Connect with us

രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിം​ഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ്

Malayalam

രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിം​ഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ്

രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിം​ഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ്

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ തന്നെ പരിഹസിച്ച നടി മല്ലിക സുകുമാരനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ​ദിനേശ്. എമ്പുരാനെ വിമർശിച്ചതിന്റെ ചൊരുക്കാണ് മല്ലിക സുകുമാരനെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ചില്ലുവിളക്ക് എന്ന തന്റെ സീരിയലിൽ നടി ലെന അഭിനയിക്കവെ മല്ലിക സുകുമാരനുണ്ടാക്കിയ പ്രശ്നത്തെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. ഷൂട്ടിം​ഗ് തുടങ്ങിയ അന്ന് ലെന എന്നോട് പറയുകയാണ് സാറെ ഒരു അപകടം പറ്റിയെന്ന്.

എന്തേയെന്ന് ഞാൻ ചോദിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസ് തന്നിട്ട് മല്ലിക ഒരു സീരിയലിലേക്ക് വിളിച്ചിരുന്നു. അത് പക്ഷെ പറഞ്ഞ് പറഞ്ഞങ്ങ് പോയി, ഇപ്പോൾ അവർ പറയുന്നത് അടുത്ത തിങ്കളാഴ്ച പോകണമെന്നാണെന്ന് ലെന. അതെങ്ങനെ പോകും, നമ്മുടെ സീരിയലിന്റെ ഷൂട്ട് തുടങ്ങുകയല്ലേ എന്ന് ഞാൻ ചോദിച്ചു. പ്രശ്നങ്ങളോട് പ്രശ്നം. ലെന ഭയങ്കര ടെൻഷനിലായി.

ലെന അങ്ങനെയൊന്നും ഡേറ്റ് തെറ്റിക്കുന്ന ആളല്ല. അവസാനം ഞാൻ ഒരു തീരുമാനമെടുത്തു. 15 ദിവസം ഇവിടെ വർക്ക് ചെയ്യുക, അങ്ങോട്ട് പോകാനുള്ള ഫ്ലെെറ്റ് ടിക്കറ്റ് ഞാൻ തരാം. അവിടെ പോയി പതിനഞ്ച് ദിവസം വർക്ക് ചെയ്തിട്ട് അവരുടെ ഫ്ലെെറ്റ് ടിക്കറ്റിൽ തിരിച്ച് വരണം. ആ സീരിയലിന്റെ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചപ്പോൾ ഷൂട്ടിം​ഗ് പൂർത്തിയാക്കാതെ ഒരു കാരണവശാലും വിടില്ലെന്ന് പറഞ്ഞു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാലെ വിടൂയെന്ന്.

ഇത്ര മണ്ടനാണോ നിങ്ങൾ, ലെന ഇപ്പോൾ കേരളത്തിലല്ലേ, ഞാനിപ്പോൾ കയറ്റി വിട്ടാലല്ലേ അങ്ങോട്ട് വരൂയെന്ന് ഞാൻ ചോദിച്ചു. മല്ലിക എറണാകുളത്താണ് അന്ന് താമസിക്കുന്നത്. നിരന്തരം ലെനയെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. രാത്രിയായപ്പോൾ മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിം​ഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്.

ലെന ഇക്കാര്യം എന്നോട് പറഞ്ഞു. ആ സ്ത്രീ പുളുവടിക്കുന്നതാണെന്ന് ഞാൻ മറുപടി നൽകി. മല്ലികയെ പോലെ ആളുകളെ സുഖിപ്പിച്ച് കാര്യങ്ങൾ സാധിക്കാനറിയുന്ന ഒരു സ്ത്രീ വന്ന് കൊടിയേരിയോട് പറഞ്ഞാൽ പൊലീസ് വന്നാലോ എന്ന് എനിക്ക് തോന്നി. ഷൂട്ടിം​ഗ് തീർത്ത് ​ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. നേരം വെളുത്തപ്പോൾ ലെനയെ ഫ്ലെെറ്റിൽ ബാ​ഗ്ലൂരിലേക്ക് അയച്ചു. ഈ സമയം വരെ ലെന ആ ഒരു ലക്ഷം രൂപ കൊടുത്തിട്ടില്ല.

പങ്കജ് ഹോട്ടലിലാണ് ലെന താമസിച്ചി്രുന്നത്. തുടർന്ന് താമസം ഞങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിറ്റേന്ന് ലെന ബാംഗ്ലൂരിലേയ്ക്ക് പോയി. മനസില്ലാ മനസോടെ ലെനയ്ക്ക് പകരം മരുമകളായ പൂർണിമയെ വെച്ച് മല്ലിക സുകുമാരൻ ഈ സീരിയൽ ഷൂട്ട് ചെയ്തു. എന്നാൽ സീരിയൽ പാതിവഴിയ്ക്ക് മുടങ്ങി. ഇടയ്ക്ക് പൂർണിമ പിണങ്ങിപ്പോകുകയും ചെയ്‌തു. ഇതിന്റെയൊക്കെ ചൊരുക്ക് മല്ലികയ്ക്കുണ്ടാകുമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

മാത്രമല്ല, തനിക്ക് പൃഥ്വിരാജിനെ ഇഷ്ടമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. സുകുമാരനെ പോലെ നിലപാടുള്ള ആളാണ്. അമ്മയെ പോലെയല്ല. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ താൻ നടത്തിയ വിമർശനമാണ് മല്ലിക സുകുമാരന്റെ നീരസത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. നടിയെ വെച്ച് സീരിയൽ ചെയ്തപ്പോഴും അനുഭവവും പങ്കുവെച്ചു.പലരും മല്ലിക സുകുമാരനെതിരെ പ്രതികരിക്കണമെന്ന് പറഞ്ഞിരുന്നു.

സഹികെട്ട് പറയുകയാണ് ഞാൻ. വലയം എന്ന സീരിയൽ ഞാൻ സംവിധാനം ചെയ്തിരുന്നു. മല്ലിക സുകുമാരൻ നട്ടാൽ കുരുക്കാത്ത നുണയും പൊങ്ങച്ചവും പറയുന്ന സ്ത്രീയാണ്. ഒരിക്കൽ മല്ലിക സുകുമാരനുമായി സെറ്റിൽ വെച്ച് പ്രശ്നമുണ്ടായിരുന്നു. പിന്നീട് പരിഹരിച്ചു. അതിന്റെ സ്നേഹസമ്മാനമായി സുകുമാരന്റെ കുറേ പുസ്തകങ്ങൾ മല്ലിക സുകുമാരൻ തനിക്ക് തന്നിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

നിസാരമായ പ്രശ്നമായിരുന്നു. എന്റെ സീരിയലിൽ അഭിനയിക്കുമ്പോൾ പൊരുത്തം എന്ന സീരിയലിലും അവർ അഭിനയിക്കുന്നുണ്ട്. ആ സീരിയലിൽ അഭിനയിക്കുന്ന ദേവന് നാളെ പോകണം. ഒരു സീൻ എടുക്കാനുണ്ട്. ഇവിടെ രാവിലെ കാപ്പി കുടിക്കാനുള്ള ബ്രേക്ക് ചെയ്യുന്ന സമയത്ത് ഞാൻ എത്തിക്കോളാം, അവിടേക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ഞാൻ സീനുകളെടുത്ത് നോക്കി. ഇവർ ഉച്ചയ്ക്ക് വന്നാൽ മതി. ചേച്ചി പോയിട്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരത്ത് വന്നാൽ മതിയെന്ന് പറഞ്ഞു.

എന്നാൽ 9 മണിക്ക് വരാമെന്ന് പറഞ്ഞ മല്ലിക വന്നില്ല. 12 മണിയായിട്ടും കാണാനില്ല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അയാൾ ലൊക്കേഷനിലേക്ക് ചെന്നു. സാറെ നമ്മുടെ സെറ്റിൽ അഭിനയിക്കുന്നുണ്ടെന്ന പരിചയം പോലും അവർ കാണിക്കുന്നില്ല, അവർ അവിടെ കിടന്ന് ആർത്തട്ടഹസിച്ച് ചിരിക്കുകയാണെന്ന് അയാൾ എന്നെ വിളിച്ച് പറഞ്ഞു. കൂടെയാരാണെന്ന് ഞാൻ ചോദിച്ചു. ​ദേവനെന്ന് പറഞ്ഞു. ​​ദേവൻ പോയിരുന്നില്ല. ഒരു സീനേയുള്ളൂ എന്ന് കള്ളം പറഞ്ഞതാണ്.

ഫോൺ മല്ലികയ്ക്ക് കൊടുത്തു. സാറെ ഇവിടെ വന്നപ്പോഴാണ് രണ്ട് സീൻ കൂടെ ഉണ്ടെന്ന് അറിയുന്നതെന്ന് മല്ലിക പറഞ്ഞു. നിങ്ങൾ കാണിച്ചത് തെമ്മാടിത്തരമാണെന്ന് ഞാൻ മറുപടി നൽകി. സംസാരിച്ച് തെറ്റി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവർ പറഞ്ഞത് സർ സൂക്ഷിച്ച് സംസാരിക്കണം, ഞാൻ മലയാള സിനിമയിലെ സൂപ്പർസ്റ്റാറായിരുന്ന സുകുമാരന്റെ ഭാര്യയാണെന്ന് പറഞ്ഞു. എനിക്ക് സുകുമാരനേക്കാളും ജ​ഗതി ശ്രീകുമാറിനെയാണ് ബഹുമാനം, മറ്റേ വർത്തമാനം എന്നോട് പറയരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. മല്ലിക സുകുമാരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് വാദം വന്നിരുന്നു. ഒരു സിനിമയെടുത്ത് പൊട്ടിപ്പൊളിഞ്ഞ് വീട്ടിൽ ഇരിക്കുന്നയാൾ എന്നായിരുന്നു മല്ലിക സുകുമാരന്റെ പരാമർശം. ബം​ഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ മല്ലിക സുകുമാരനെതിരെ സംവിധായകൻ സംസാരിച്ചത്.

അതേസമയം, എമ്പുരാൻ എന്ന കൂതറ സിനിമയെക്കുറിച്ച് സംസാരിക്കണം എന്ന് വിചാരിച്ചതാണ്. എന്നെപ്പോലെ ഉള്ളവരെ പോലും മാറ്റി ചിന്തിപ്പിക്കുന്ന അജണ്ടകളിറക്കി സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധി ആരുടേതായാലും അവർക്കൊരു ബിഗ് സല്യൂട്ട് നൽകുന്നെന്നുമായിരുന്നു ശാന്തിവിള ദിനേശ് നേരത്തെ പ്രതികരിച്ചിരുന്നത്. എമ്പുരാൻ കാണരുതെന്ന് നിശ്ചയിച്ച ആളാണ്. 100 കോടി, 130 കോടി എന്നിങ്ങനെ പെെസ വാരിയിറക്കി നമ്മുടെ നാട്ടിലെങ്കിലും കാണാത്ത എകെ 47 നു പിടിച്ച് നടക്കുന്ന സിനിമ എനിക്ക് താൽപര്യമില്ലായിരുന്നു.

പക്ഷെ എന്നെ പോലുള്ളവരെപ്പോലും ഈ സിനിമ കാണിക്കാൻ വിവാദത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ രസമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. കാണാതെ ഒരു സിനിമ ശരിയല്ല, ദേശദ്രോഹമാണെന്ന് പറയുന്നത് ശരിയല്ലെന്നും ബിജെപി നേതാക്കളോടായി ശാന്തിവിള ദിനേശ് പറഞ്ഞു. വലിയ ബിസിനസുകാരനാണ് ഗോകുലം ഗോപാലൻ. ഒരു പാർട്ടിയോടുമുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിക്കാൻ പാടില്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ഒരു ദിവസം എത്ര വരുമാനമുണ്ടെന്ന് ഗോപാലേട്ടന് അറിയാമോയെന്ന് എനിക്ക് സംശയമാണ്. രാഷ്ട്രീയ സിനിമകൾ അദ്ദേഹം എടുക്കാറില്ല. ഇക്കാര്യത്തിൽ ലെെക്ക വിട്ടപ്പോൾ എമ്പുരാന് അദ്ദേഹം കെെ കൊടുത്തതാണ്.

അതേസമയം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മേജർ രവിയെ പേരെടുത്ത് വിമർശിച്ച് കൊണ്ടാണ് മല്ലിക ദീർഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത്. മോഹൻലാൽ എമ്പുരാൻ സിനിമയുടെ പ്രിവ്യൂ മോഹൻലാൽ കണ്ടിട്ടില്ല എന്ന് പറയുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട് എന്നും മല്ലിക തുറന്നടിച്ചു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. മോഹൻലാലും ആന്റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനിൽ ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ.

എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്.

കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top