
Actress
ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ
ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത് സീരിയൽ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു നടി. എന്നാൽ കരിയറിൽ ഏറെക്കാലമായി പ്രജുഷ സജീവമല്ല. ഇപ്പോഴിതാ തമിഴ് സീരിയലുകളിലും നായികാ വേഷങ്ങൾ ചെയ്തിരുന്ന പ്രജുഷ തനിക്ക് അവസരങ്ങൾ കുറയാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുയാണ്.
തന്റെ ഭർത്താവും സംവിധായകനുമായ കുമാർ നന്ദയ്ക്ക് സിനിമാ രംഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രജുഷ മനസ് തുറന്നത്. ഇപ്പോൾ ഞാൻ കോമഡി ഷോയിൽ ഇല്ലെങ്കിലും എന്നേക്കാൾ കഴിവുള്ള ഒത്തിരി ആർട്ടിസ്റ്റുകൾ വന്നിട്ടും ആൾക്കാർക്ക് എന്നോട് ഇഷ്ടമുള്ളതിൽ സന്തോഷമുണ്ട്. ഇപ്പോൾ സ്റ്റാേൾ ഉണ്ട്. പലരും ഈ ഗതിയായോ എന്ന് ചോദിച്ചു. ഇങ്ങനത്തെ അവസ്ഥ ആകേണ്ട കാര്യമുണ്ടോ എന്ന് ചിലർ ചോദിച്ചു.
പലരും ആർട്ടിസ്റ്റുകളെ കാണുന്നത് ഒന്നിനും കുറവില്ലാത്തവരായിട്ടായിരിക്കും. ഞാൻ ആർട്ടിസ്റ്റാണെങ്കിലും പുറത്ത് ആർട്ടിസ്റ്റെന്ന നിലയിൽ നടക്കുന്ന വ്യക്തിയല്ല. ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്റെ കുടുംബത്തിനാണ്. അതുകൊണ്ടായിരിക്കാം ഒരുപാട് പ്രോഗ്രാമുകളിൽ നിന്ന് എന്നെ ഒഴിവാക്കി നിർത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒത്തിരി തവണ എന്നെ ഒഴിവാക്കിയിട്ടുണ്ട്.
സീരിയലുകളിൽ തിരക്കുള്ള സമയമുണ്ടായിരുന്നു. അതൊരു ബാധ്യതയായിട്ട് പോലും തോന്നിയിട്ടില്ല. അത്രയും സന്തോഷത്തോടെയാണ് ചെയ്തത്. ആ സമയം കഴിഞ്ഞ് പോയി എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊക്കെ ഇനി തിരിച്ച് പിടിക്കാൻ പറ്റില്ലെന്നും തോന്നിയിട്ടുണ്ടെന്ന് പ്രജുഷ പറയുന്നു. പണ്ട് കുറച്ച് ആർട്ടിസ്റ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ ക്യാരക്ടേർസിനും പുതിയ ആൾക്കാരെയാണ് തെരഞ്ഞെടുക്കുന്നത്. അത് ഒരു പരിധി വരെ പഴയ ആർട്ടിസ്റ്റുകളെ ബാധിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ച് പഴയതിന്റെ ഒരംശം പോലും അവസരം ഇന്ന് കിട്ടുന്നില്ല. എനിക്ക് വന്ന റോളുകളെല്ലാം ചെയ്തിട്ടുണ്ട്. ഒറ്റ ദിവസത്തെ വർക്കാണെങ്കിലും ചെയ്യുമായിരുന്നു. എനിക്കത് തിരിച്ചടിയായി വന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്.
ഭർത്താവ് കുമാർ നന്ദ ഫിലിം ഡയറക്ടറാണ്. അദ്ദേഹം കാശുകാരനായി ജീവിച്ച് വന്ന വ്യക്തിയായിരുന്നു. പെട്ടെന്ന് എല്ലാവർക്കും ഉണ്ടാകുന്നത് പോലെ പുള്ളിക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിച്ച് വന്ന വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്ന് ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. ആ സിനിമയുടെ സ്ക്രിപ്റ്റിന് ‘ജോസൂട്ടി എഴുതിയ സുവിശേഷം’ എന്നാണ് ഭർത്താവ് പേരിട്ടിരുന്നത്. അത് മാറ്റി.
ആ സിനിമ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു. സിനിമ നിർമിക്കാമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഉറപ്പ് നൽകി. താരങ്ങളെയും കാസ്റ്റ് ചെയ്തു. ശ്രീലങ്കയിൽ ഷൂട്ടിംഗിനായി പോയി. ശ്രീലങ്കയിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിർമാതാവിന് ഒരുപാട് നഷ്ടം വന്നു. ഒടുവിൽ ഭർത്താവിനോട് നിർമാതാവ്, സംവിധായകൻ ജിത്തു ജോസഫിന്റെ ഡേറ്റ് കിട്ടിയെന്ന് പറഞ്ഞു.
അങ്ങനെ ഭർത്താവ് സിനിമയുടെ തിരക്കഥ മുഴുവനും നിർമാതാവിന് എഴുതി കൊടുത്തു. ആ സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്. ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല. ഞാൻ പ്രതികരിച്ചു. ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ഭർത്താവ് സമ്മതിച്ചില്ല.
ആ സമയത്ത് എനിക്കും വർക്കില്ലാതായിരുന്നു. അങ്ങനെ സ്റ്റിച്ചിംഗ് സെന്റർ തുടങ്ങി. രണ്ട് ബ്ലൗസ് കിട്ടിയാൽ അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിച്ചു. ആറ്റുകാൽ പൊങ്കാല സമയത്ത് നൂറ് രൂപ സാരിയൊക്കെയുണ്ടല്ലോ. അങ്ങനെ ഡെവലപ് ചെയ്ത് കൊണ്ട് വന്ന് വലിയ ഷോപ്പാക്കിയ സമയമുണ്ടായിരുന്നു. ബിസിനസ് ഡൾ ആയ സമയത്ത് വേറെ നിവൃത്തിയില്ലാതായി. ഇതെങ്ങനെ വിറ്റൊഴിക്കും എന്ന ചിന്ത വന്നപ്പോഴാണ് സ്റ്റോൾ ഇടുന്നത്.
പനത്തുറയിലെ സ്റ്റോളിൽ ടോയ്സ് വിൽപ്പനയ്ക്ക് വെച്ചു. കച്ചവടം നടന്നില്ല. അങ്ങനെ അവിടെ ചായക്കട തുടങ്ങി. ഞാനും ഭർത്താവും ഒരു പാചകക്കാരനുണ്ടായിരുന്നു. ഞങ്ങൾ തന്നെ എച്ചിൽ പാത്രങ്ങളെടുത്ത് കഴുകി വെക്കുന്ന സിറ്റുവേഷനിലേക്ക് പോയി. അപ്പോഴും ഞങ്ങൾ രണ്ട് പേരും കരുതിയത് നല്ല കാലം വരാൻ പോകുന്നുണ്ട്, അതിന് മുമ്പുള്ള ബുദ്ധിമുട്ടാണിതെന്നാണ്.
മകനെ ഗർഭിണിയായിരുന്ന സമയത്താണ് സ്റ്റോളിട്ടത്. അന്ന് തലയിൽ ചുമടെടുത്ത് വരെ സ്റ്റോളിലേക്ക് സ്റ്റോക്കുകൾ കൊണ്ട് വന്നത്. അതെല്ലാം കടന്ന് വന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇപ്പോഴും തൃപ്തയല്ല. ഒരു കാലഘട്ടത്തിൽ എന്തായിരുന്നു ഞാൻ. അതൊക്കെ മാറി ഇപ്പോൾ ഒന്നുമല്ലാതെ വെറും ശൂന്യാകാശത്തിൽ നിൽക്കുന്ന അവസ്ഥയാണ്.
നേരത്തെ ഒരു പരിപാടിയിൽ സംസിരിക്കുമ്പോഴും പ്രജുഷ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. എംജി ശ്രീകുമാർ അവതാരകനായി എത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി. ‘സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ പോയതിനെ കുറിച്ചാണ് എംജി ശ്രീകുമാർ ചോദിച്ചത്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു അതെന്ന് പ്രജുഷ പറഞ്ഞു.
ശരിക്കും എന്റെ സിനിമ എന്ന് പറയാവുന്ന ഭർത്താവ് സംവിധാനം ചെയ്ത വെള്ളാരം കുന്നിലെ വെള്ളിമീനുകൾ എന്ന് പറയുന്ന ചിത്രം റിലീസ് ആവുകയാണ്. അതിനോട് അനുബന്ധിച്ച് പോസ്റ്ററുകൾ ഒട്ടിച്ചതൊക്കെ കാണാൻ പറ്റുന്നത് വലിയൊരു സന്തോഷമാണല്ലോ. കാരണം എന്റെ സിനിമ എന്ന് പറയാൻ സാധിക്കുന്ന സിനിമയാണത്. കാരണം നല്ലൊരു കഥാപാത്രമാണ് ചിത്രത്തിൽ തനിക്ക് ഉണ്ടായിരുന്നത്.
റിലീസിനോട് അടുത്ത ദിവസം വരുമ്പോൾ പോസ്റ്റർ ഒട്ടിച്ചതൊക്കെ കാണാം എന്ന് പറഞ്ഞ് ഞാനും ചേട്ടനും കൂടി ഇറങ്ങി. എല്ലായിടത്തും നോക്കിയെങ്കിലും എവിടെയും പോസ്റ്ററില്ല. അത് ഒട്ടിക്കുമായിരിക്കും എന്ന് കരുതി ഞങ്ങൾ തിരിച്ച് പോന്നു. പിന്നീട് തലേ ദിവസം നോക്കാൻ വേണ്ടി പോയപ്പോഴും പോസ്റ്റർ ഒട്ടിച്ചിട്ടില്ല. അത് വല്ലാത്ത വിഷമമായി പോയി. കാരണം നാളെ സിനിമയുടെ റിലീസ് ആണല്ലോ.
പോസ്റ്റർ ഒട്ടിക്കാൻ കൊടുത്തവർ എവിടെയൊക്കെയോ ഒട്ടിച്ചു എന്നല്ലാതെ പൂർണമായും കൊടുത്തില്ല. എൺപത് തിയറ്ററുകളുടെ ലിസ്റ്റാണ് തന്നത്. പിന്നെ നോക്കുമ്പോൾ അതിൽ 42 തിയറ്ററുകളെ ഉണ്ടായിരുന്നുള്ളു. പിന്നെ പടം കാണാൻ പോയ തിയറ്ററിൽ ഈ സിനിമയ്ക്ക് ഇതിന് ആള് കുറവാണ്. ചിലപ്പോഴെ ഉണ്ടാവുകയുള്ളു. നിങ്ങൾ മറ്റേ സിനിമയ്ക്ക് കയറാനൊക്കെ പറഞ്ഞു.
അങ്ങനെ പോസ്റ്ററുകൾ ഒന്നുമില്ലല്ലോ എന്നോർത്തപ്പോൾ നമുക്ക് തന്നെ ഇറങ്ങി ചെയ്യാം. സംവിധായകൻ ആണോ ആർട്ടിസ്റ്റാണോ എന്നൊന്നും നോക്കിയില്ല. അങ്ങനെ പോസ്റ്ററുകൾ ബാക്കി വന്നതൊക്കെ എടുത്ത് ഞാനും ഭർത്താവും രണ്ട് മൂന്ന് പിള്ളേരും കൂടി ചേർന്ന് തിരുവനന്തപുരം സിറ്റി മുഴുവൻ ഒട്ടിച്ചു. രാത്രി മുഴുവൻ നിന്ന് രാവിലെ ഏഴര വരെ ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചിരുന്നു എന്നുമാണ് പ്രജുഷ പറഞ്ഞത്. ഇതൊക്കെ കേട്ടപ്പോൾ താനും ഒരു പഴയ ഓർമ്മകളിലേക്ക് പോയെന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്.
അതേസമയം, ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തീയറ്ററുകളിലെത്തും. ദിലീപിന്റെ 150ാമത്തെ ചിത്രമാണിത്. ഒരു വർഷത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച വിവരം കഴിഞ്ഞ ദിവസം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഏപ്രിലിൽ പൂർത്തിയായിരുന്നു. കേസിൽ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ഭാവി എന്താകുമെന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.
അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്.
ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
