
Actor
കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി
കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ് നിവിന്റേതായി ഇനി പുറത്തെത്താനുള്ളത്. ചിത്രത്തിലെ നിവിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ കൊച്ചിയിലെ കേരള സ്റ്റാർട്ട് അപ് മിഷനിൽ ‘ഹാക്ജെൻ എഐ 2025’ ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്ത ശേഷം നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഠിക്കുന്ന കാലം മുതലുള്ള തന്റെ ഒരാഗ്രഹത്തെക്കുറിച്ചാണ് നടൻ സംസാരിക്കുന്നത്.
ഒരുപാട് വർഷത്തെ ആഗ്രഹമാണ് സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാർട്ട് അപ്പ് തുടങ്ങണമെന്നൊക്കെ.
അതിന്റെ ഒരുപാട് ചർച്ചകളൊക്കെ സുഹൃത്തുക്കളുമായി നടത്തിയിരുന്നു. ചർച്ചകൾ നടന്നത് അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നും മുൻപോട്ട് പോയില്ല. ഭാഗ്യം കൊണ്ട് സിനിമയിൽ വന്നു, പിന്നെ സിനിമയിൽ ഫുൾ തിരക്കായി. ഇടയ്ക്കൊക്കെ ചില സ്റ്റാർട്ട് അപ്പ് ഐഡിയകൾ കേൾക്കും. സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രോഗ്രാം തുടങ്ങണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.
സിനിമയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. സിസ്റ്റമാറ്റിക് ആകേണ്ട ഒരുപാട് മേഖലകളുണ്ട്. ഞാനിത് നോട്ട് ചെയ്ത് വച്ചിട്ട് പലരോടും ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫിലിം പ്രൊഡക്ഷന്‍ സഹായിക്കുന്ന തരത്തിലുള്ള എഐ ടൂളുകളൊക്കെ നിർമിക്കാൻ ശ്രമിക്കുമായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു.
അതേസമയം, ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായി വാൾട്ടർ എന്ന കഥാപാത്രത്തിൽ നിവിൻ പോളി എത്തുമ്പോൾ തിയേറ്ററിൽ മലയാളി പ്രേക്ഷകനും ആവേശം പതിന്മടങ്ങാണ്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....