Connect with us

പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

Actress

പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ​ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ. മൃതദേഹം കറാച്ചിയിലെ ജിന്നാ ആശുപത്രിയിലേക്ക് മാറ്റി. നടി ഏറെക്കാലമായി തനിച്ചാണ് താമസിച്ചിരുന്നത്. മാത്രമല്ല, പൊതുയിടങ്ങളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.

പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി നടിയുടെ അയൽക്കാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. അപ്പാർട്ട്മെന്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെ അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

അഖ്രി ചാട്ടൻ, ടിപ്പു സുൽത്താൻ: ദി ടൈഗർ ലോർഡ്, ദെഹ്‌ലീസ്, ദരാരെയ്ൻ, ബോൽ മേരി മച്ലി, സൈബാൻ, ഏക് ഔർ ആസ്മാൻ തുടങ്ങിയ നിരവധി ജനപ്രിയ പാകിസ്ഥാൻ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായിരുന്നു അയേഷ ഖാൻ.

More in Actress

Trending

Recent

To Top