Connect with us

എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്.

Actress

എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്.

എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്.

പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും നടി ആവശ്യപ്പെട്ടു.

ഇപ്പോൾ വരുന്നവഴി വായിച്ചതാണ്, മിസൈൽ നമ്മുടെ മുറ്റത്തേയ്ക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മൾ ആരും ആ യുദ്ധത്തിന്റെ തീ വ്രതയോ ഭീ കരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ. നമുക്ക് ദൈവത്തോട് പറയാൻ നൂറുകൂട്ടം കാര്യങ്ങളുണ്ടാവുമല്ലേ?

പ്രാർഥനകളുടെ പെരുമഴയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാർഥിക്കുന്നതിനൊപ്പം, നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ സന്നദ്ധരായി പോകുന്ന, നമുക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യൻ ആർമിക്ക് വേണ്ടി നമുക്ക് ഒരുനിമിഷം പ്രാർഥിക്കണം. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്.

ഇന്ന് നമ്മൾ ഏവരും ഉറ്റുനോക്കുന്നത് പാകിസ്ഥാനെതിരെ ഇന്ത്യ എന്ത് ചെയ്തു എന്നായിരിക്കും. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് അപ്പുറത്തുനിൽക്കുന്ന പാകിസ്ഥാൻ. അതുകൊണ്ട് ഇപ്പുറത്തുനിൽക്കുന്ന ഇന്ത്യക്കാർ ഒന്നൊരുമിച്ച്, വന്ദേമാതരം വിളിക്കണം.

അതുമാത്രമേ പ്രാർഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യൻ ആർമിക്ക് നമ്മൾ കൊടുക്കേണ്ട് ഈ ഇൻസ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടണം. വിജയം സുനിശ്ചിതം, ഇന്ത്യ തന്നെയായിരിക്കും വിജയിക്കുന്നുണ്ടാവുക. എല്ലാ അർഥത്തിലും സമാധാനം നിലനിർത്താൻ കഴിയട്ടെ. ഇനിയൊരു പഹൽഗാം ആവർത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ.

ഇത് വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയിൽ സമാധാനം നിലനിർത്താൻ സാധിക്കട്ടെ എന്നുമായിരുന്നു നവ്യ നായർ പറഞ്ഞത്. പിന്നാലെ നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top