
Movies
ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ
ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും ആയിരുന്നു ഇത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഇനി അത് സംഭവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തന്റെ ബോഡി ട്രാൻസ്ഫർമേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദൻ ഇന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകൻ മാർക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ചു.
ഇതിന് മറുപടി നൽകവെയാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം അറിയിച്ചത്. ബ്രോ, ക്ഷമ ചോദിക്കുന്നു. മാർക്കോ സിരീസ് തുടരാനുള്ള ആലോചന ഞാൻ അവസാനിപ്പിച്ചു. ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാർക്കോയേക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി എന്നാണ് ഉണ്ണി കുറിച്ചത്.
ഹനീഷ് അദേനിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 20ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു. ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....