
Actress
ഇവിടെ എനിക്ക് മൂന്ന് ഗ്രൗണ്ടും ഒരു ചെറിയ സ്വിമ്മിംഗ് പൂളുമുണ്ട്. ഫ്ലാറ്റുണ്ട്. അതെല്ലാം അവൾക്ക് കൊടുക്കാം; തന്നോടൊപ്പം വരാനോ സംസാരിക്കാനോ കനക തയ്യാറല്ലെന്ന് അച്ഛൻ ദേവദാസ്
ഇവിടെ എനിക്ക് മൂന്ന് ഗ്രൗണ്ടും ഒരു ചെറിയ സ്വിമ്മിംഗ് പൂളുമുണ്ട്. ഫ്ലാറ്റുണ്ട്. അതെല്ലാം അവൾക്ക് കൊടുക്കാം; തന്നോടൊപ്പം വരാനോ സംസാരിക്കാനോ കനക തയ്യാറല്ലെന്ന് അച്ഛൻ ദേവദാസ്
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കനകയ്ക്കായി. മലയാളത്തിൽ ഏറ്റവും കൂടുതൽ തീയേറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്ന ഗോഡ് ഫാദറിൽ നായികയായി എത്തിയ കനക, സൂപ്പർ സ്റ്റാർ രജനികാന്തിനും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി തിളങ്ങി നിൽക്കവെ ആയിരുന്നു അപ്രതീക്ഷിത പിൻവാങ്ങൽ.
ഇന്നും കനകയുടെ ജീവിതം വാർത്തകളിൽ നിറയാറുണ്ട്. പ്രേക്ഷകർക്ക് നടിയുടെ വിശേഷങ്ങളറിയാൻ ഇപ്പോഴും ഏറെ ഇഷ്ടമാണ്. കനകയുടെ ഇപ്പോഴത്ത ജീവിതം തികച്ചും ദുരൂഹമാണ്. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. അമ്മയുടെ മരണശേഷം തന്നിലേക്ക് തന്നെ ഉൾവലിഞ്ഞ കനക ആഴ്‌വാർപേട്ടിലെ വീട്ടിൽ ഒതുങ്ങിക്കൂടി. ഒരാളുമായും കനകയ്ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല.
കനക എല്ലാവരിൽ നിന്നും അകലം പാലിച്ചതുകൊണ്ട് തന്നെ നടിക്ക് മാനസിക രോഗമാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുറംലോകവുമായി വലിയ ബന്ധം കനകയ്ക്കില്ല. അയൽവക്കത്തുള്ളവരുമായി പോലും നടി സംസാരിക്കാറില്ലെന്നാണ് വിവരം. കനകയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ദേവദാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും അച്ഛനിൽ നിന്നും കനക അകന്ന് നിൽക്കുകയാണ്.
കുട്ടിക്കാലത്തേ കനകയെ തന്നിൽ നിന്നും ദേവിക അകറ്റിയെന്നാണ് ദേവദാസ് പറയുന്നത്. മകൾ സാധാരണ ആളുകളെ പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. എന്നാൽ തന്നോടൊപ്പം വരാനോ സംസാരിക്കാനോ കനക തയ്യാറല്ലെന്ന് ദേവദാസ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുത്തിൽ സംസാരിക്കുകയായിരുന്നു ദേവദാസ്. അമ്മ ദേവികയുടെ സ്വത്തുക്കൾ നിയമപരമായി കനക സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ലെന്ന് ദേവദാസ് പറയുന്നു. കോടതിയിൽ വിധി വന്നതാണ്.
എന്നാൽ സ്വത്ത് സ്വന്തം പേരിലേക്ക് അവൾ മാറ്റിയിട്ടില്ല. തനിക്കൊപ്പം വരണമെന്ന് കനക ആഗ്രഹിക്കുന്നില്ല. തന്റെ സ്വത്തുക്കൾക്ക് അവകാശമില്ലെന്നും ദേവദാസ് പറയുന്നു. എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ കൊടുക്കും. പക്ഷെ എന്നിൽ നിന്നും അകന്നതാണ്. കല്യാണം കഴിച്ച് അനന്തരാവകാശികളെ തരാൻ പറഞ്ഞു. ഇവിടെ എനിക്ക് മൂന്ന് ഗ്രൗണ്ടും ഒരു ചെറിയ സ്വിമ്മിംഗ് പൂളുമുണ്ട്. ഫ്ലാറ്റുണ്ട്. അതെല്ലാം അവൾക്ക് കൊടുക്കാം. പക്ഷെ ഒന്നും ചോദിക്കുന്നില്ല. ഇന്ന് അത് 120 കോടിക്കുണ്ടെന്നും ദേവദാസ് പറയുന്നു. കനക വീട് അലങ്കോലമാക്കിയിട്ടിരിക്കുകയാണെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ദേവദാസ് പറയുന്നു.
സ്വത്തുക്കളിൽ എനിക്കും അവകാശമുണ്ട്. മകൾക്ക് വിട്ട് കൊടുത്തതാണ്. അഭിനയിക്കാൻ തുടങ്ങുമ്പോൾ കനകയ്ക്ക് 17 വയസാണ്. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാൻ കേസ് കൊടുത്തത് വാസ്തവമാണ്. അഭിനയിക്കുന്നതിന് പകരം പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കോടതിയിൽ കേസ് വന്നു.
കനകയുടെ തീരുമാനമറിഞ്ഞേ വിധി പറയൂയെന്ന് ജഡ്ജി പറഞ്ഞു. കനകയെ വിളിച്ചു. അമ്മയ്ക്ക് നിന്നെ അഭിനയിപ്പിക്കണമെന്നാണ്, അച്ഛന് പഠിപ്പിക്കണമെന്നും, ഇതിൽ ഏതാണ് നിനക്ക് വേണ്ടതെന്ന് കനകയോട് ചോദിച്ചു. അമ്മയുടെ പാതയിൽ പോകണമെന്ന് കനക മറുപടി നൽകി. കേസിൽ ഞാൻ തോറ്റു.
കനകയുടെ സിനിമകൾ തിയറ്ററിൽ പോയി കണ്ടിട്ടില്ല. മകൾ പഠിക്കാത്തതിന്റെ ദേഷ്യമുണ്ടായിരുന്നു. ഡോക്ടറാകണമന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. വയസായി, കനകയ്ക്ക് മാർക്കറ്റ് പോയി എന്നാണ് ഇപ്പോൾ പറയുന്നത്. ഒരു ഡോക്ടറായിരുന്നെങ്കിൽ ഇങ്ങനെ വീട്ടിനുള്ളിൽ കതകടച്ച് ഇരിക്കേണ്ടി വരുമായിരുന്നോ.
എന്റെ ചേട്ടന്റെ മകൻ കനകയുടെ വീട്ടിൽ പോയതാണ്. ദുബായിൽ നിന്ന് വന്നതായിരുന്നു. കതകടച്ച് അപ്പുറത്ത് നിന്നാണ് അവനോട് സംസാരിച്ചത്. എനിക്കിപ്പോൾ നൂറ് കിലോയായി, കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോൾ ഞാൻ വാട്സ് ആപ്പിൽ മെസേജ് അയച്ചു. മറുപടി ഇല്ല.
മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായി. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്ന് ദേവദാസ് പറയുന്നു. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ് പറയുന്നു. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടിൽ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്. വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവർ പറയുന്നു.
മകൾ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ടെന്നും ദേവദാസ് പറഞ്ഞു. അമ്മ മരിച്ചതിനാൽ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വിൽപ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു.
ഈ വീടിന്റെ പേരിൽ. ആ കേസിൽ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വിൽപത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിംഗിന് വിളിച്ചപ്പോൾ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു. ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തിൽ അമ്മ നിന്നേ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നൽകി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ.
ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികൾക്ക് മധുരം കൊടുത്താൽ മകളെ ദേവിക ആ സ്കൂളിൽ നിന്ന് മാറ്റും.അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാൽ സ്കൂളിൽ പോയി അവളെ കാണുന്നത് നിർത്തി. പെൺകുട്ടിയായതിനാൽ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണെന്നും ദേവദാസ് നേരത്തെ പറഞ്ഞിരുന്നു.
ദേവികയുടെ സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി കഴിഞ്ഞ വർഷം കനകയെ നേരിട്ട് പോയി കണ്ടിരുന്നു. കനകയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊതുസമൂഹത്തിലേക്ക് വരാൻ കനക താൽപര്യപ്പെടുന്നില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അമ്മ ദേവികയുടെ മരണമാണ് കനകയെ ബാധിച്ചതെന്ന് കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. അമ്മയുടെ നിഴലിലായിരുന്നു കനക. അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ പറ്റാതായി. ദേവിക തന്റെ ജീവനായി കണ്ടാണ് കനകയെ വളർത്തിയിരുന്നതെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.
ഒരിക്കൽ കനകയെ പുറത്ത് വെച്ച് കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷനുണ്ടായിരുന്നു. വോട്ട് ചെയ്യാൻ കനകയുമെത്തി. ഞാനും കനകയും ഓടിച്ചെന്നു. നല്ല രീതിയിൽ സംസാരിച്ചു. രാധാ രവി എന്നെ ഫോൺ ചെയ്തു, അതിനാൽ വോട്ട് ചെയ്യാൻ വന്നു, ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അന്ന് കനക പറഞ്ഞു. അവൾക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതി.
അച്ഛനുമായുള്ള സ്വത്തു തർക്കം അവസാനിച്ചെന്ന് കനക പറഞ്ഞതായി കുട്ടി പത്മിനി അറിയിച്ചിരുന്നു. റോഡിന് വേണ്ടിയെടുത്ത തന്റെ കുറച്ച് സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന് പറഞ്ഞപ്പോൾ ഈ തുക ലഭിക്കാൻ എല്ലാ സഹായവും നൽകാമെന്ന് കുട്ടി പത്മിനി കനകയ്ക്ക് വാക്കു കൊടുക്കുകയും ചെയ്തു. പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിന് ഇരിക്കാമെന്ന് കനക സമ്മതിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കനക തന്റെ മെസേജുകൾക്കൊന്നും മറുപടി തരുന്നില്ലെന്നാണ് കുട്ടി പത്മിനി പറയുന്നത്. ഒരാൾക്ക് ഏകാന്തത ഇഷ്ടപ്പെട്ട് തുടങ്ങിയാൽ അതിൽ മറ്റൊരാൾ തലയിടുന്നത് ഇഷ്ടപ്പെടില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. പല ചാനലുകളും ഫോൺ ചെയ്ത് എങ്ങനെയെങ്കിലും കനകയുടെ അഭിമുഖം ഞങ്ങൾക്ക് ചെയ്ത് തരുമോയെന്ന് ചോദിച്ചു. എന്നാൽ കനകയുടെ സ്വകാര്യതയെ താൻ മാനിക്കേണ്ടതുണ്ടെന്നും ഇനി ഇവരെ പോയി ശല്യം ചെയ്യാനില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
വീട് വളരെ പഴകിയതാണ്. ആ വീട്ടിലെ ഇലക്ട്രിക് വർക്, പ്ലംബിംഗ് എന്നിവയെക്കുറിച്ചൊന്നും അറിയില്ല. ആരാണ് ആ വീട് നിർമ്മിച്ചതെന്നോ എത്ര പഴക്കുമുണ്ടെന്നോ അറിയില്ല. ഇതിൽ നിന്നെല്ലാം നീ പുറത്ത് വരണം, വിദേശത്ത് യാത്രകൾ പോകണം, കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. 50 വയസായി.
ഇപ്പോൾ പോലും ജീവിതം ആസ്വദിച്ചില്ലെങ്കിൽ എപ്പോൾ ആസ്വദിക്കാനാണെന്ന് ഞാൻ ചോദിച്ചു. ഈ സ്വത്ത് ആർക്ക് കൊടുക്കാനാണ്, കുറഞ്ഞത് നീ ജീവിതം ആസ്വദിക്കുകയെങ്കിലും ചെയ്യെന്നും ഉപദേശിച്ചു. വിദേശത്തേക്ക് പോകാൻ വളരെ ഇഷ്ടമാണ് എന്ന് കനക പറഞ്ഞു. പക്ഷെ കനക തന്നെ മുന്നോട്ട് വരണം. സഹായങ്ങൾ നമുക്ക് ചെയ്യാൻ പറ്റും.
എന്തെങ്കിലും സഹായം ചോദിച്ചാൽ ചെയ്ത് കൊടുക്കാൻ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോൾ സഹായം ചോദിക്കുന്നോ അപ്പോൾ മാത്രമേ ഇടപെടാൻ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മൾ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും. ഇത്രയും കാലം കോടതിയിൽ പോയി വന്നതാണ്.
കേസ് തീർപ്പാകുന്നത് വരെ വക്കീലുമായി കോൺടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാൽ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോൾ അവർ കോൺടാക്ടിൽ വരുമെന്ന് കരുതുന്നു. ഇതിൽ കൂടുതൽ കനകയെ ഞാൻ നിർബന്ധിക്കില്ല. കനകയുടെ അമ്മ ദേവിക അക്ക വളരെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. രാത്രി രണ്ട് മണി വരെയാക്കെ ഷൂട്ടിംഗ് നീളും. വീണ്ടും നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ആറ് മണിക്കുള്ളിൽ സെറ്റിൽ വരണം.
ദേവികയ്ക്ക് മാത്രമല്ല അക്കാലത്തെ എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയാണ് ജോലി ചെയ്തത്. അത്രയും കഷ്ടപ്പെട്ട് മകൾക്ക് വേണ്ടി ദേവിക സമ്പാദിച്ചിട്ടുണ്ട്. കനക ആർക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവിക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാൽ കനക കഷ്ടപ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവർക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കിയിരുന്നു.
