
Actress
പ്രിയയുടെ ജീവിതത്തിൽ പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം, അവരുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല; ആലപ്പി അഷ്റഫ്
പ്രിയയുടെ ജീവിതത്തിൽ പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം, അവരുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല; ആലപ്പി അഷ്റഫ്
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ പ്രിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. സിനിമ സംവിധാനം ചെയ്തത് ആലപ്പി അഷ്റഫാണ്. നടി പ്രിയ നായികയായി തുടക്കം കുറിക്കുന്നത് നിന്നിഷ്ടം എന്നിഷ്ടത്തിലൂടെയാണ്. ഇപ്പോഴിതാ പ്രിയയുടെ കരിയറിലുണ്ടായ വളർച്ചയെക്കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
മാധുരി മാസ്റ്ററുടെ ഡാൻസ് ഗ്രൂപ്പിൽ ഒരു പെണ്ണുണ്ട്, നായികയാക്കാൻ പറ്റുമോ എന്ന് നോക്കാൻ ലാൽ പറഞ്ഞതായി പ്രിയദർശൻ എന്നോട് പറയുന്നത്. അങ്ങനെ പാട്ട് കമ്പോസിംഗ് നടക്കുന്നയിടത്തേക്ക് അവരെ ഞങ്ങൾ വിളിപ്പിച്ചു. കർപ്പകവല്ലി എന്നായിരുന്നു പേര്. ഒരു ചെറിയ സീൻ അഭിനയിപ്പിക്കുകയും സംസാരിപ്പിക്കുകയുമൊക്കെ ചെയ്തപ്പോൾ വലിയ കുഴപ്പമില്ലെന്ന് തോന്നി. അവരെ ഫിക്സ് ചെയ്ത് ചെറിയൊരു അഡ്വാൻസും കൊടുത്തു. എല്ലാവരുടെയും കാല് തൊട്ട് വന്ദിച്ചിട്ടാണ് അവർ പോയത്. പ്രിയദർശൻ പരിചയപ്പെടുത്തിയ ആളായത് കൊണ്ടാണ് നടിയുടെ പേര് മാറ്റി പ്രിയ എന്നാക്കിയതെന്നും ആലപ്പി അഷ്റഫ് പറയുന്നു.
നിന്നിഷ്ടം എന്നിഷ്ടത്തിലെ ക്ലെെമാക്സ് സോങാണ് പ്രിയയെ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിലനിർത്തുന്നത്. പ്രിയക്ക് ഈ സിനിമ നല്ലൊരു പേര് ഉണ്ടാക്കിക്കൊടുത്തു. തുടർന്ന് നിരവധി സിനിമകളിൽ അവർക്ക് അവസരവും ലഭിച്ചു. തമിഴിൽ അന്നത്തെ സൂപ്പർനായകൻ കാർത്തിക്കിന്റെ നായിക വരെയായി. മലയാളത്തിൽ മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെയൊക്കെ അഭിനയിച്ചെങ്കിലും ആദ്യ ചിത്രത്തിൽ അവർക്ക് ലഭിച്ച ഉയർച്ചയും പ്രശസ്തിയും നിലനിർത്തിക്കൊണ്ട് പോകുന്നതിൽ വലിയ വീഴ്ച സംഭവിച്ചു.
അന്നത്തെ കാലത്ത് ഷക്കീല ചിത്രങ്ങളിൽ പോലെയുള്ള സിനിമകളിൽ അഭിനയിച്ചത് പ്രിയയുടെ ഇമേജിനെ വല്ലാതെ ബാധിച്ചു. അതൊക്കെ ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ വഴികാട്ടാൻ ആളില്ലാത്തത് കൊണ്ടോ ആകാം. ഇത്തരം എ ചിത്രങ്ങളിൽ അറിഞ്ഞും അറിയാതെയും അഭിനയിച്ച് കരിയർ നശിപ്പിച്ചവരും ബുദ്ധിപൂർവം അതിൽ നിന്ന് പിന്മാറി രക്ഷപ്പെട്ടവരുമുണ്ട്. പ്രിയയുടെ ജീവിതത്തിൽ പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം.
അവരുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല. ഇന്ന് സീരിയലുകളിൽ അഭിനയിച്ച് ജീവിതം നയിക്കുന്നു. ജീവിതത്തിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ പിഴവ് സംഭവിച്ചാൽ അത് നമ്മുടെ തലവര തന്നെ മാറ്റിത്തിരുത്തും. നല്ല നടിയാണ് പ്രിയ. നല്ല വേഷങ്ങൾ ചെയ്ത് അവർ സിനിമയിലേക്ക് മടങ്ങി വരട്ടെ ആശംസിക്കുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അതേസമയം, ഈ വേളയിൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘സിനിമയിൽ വന്ന് അവസാനം ഒന്നുമല്ലാതെ ജീവിതം അവസാനിക്കുകയോ അവസാനിപ്പിക്കേണ്ടി വന്നവരോ ആയ നിരവധിയാളുകളുണ്ട്. നടിമാരിൽ ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറയുന്നത് സാവിത്രി എന്ന് പറയുന്ന നടിയാണ്. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവർ എന്ന് പറയാം. അവസാനം മദ്യഷാപ്പിൽ പോയി മദ്യം കടം ചോദിക്കലൊക്കെയായിരുന്നു. അവസാനം മദ്യം കഴിച്ച് കഴിച്ച് ഒരു വശം തളർന്ന് ബോധമില്ലാത്തെ എത്രയോ കാലം കിടന്നതിന് ശേഷമാണ് ജെമിനി ഗണേഷിന്റെ കാതലായ സാവിത്രി മരിക്കുന്നത് എന്നും സംവിധായകൻ പറയുന്നു.
‘നടന്മാരേക്കാൾ കൂടുതൽ നടികളാണ് കുടുബംത്തിന് വേണ്ടി ജീവിച്ച് അവസാനം രക്തസാക്ഷികളായി മാറുന്നതെന്നാണ് തോന്നുന്നത്. രക്തസാക്ഷികളായില്ലെങ്കിലും ജയഭാരതിയൂടേയും ഷീലയുടേയും പിആർ ഓമനയുടേയും കഥ അറിയാം. കുടുംബ കരകയറാനായിട്ട് അഹോരാത്രം പണിയെടുത്ത് സഹോദരിമാരേയും സഹോദരന്മാരേയും രക്ഷപ്പെടുത്തിയവരാണ് ഇവർ. പിആർ ഓമനയമ്മയെല്ലാം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെന്നൈയിൽ ജീവിക്കുന്നു.
‘മോഹൻലാലിന്റെ സിനിമയിൽ നായികയായ, ഒരു പ്രശസ്തയായ നർത്തകിയുടെ മകളായ നല്ല സ്കിൻ ടോണുള്ള നടി ഗൾഫ് രാജ്യങ്ങളിൽ ഒരു നേരം കിടക്ക പങ്കിടാൻ 35000 രൂപ വാങ്ങി ശരീരം വിറ്റ് ജീവിക്കുന്നു. അവർ കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുപ്പക്കാരിയാണ്. അവരുടെ അവസ്ഥ കേട്ട് എനിക്ക് ഭയങ്കര കഷ്ടം തോന്നി’ ശാന്തിവിള ദിനേശ് പറയുന്നു.
‘അവിടത്തെ ഏജന്റുമാർ കാണിക്കുന്ന ഫോട്ടോ എന്റെ സുഹൃത്ത് ദുബായിൽ നിന്നും അയച്ച് തന്നു. അൽപം മാത്രം വസ്ത്രങ്ങളിട്ട രീതിയിലുള്ള ഫോട്ടോയാണ്. ആ കുട്ടിയുടെ ജീവിതം തീർന്നില്ലേ. മോഹൻലാലിന്റെ നായികയായിട്ട് പോലും പിടിച്ച് നിൽക്കാൻ പറ്റാതെ ശരീരം വിറ്റ് ജിവീക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിമാരെക്കുറിച്ചുള്ള അപകീർത്തികരമായ ധാരണകൾ സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന ഒരു ചോദ്യത്തോട് ശാന്തിവിള ദിനേശിന്റെ പ്രതികരണവും വൈറലായിരുന്നു. ചിലരുടെയെങ്കിലും ഭാഗത്തു നിന്നുള്ള മോശം പ്രവർത്തികളാണ് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
”ഒന്നാമത്തെ പ്രശ്നം പബ്ലിക് ഫിഗർ ആണെന്നതാണ്. രണ്ടാമത്തേത് സിനിമയിലേയും സീരിയലിലേയും നടിമാർ തന്നെ ചെയ്തു വച്ചിരിക്കുന്ന കുഴപ്പങ്ങളാണ്. അയ്യായിരം രൂപ ശമ്പളം വാങ്ങുന്നവരും അഞ്ച് ലക്ഷത്തിന്റെ വണ്ടി വാങ്ങിക്കും, അമ്പതിനായിരം വാടക കൊടുക്കുന്ന വീട്ടിലായിരിക്കും താമസം. അത് കൊടുക്കാൻ പണം തികയാതെ വരുമ്പോൾ വഴിതെറ്റും. അല്ലെങ്കിൽ അതിലെ നായകനുമായി പ്രണയത്തിലാകും. അവന് വേറെ ഭാര്യയുണ്ടെന്നത് മറക്കും. അങ്ങനെയുള്ള കുഴപ്പങ്ങൾ നമ്മുടെ ഭാഗത്തുള്ളവർക്കുമുണ്ട്” എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
തിരുവനന്തപുരത്ത് നിന്നും ഗൾഫ് രാജ്യങ്ങളിൽ പോയി വ്യഭിചാരത്തിന്റെ അങ്ങേയറ്റം വരെ ചെയ്ത ഒരു സ്ത്രീ. അവർ വീണ്ടും വിസിറ്റ് ചെയ്യുന്നു. പിആർഒ എല്ലാവർക്കും മെസേജ് അയച്ചു. അപ്പോൾ ഒരാൾ ചോദിച്ചു, അവരെ മടുത്തു മകളേ കിട്ടുമോ? അതിന് ലഭിച്ച മറുപടി എന്തെന്ന് അറിയുമോ? അഞ്ചിരട്ടി പണം തരണം എന്നായിരുന്നു. അങ്ങനെ മകളെപ്പോലും വ്യഭിചാരത്തിലേക്ക് തള്ളി വിടുന്ന ചിലരെങ്കിലും കലാരംഗത്തുണ്ട്” എന്നും അദ്ദേഹം പറയുന്നു.
എന്നാൽ എല്ലാവരും അങ്ങനെയാണ് എന്ന് ഞാൻ ഒരിക്കലും പറയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. അന്തസായി ജോലി ചെയ്തു പോകുന്നവർ ഇന്നുമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അതേസമയം ഗൾഫ് മലയാളികൾ സീരിയൽ-സിനിമ രംഗത്തുള്ളവരെ പുച്ഛത്തോടെയാണ് കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, മോഹൻലാൽ-പ്രിയദർശൻ സൗഹൃദത്തെ പോലെ അവരുടെ മക്കളായ പ്രണവ്- കല്യാണ് സൗഹൃദത്തെ കുറിച്ച് ആലപ്പി അഷ്റഫ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച കല്യാണി ഓരോ പടങ്ങൾ കഴിയുന്തോറും തന്റെ കഠിനാധ്വാനം കൊണ്ട് അഭിനയവും മെച്ചപ്പെടുത്തി കൊണ്ടിരുന്നു.
കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവൾ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങൾ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ലിസിയും ഉറപ്പ് നൽകിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കണം എന്നാഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു.
ഇതിനിടയിൽ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്നൊക്കെയുള്ള വാർത്തകൾ ഒരുപാട് വന്നു. എന്നെ സോഷ്യൽ മീഡിയ പലവട്ടം കല്യാണം കഴിപ്പിച്ചുകഴിഞ്ഞു എന്നാണ് കല്യാണി ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.
അത് പലരും ആഗ്രഹിക്കുകയും പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ടാവും. ഞാനത് ലിസിയോട് തുറന്നു ചോദിച്ചു. അവർ നൽകിയ മറുപടി ഇതാണ്. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണ്.
അപ്പു മരം കേറും, മതിൽ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നത്.
കൂടെ അഭിനയിക്കുമ്പോൾ ഏറ്റവും കൂടുതൽ കംഫർട്ടബിൾ പ്രണവ് മോഹൻലാലിനൊപ്പമാണെന്നാണ് കല്യാണി പറയാറുള്ളത്. റന്നത്. കൂടെ അഭിനയിക്കുമ്പോൾ ഏറ്റവും കൂടുതൽ കംഫർട്ടബിൾ പ്രണവ് മോഹൻലാലിനൊപ്പമാണെന്നാണ് കല്യാണി പറയുന്നത്. ഇരുവരും ഒരുമിച്ച ഹൃദയം വലിയ വിജയം നേടിയ സിനിമയാണ്.
ആരുടെ കൂടെ അഭിനയിച്ചാലും ഞാൻ കംഫർട്ടബിൾ ആണ്. ഞാനും പ്രണവും ചെറുപ്പം മുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൾ കംഫർട്ടബിളായി തോന്നുന്നു എന്നാണ് കല്യാണി പറയുന്നത്. തന്റെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കിലുക്കത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കല്യാണി പറയുന്നുണ്ട്.
പഴയ ഏതെങ്കിലും സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കല്യാണി. കിലുക്കം സിനിമയുടെ റീമേക്ക്. പക്ഷെ അതിൽ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും ചെയ്താൽ അതിലൊരു വ്യത്യസ്തയുണ്ടാകും എന്നാണ് കല്യാണി പറയുന്നത്. അതേസമയം ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങൾ ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നുണ്ട്.
