തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്. സംവിധായകനായി എത്തി പിന്നീട് നടനായപ്പോഴും തുടർച്ചയായ ഹിറ്റുകൾ ആണ് നടൻ സമ്മാനിച്ചത്.
പോയ വർഷം തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച ബേസിൽ ഈ വർഷവും ആരംഭിച്ചിരിക്കുന്നത് നല്ല തുടക്കത്തിലാണ്. 2024 ൽ ബേസിൽ നായകനായി എത്തിയ ഏഴ് സിനിമകളിൽ ആറും ഹിറ്റായി മാറിയിരുന്നു. ജാനേമൻ, പാൽത്തൂജാൻവർ, ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂരമ്പല നടയിൽ, സൂക്ഷ്മദർശിനി എന്നീ ചിത്രങ്ങളിലാണ് 2024 ൽ ബേസിൽ തകർത്താടിയത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടി ഷീല ബേസിലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദ്യമായി നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടൻ ബേസിൽ ആണെന്നാണ് ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ വെച്ച് ഷീല പറഞ്ഞത്. ഞങ്ങളുടെ മലയാള സിനിമയുടെ കണ്ണിലുണ്ണിയാണ് ബേസിൽ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണെന്നും ബേസിൽ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരാൾ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നതെന്നും ഷീല പറഞ്ഞു.
മാത്രമല്ല ഇദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ മുതൽ പൊന്മാൻ വരെ ഒന്നല്ല, രണ്ട് പ്രാവശ്യം താൻ കണ്ടിട്ടുണ്ടെന്നും ഷീല പറഞ്ഞു. ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയിൽ പൃഥ്വിരാജും ബേസിലും കൂടി കുടിച്ചിട്ടിരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ എന്തൊരു അഭിനയമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, ഉണ്ണികൃഷ്ണൻ എന്നൊക്കെ പറയില്ലേ, അതുപോലെ ഒരു സന്തോഷമാണ് ഇദ്ദേഹത്തെ കാണുമ്പോളെന്നും ഷീല വാചാലയായി. ഇത്തരത്തിൽ നിരവധി, ഇനിയും ഒരുപാട് ഒരുപാട് സിനിമകളിൽ അഭിനയിക്കണം. കുറേ പ്രായമാകുമ്പോൾ സംവിധാനത്തിലേക്ക് കടന്നാൽ മതിയെന്നും താനിതുവരെ ഒരു നടനെയും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ആദ്യമായി ഞാൻ ആഗ്രഹിച്ച ഒരാൾ ഇങ്ങേരെ ഉള്ളൂവെന്നും ഷീല കൂട്ടിച്ചേർത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് ലക്ഷ്മിപ്രിയ. നിലവിൽ ബിഗ് സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും സ്റ്റാർ മാജിക്കിലൂടെ മിനി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...