
Actress
പ്രായം ആകുമ്പോൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും, ഒറ്റപ്പെട്ടുകൂടി നമ്മൾ ശീലിക്കണം. നമ്മളുടെ ജീവിതത്തിൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ മുൻകൂട്ടി കാണണം; നവ്യ നായർ
പ്രായം ആകുമ്പോൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും, ഒറ്റപ്പെട്ടുകൂടി നമ്മൾ ശീലിക്കണം. നമ്മളുടെ ജീവിതത്തിൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ മുൻകൂട്ടി കാണണം; നവ്യ നായർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.
2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ, ജീവിതത്തിൽ നാളെ ഒറ്റപ്പെട്ടു പോയാൽ ആ അവസ്ഥയെ എങ്ങനെ മറികടക്കണം എന്ന് ശീലിക്കുകയാണ് നവ്യ നായർ. സോളോ ട്രിപ്പുകൾ ഏറെ ഇഷ്ടപെടുന്ന നവ്യ എന്തുകൊണ്ടാണ് അത്തരത്തിൽ യാത്രകൾ ചെയ്യുന്നതെന്നാണ് പറയുന്നത്. ഞാൻ എന്റെ മുൻപിലേക്ക് പോകുമ്പോൾ നമ്മൾ പ്രായം ആയികൊണ്ടിരിക്കുകയാണ്. പ്രായം ആകുമ്പോൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും. ചില ആളുകൾക്ക് പ്രായം കൂടുമ്പോൾ ഇറിറ്റേഷൻ ഒക്കെയുണ്ടാകും.
ഞാൻ എങ്ങനെ അതിനെ തരണം ചെയ്യും എന്ന് പറയാൻ ആകില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോളോ ട്രിപ്പുകൾ ചെയ്യുന്നത്. ഈ ഒറ്റപ്പെടലിന്റെ എങ്ങനെ ഫേസ് ചെയ്യും എന്നത് പല നാളുകളായി ഞാൻ ഇങ്ങനെ നോക്കികാണുകയാണ്. കാരണം അച്ഛനും അമ്മയും എന്റെ ഒപ്പം ഇല്ലാതെ വരുമ്പോൾ അവർ ഇപ്പോൾ തന്നു കൊണ്ടിരിക്കുന്ന കെയർ ഉണ്ടല്ലോ.
കഴിച്ചോ കുളിച്ചോ അങ്ങനെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവർ ചെലുത്തുന്ന ശ്രദ്ധ, അത് ഇല്ലാതെ ആകുമ്പോൾ ഞാൻ എന്ത് ചെയ്യും എന്ന പേടി കൊണ്ടാണ് ഞാൻ അധികവും ഒറ്റക്ക് യാത്രകൾ ചെയ്തു തുടങ്ങിയത്. അങ്ങനെ ഒരു ട്രിപ്പിന് പോയപ്പോൾ എനിക്ക് പനി പിടിച്ചു പണി കിട്ടി. ആരും ഒപ്പമില്ല ഒരു സഹായം ചെയ്യാൻ എന്ന് തിരിച്ചറിഞ്ഞു. സത്യത്തിൽ നമ്മൾ ഒറ്റപെടണം. ഒറ്റപ്പെട്ടുകൂടി നമ്മൾ ശീലിക്കണം. നമ്മളുടെ ജീവിതത്തിൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ മുൻകൂട്ടി കാണണം എന്നും നടി പറയുന്നു.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നവ്യയ്ക്ക് എന്ത് പറ്റി, ഒറ്റപ്പെട്ട് പോയോ, ഭർത്താവ് എവിടെ, നിങ്ങൾ വേർപിരിഞ്ഞുവെന്നുള്ളത് സത്യമാണല്ലേ, എന്തായാലും ജീവിതം സന്തോഷകരമാക്കൂ… എല്ലാ പ്രാർത്ഥനകളും ഉണ്ടാകും എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ.
2010ലായിരുന്നു നവ്യയുടേയും സന്തോഷിന്റെയും വിവാഹം. വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലുമായിരുന്നു വയസ്.
സിനിമയുമായി വലിയ അടുപ്പമില്ലാത്ത കുടുംബത്തിലേക്കാണ് നവ്യ കയറി ചെന്നതെങ്കിലും അഭിനയത്തിൽ നിന്നും അകന്ന് നിന്ന സമയങ്ങളിലും റിലീസ് ചെയ്യുന്ന സിനിമകളെല്ലാം നവ്യ മുടങ്ങാതെ കാണുമായിരുന്നു. നൃത്തവും നവ്യ വിവാഹത്തിനുശേഷം തുടർന്നിരുന്നു. രണ്ടാം വരവിനുശേഷം സിനിമ തെരഞ്ഞെടുക്കുന്നതിൽ നവ്യ അതീവ ശ്രദ്ധാലുവാണ് നടി. പ്രണയിക്കില്ലെന്ന് നവ്യ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തിരുന്നുവെന്ന് നവ്യ അടുത്തിടെ പറഞ്ഞതും വാർത്തയായിരുന്നു.
പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമയിൽ നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് വർക്കൗട്ടാവാത്തതിനാൽ വീട്ടുകാർ കണ്ടെത്തിയ വരനെ നടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, അടുത്തിടെ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. സൗഹൃദത്തിന്റെ കാര്യത്തിൽ താൻ അത്ര കേമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ തനിക്ക് അങ്ങനെ ആരുമില്ലെന്നാണ് നടി പറഞ്ഞിരുന്നത്. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ എന്നെൻ വളരെയധികം ബാധിക്കും.
അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ ഡിവോഴ്സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തു.
എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്. അതിൽ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു എന്നും നവ്യ പറയുന്നു.
വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.
അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നു. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.
അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.
വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.
ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.
ഞാൻ ഡിവോഴ്സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ടെന്നും നവ്യ പറഞ്ഞിരുന്നു.
ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കി വീട്ടിലിരിക്കുമ്പോൾ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിലെ വിഷമം നവ്യക്കുണ്ടായിരുന്നു. വിവാഹമെന്ന സമ്പ്രദായത്തിലെ തെറ്റായ ധാരണകളെക്കുറിച്ച് നവ്യ ഒരിക്കൽ സംസാരിക്കുകയുണ്ടായി. എന്റെ മകനെ നോക്കാനല്ല ഞാനവനെ കല്യാണം കഴിപ്പിക്കുന്നത്. അവനൊരു കുട്ടിയല്ല. അവൻ മുതിർന്ന് ഒരു വ്യക്തിയായ ശേഷമാണ് വിവാഹം ചെയ്യുക. അവന് പാചകം ചെയ്ത് കൊടുക്കാനല്ല വിവാഹം. അവനെ വെച്ചുണ്ടാക്കി കൊടുക്കുന്ന, വേതനം കൊടുക്കാത്ത ജോലിക്കാരിയല്ല അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെന്നും നവ്യ നായർ അന്ന് പറഞ്ഞു.
വിവാഹ ജീവിതത്തിലേക്ക് കടന്ന് കുറച്ച് കാലത്തിനുള്ളിൽ തന്നെ കലാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് നവ്യ ആഗ്രഹിച്ചിരുന്നു.എന്നാൽ പല കാരണങ്ങളാൽ ഇത് നടന്നില്ല. പിന്നീട് യുപിഎസിയായിരുന്നു നടിയുടെ ലക്ഷ്യം. എന്നാൽ വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായി. ഇതോടെ ഭർത്താവ് വിട്ടില്ല. കുഞ്ഞിനെ നോക്കാൻ ആരുമുണ്ടാകില്ലെന്നാണ് ഭർത്താവ് കാരണമായി പറഞ്ഞതെന്നും നവ്യ അന്ന് വ്യക്തമാക്കി.
പിന്നീട് ഡാൻസിൽ ഡിഗ്രി നേടണമെന്ന് ആഗ്രഹിച്ചു. അന്ന് ഭർത്താവ് എതിർത്തെന്ന് നവ്യ പറയുകയുണ്ടായി. യൂണിവേഴ്സിറ്റിൽ അപ്ലിക്കേഷനെല്ലാം അയച്ചത് സന്തോഷേട്ടനാണ്. മാസത്തിൽ രണ്ട് തവണ അവിടെ പോയി ആറ് ദിവസം അവിടെ താമസിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോൾ ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. ഇപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. എന്നാൽ മകൻ ചെറുതാണ്, ഇപ്പോൾ പോകേണ്ടെന്നാണ് ഭർത്താവ് പറഞ്ഞതെന്നും നവ്യ അന്ന് ഓർത്തു.
24 വയസിലായിരുന്നു നവ്യയുടെ വിവാഹം. അന്ന് വിവാഹമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയമെന്നാണ് കരുതിയത്. ഈ കണ്ടീഷനിംഗ് കൊണ്ട് അടിസ്ഥാനപരമായ അവകാശം പോലും മനസിലാക്കിയില്ല. ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കരുതി.
എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്ന് ഞാൻ വിശ്വസിച്ചിരുന്നെന്നും നവ്യ തുറന്ന് പറഞ്ഞു. ഒരിക്കൽ തമാശ രൂപേണയും വിവാഹത്തെക്കുറിച്ച് നവ്യ സംസാരിക്കുകയുണ്ടായി. കല്യാണം കഴിക്കും മുമ്പ് ആണുങ്ങൾ പലതും പറയും. അതൊക്കെ വെറുതെയാണെന്നാണ് നവ്യ പറഞ്ഞത്. അതേസമയം, വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.
