Connect with us

ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു; വൈറലായി അമൃതയുടെ പോസ്റ്റ്

Social Media

ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു; വൈറലായി അമൃതയുടെ പോസ്റ്റ്

ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു; വൈറലായി അമൃതയുടെ പോസ്റ്റ്

മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്. അടുത്തിടെ ഒരിടവേള എടുത്ത് ആത്മീയ യാത്ര നടത്തി മനസിനെ ശാന്തമാക്കാൻ അമൃത തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം അമൃത സുരേഷ് ലൈവ് എന്ന ബാൻഡുമായി സംഗീത ലോകത്ത് സജീവമാണ്.

ഇപ്പോഴിതാ അമൃത പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.  സാക്ഷാൽ വർക്കി പട്ടാണിയ്ക്കൊപ്പമുള്ള ഫോട്ടോ ആണ് അമൃത പങ്കുവച്ചിരിയ്ക്കുന്നത്. വർക്കിയുമായി തനിക്ക് പത്ത് വർഷത്തിലേറെയായ ബന്ധവും സൗഹൃദവും ഉണ്ട് എന്ന് അമൃത പറയുന്നു. വക്കച്ചൻ എന്നാണ് അമൃത വർക്കിയെ വിളിക്കുന്നത് തന്നെ. ‘ഞാനും വക്കച്ചനും പത്ത് വർഷത്തെ സൗഹൃദം, അതേ നോൺസൻസും സ്നേഹവും തുടരുന്നു’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്.

ബോളിവുഡ് ആൽബം സംഗീത ലോകത്ത് വർക്കി പട്ടാനിയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഒട്ടനവധി ഗായകർക്ക് അവസരങ്ങൾ നൽകിയും കരിയർ നൽകിയും വളർത്തിയെടുത്തിട്ടുണ്ട് അദ്ദേഹം. സരിഗമ എന്ന മ്യൂസിക് ലേബലിന്റെ പേരിൽ നിരവധി കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുത്ത മ്യൂസിക് ജങ്കിയാണ് വർക്കി പട്ടാണ്. പ്രഗതി, മാഹി, അർജുൻ എന്നിങ്ങനെയുള്ള കലാകാരന്മാരെ വളർത്തിക്കൊണ്ടുവന്നത് ഇദ്ദേഹമാണ്.

2014 ൽ പുറത്തിറങ്ങിയ വർക്കി പട്ടാനിയുടെ സനം എന്ന മ്യൂസിക് ആൽബം അക്കാലത്ത് വൻ വൈറലായിരുന്നു. ഷാഹിദ് മല്ലയ്യ എന്ന ബോളിവുഡിലെ പ്രമുഖ ഗായകന്റെ വളർച്ചയ്ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ കരങ്ങളുണ്ട്. അമൃതയ്ക്കും വലിയ സാധ്യതകൾ മുന്നിലുണ്ടെന്നും നല്ല സൗഹൃദങ്ങളെ മുറുകെ പിടിക്കൂവെന്നും പലരും കമന്റുകളുമായി എത്തുന്നുണ്ട്.

അമൃതയുടെ വ്യക്ത ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടൻ ബാലയുമായി വേർപിരിഞ്ഞതും സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നതെല്ലാം വാർത്തയായിരുന്നു.  അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ഗോപി സുന്ദർ അമൃതയുമായി വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയിരുന്നത്. ഇരുവരും പരസ്പരം ഇൻസ്റ്റയിൽ അൺഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു.

‘ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, എന്നാണ് അമൃത കുറിച്ചത്.

2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.

ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം പറഞ്ഞിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നും കാട്ടി അമൃത ബാലയ്ക്കെതിരെ പരാതി നൽകിയിരുന്നു. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.

നേരത്തെ, ഇവരുടെ മകൾ പാപ്പു എന്ന അവന്തിക ബാലയ്ക്കെതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു. എന്റെ അച്ഛനെ ഇഷ്ടപ്പെടാൻ എനിക്കൊരു കാരണം പോലുമില്ല. എന്നെയും അമ്മയെയുമെല്ലാം ശാരീരികമായി ഉപദ്രവിച്ചിട്ടുള്ളയാളാണ് അച്ഛൻ. ഞാൻ വളരെ കുഞ്ഞായിരുന്നു, മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ മർദിക്കും. ഒരു കാരണവുമില്ലാതെ. എനിക്ക് അത് കാണുമ്പോൾ വിഷമമാവും.

കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് ഒരു ഗ്ലാസ് ബോട്ടിൽ എറിഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. അമ്മ കൈവെച്ച് ബ്ലോക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് ഒന്നും പറ്റാതിരുന്നത്. ഒരു പ്രാവശ്യം കോടതിയിൽ നിന്ന് അക്ഷരാർഥത്തിൽ എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഒരു റൂമിലിട്ട് ഭക്ഷണമൊന്നും തരാതിരുന്നുവെന്നുമായിരുന്നു പാപ്പു പറഞ്ഞിരുന്നത്.

അടുത്തിടെ, സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്ന് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പറഞ്ഞതും വാർത്തയായിരുന്നു. താൻ വളരെ ദുർബലമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും അഭിരാമി പറഞ്ഞു. ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും അഭിരാമി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ചില ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു. അതിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ കരുണയോടെയുള്ള ഒരു ആംഗ്യവും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.

നിങ്ങളുടെ വഴികൾ ചിലപ്പോൾ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അഗ്രങ്ങളും നിറഞ്ഞതായിരിക്കും. അത് ചിലപ്പോൾ വേദനിപ്പിക്കും. പക്ഷേ പിന്നീട് ആ മുറിവുകൾ ഉണങ്ങും, കാലം അതിനെ സുഖപ്പെടുത്തും. ഇത് പോലുള്ള ഒരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണ്. അത് എപ്പോൾ പൊട്ടിവീഴുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയുഗമാണ്. ഇവിടെ സത്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു, അഭിരാമി പറഞ്ഞു.

വിശ്വസിക്കാൻ ആഗ്രിക്കുന്ന കാര്യങ്ങൾ മാത്രമെ ആളുകൾ കാണുന്നുള്ളൂവെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഇനിയെങ്കിലും വിശദീകരണങ്ങൾ നൽകുന്നത് അവസാനിപ്പിക്കൂ, നിങ്ങൾ നിസ്സഹായരാണെങ്കിലും നിങ്ങൾ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചാലും നിങ്ങളെ തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കുമെന്നും അഭിരാമി പറയുന്നു.

മുൻഭർത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്‌നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കി. ഈ പ്രശ്‌നം വന്ന സമയത്ത് പിആർ വർക്കോ മറ്റോ ആയിരിക്കാം, എന്തായാലും അതിലൂടെ കിട്ടിയ അടിയുടെ ആഘാതം ഒരുപാട് വർഷം ഉണ്ടായിരുന്നു. ഞങ്ങൾ ഭയങ്കര മോശമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ ഒക്കെ അവസാനം സഹിക്കെട്ടിട്ടാണ് ചേച്ചി പോയി ഒരു കേസ് കൊടുക്കുന്നത്. അതിന് ശേഷം കുറച്ച് ആക്രമണം കുറവുണ്ട്. അതിന് മുൻപൊക്കെ ഞങ്ങളുടെ കുടുംബം അനുഭവിച്ച ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട്. അത് വന്ന് സംസാരിക്കാനുള്ള സമയമായിട്ടില്ല. ചില കരാറുകൾ ഉള്ളതിനാൽ അതിനെ കുറിച്ച് സംസാരിക്കാൻ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോൾ ഒന്നും മിണ്ടാതെ സൈഡിൽ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്.

എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല. ഇര എന്ന് പറയുന്നത് ഇര തന്നെയാണ്. അല്ലാതെ വിക്ടിം കാർഡ് ഇറക്കുന്നതല്ല. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. കാരണം എന്തോ ഒരു സത്യം അവരുടെ ഉള്ളിൽ ഉള്ളത് ദൈവം തുണയ്ക്കുന്നുണ്ട്. അതിനുള്ള പിന്തുണ മലയാളികൾ നൽകുന്നുമുണ്ട്. ഞങ്ങൾക്ക് കിട്ടാതെ പോയതാണെങ്കിലും അവർക്കത് കിട്ടുമ്പോൾ സന്തോഷമാണ്. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് സംസാരിക്കാൻ എനിക്ക് സാധിക്കുമെന്നും അതിൽ പ്രശ്‌നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാൽ നിയമപരമായി അത് പ്രശ്‌നമുണ്ടാവുന്നതാണ്.

ചേച്ചിയും എലിസബത്തും മുൻപ് സംസാരിച്ചിരുന്നു. അവർ നല്ല ബോൾഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തിൽ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. എലിസബത്ത് അനുഭവിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായി. അപ്പോൾ അത്രയും വർഷം എന്റെ ചേച്ചി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചാൽ മതി. ഞാൻ എന്ത് പറഞ്ഞാലും അത് പൈസയ്ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്. അതേ സമയം എലിസബത്ത് വളരെ ബോൾഡായി കാര്യങ്ങൾ അവതരിപ്പിച്ചു. അവർ ശരിയായ ട്രാക്കിലാണ്. ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാൽ അത് കൂടുതൽ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളൂവെന്നുമായിരുന്നു അഭിരാമി പറഞ്ഞിരുന്നത്. 

Continue Reading
You may also like...

More in Social Media

Trending

Recent

To Top