
Actress
സാമന്ത വീണ്ടും വിവാഹിതയാകുന്നു?, സംവിധായനുമായി നാളുകളായി ഡേറ്റിംങിൽ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ
സാമന്ത വീണ്ടും വിവാഹിതയാകുന്നു?, സംവിധായനുമായി നാളുകളായി ഡേറ്റിംങിൽ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയർ ആരംഭിച്ചത്.
ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത. ചിത്രത്തിലെ നായകൻ നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ൽ വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാൽ 2021 ഓടെ ഇരുവരും വേർപിരിയുകയായിരുന്നു.
നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമൊക്കെയാണ് സാമന്തയുടെ ജീവിതം കൂടുതൽ വാർത്തകളിൽ നിറച്ചത്. സാമന്ത രണ്ടാമതും വിവാഹിതയാവാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. കുറച്ച് മാസങ്ങളായി നടിയുടെ പേരും പ്രമുഖ സംവിധായകന്റെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.
ഇതിലൊരു വിശദീകരണം നൽകാൻ സാമന്ത തയ്യാറായിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ ഓരോന്നായി വരികയാണ്. ഇതിനിടെ തമിഴിലെ പ്രമുഖ മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ സാമന്തയുടെ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
നടി സാമന്ത രണ്ടാമതും വിവാഹിതയാവാൻ പോവുകയാണെന്നാണ് ബെയിൽവാൻ പറയുന്നത്. നേരത്തെ വിവാഹിതനായിരുന്ന ആള് തന്നെയാണ് നടിയെയും വിവാഹം കഴിക്കുന്നത്. നേരത്തെ തെലുങ്കിലെ മുതിർന്ന താരം നാഗേശ്വര റാവുവിന്റെ പേരക്കുട്ടിയും നാഗർജുനയുടെ മകനുമായ നാഗ ചൈതന്യയെ പ്രണയിച്ച് വിവാഹം കഴിച്ചു. സാമന്ത ക്രിസ്ത്യാനിയായത് കൊണ്ട് ക്രിസ്ത്യൻ ആചാരത്തിലും നാഗ ചൈതന്യ ഹിന്ദുവായതിനാൽ അവരുടെ ആചാരങ്ങൾക്കും അനുസരിച്ച് രണ്ട് രീതിയിലായിരുന്നു വിവാഹം.
എന്നാൽ സാമന്തയുമായിട്ടുള്ള ഈ ബന്ധത്തിൽ നാഗയുടെ വീട്ടുകാർക്ക് അതൃപ്തി ഉണ്ടായിരുന്നു. നാല് വർഷം കൊണ്ട് തന്നെ ഈ ബന്ധം അവസാനിപ്പിച്ച നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. ഈ സമയത്താണ് സാമന്തയ്ക്ക് ഗുരുതരമായൊരു അസുഖം ബാധിക്കുന്നത്. മേക്കപ്പ് അലർജി കൊണ്ടോ മറ്റോ സംഭവിച്ചതാണ്. ശരീരം മൊത്തം തടിപ്പുകൾ വന്നതോടെ വിദേശത്ത് നിന്നും മറ്റുമൊക്കെ ചികിത്സയിലായിരുന്നു. ആ അസുഖത്തിൽ നിന്നും മുക്തയായ നടി വീണ്ടും അഭിനയിക്കാൻ തുടങ്ങി.
മുൻപുണ്ടായിരുന്നതിനെക്കാളും കൂടുതൽ സെക്‌സിയായി കാണപ്പെടാനും തുടങ്ങി. മാത്രമല്ല മുൻപത്തേത് പോലെ സിനിമകൾ വിജയിക്കാതെ വന്നതോടെയാണ് സാമന്ത വെബ് സീരിസുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. അതിലൂടെ പ്രശംസകളാണ് സാമന്തയ്ക്ക് ലഭിച്ചത്. അതിന്റെ സംവിധായകൻ രാജ് നിഡിമോരുവും സാമന്തയും തമ്മിൽ പ്രണയത്തിലാണ്.
അടുത്തിടെ തിരുപ്പതി അടക്കം പല അമ്പലങ്ങളിലും ഒരുമിച്ചെത്തി പ്രാർഥിക്കാൻ തുടങ്ങി. സാമന്തയും രാജും വിവാഹിതരായെന്ന കഥകൾക്ക് കാരണമായത് ഈ സംഭവങ്ങളാണ്. ഡേറ്റിങ്ങിലായ സാമന്തയും രാജും പല പരിപാടികളിലും ഒരുമിച്ച് പോവുകയും യാത്രകൾ നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാലും ഇതുവരെ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
പക്ഷേ രണ്ടാളും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് പുതിയ റിപ്പോർട്ട്. പക്ഷേ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. രാജ് നിഡിമോരു നേരത്തെ വിവാഹിതനാണ്. ശ്യാമിലി ദേ ആണ് അദ്ദേഹത്തിന്റെ ഭാര്യ. സാമന്ത രണ്ടാമതും വിവാഹിതയാവുന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്.
എങ്കിലും ഭാര്യയും മക്കളും ഉള്ള ആളെ അതിന് തിരഞ്ഞെടുത്തതിൽ നടിയുടെ ആരാധകർക്ക് അതൃപ്തിയുണ്ട്. ഇതൊന്നും സാമന്ത കാര്യമായി എടുത്തിട്ടില്ല. തനിക്ക് വന്ന പല സിനിമകളും സാമന്ത ഒഴിവാക്കി വിട്ടിരുന്നു. മാത്രമല്ല ഡിവോഴ്‌സിന് കോടികൾ ജീവനാംശമായി കൊടുക്കാമെന്ന് നാഗ ചൈതന്യ പറഞ്ഞെങ്കിലും ഒരു പൈസ പോലും അവർ വാങ്ങിയില്ല.
ആരും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു സമാന്തനാഗ ചൈതന്യ വിവാഹ മോചനം. ടോളിവുഡിൽ ആരാധകർ ആഘോഷിച്ച താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും. യെ മായ ചെസവ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 7 വർഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്.
രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹത്തിന് ശേഷവും സമാന്ത കരിയറിൽ തുടർന്നു. വിവാഹത്തിന് ശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടാകുന്നത്. വ്യത്യസ്തമായ നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചു. ഫാമിലി മാൻ എന്ന സീരിസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നടിക്ക് പ്രശസ്തി ലഭിച്ചു.
നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന് റിപ്പോർട്ടുകൾ വന്നു. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകൾക്കെതിരെ സമാന്ത രംഗത്തെത്തുകയും ചെയ്തു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് കുറവില്ല.
വിവാഹ മോചനത്തിന് കാരണം എന്തെന്ന് നടി ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ജൂവനാംശം വാങ്ങാതെയാണ് നടി വിവാഹമോചിതയായത്. നിലവിൽ ഒരു സിനിമയ്ക്ക് ആറ് കോടി വരെ സാമന്ത വാങ്ങിക്കാറുണ്ട്. തെലുങ്കിലെ പുഷ്പ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസിന് വേണ്ടി മാത്രം അഞ്ച് കോടി രൂപയാണ് സാമന്ത വാങ്ങിയത്. മാത്രമല്ല സിറ്റാഡിൽ എന്ന വെബ് സീരിസിന് പത്ത് കോടിയും നടിയ്ക്ക് ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ടോട്ടൽ 101 കോടി രൂപയുടെ ആസ്തി നടിയ്ക്കുണ്ടെന്നാണ് വിവരം.
ഗുരുതരമായ അസുഖം ബാധിച്ചതിനാൽ അഭിനയിക്കാൻ പോലും സാധിക്കാതെ പൂർണമായിട്ടും വിശ്രമത്തിലായിരുന്നു നടി. ഇടവേള പൂർത്തിയാക്കി വീണ്ടും സാമന്ത അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. വെബ് സീരിസുകളിലാണ് നടി അഭിനയിക്കുന്നത്. ഇതിന് പുറമേ തമിഴിലെ ചില സിനിമകളുമായിട്ടുള്ള ചർച്ച നടക്കുകയാണ്. ഇടയ്ക്ക് നിർമാണത്തിലും നടി ചുവടുറപ്പിച്ചിരുന്നു. 2024 ൽ പുറത്തിറങ്ങിയ സിറ്റാഡൽ ഹണി ബണ്ണി എന്ന വെബ് സീരീസിലാണ് അവസാനം നടി അഭിനയിച്ചത്.
മുമ്പ്, നടിയുടെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പണ്ട് ഒരു ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സാമന്തയോട് ചിലർ ചോദിച്ചിരുന്നു. അതിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്.
ദിലീപ് നായകനായി എത്തിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ ആദ്യം നായിക ആവേണ്ടിയിരുന്നത് സാമന്ത ആയിരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സ്‌ക്രീൻ ടെസ്റ്റിൽ ഉൾപ്പടെ പങ്കെടുത്ത സാമന്തയെ പിന്നീട് ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു സംസാരം.
മുൻപ് ദിലീപും ചിത്രത്തിന്റെ സംവിധായകൻ ദീപു കരുണാകരനും നൽകിയ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിൽ പിന്നാലെ ആയിരുന്നു ഇത് സംബന്ധിച്ച ചർച്ച. ഒരു പെൺകുട്ടി, അവരെ ആ സിനിമയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഒരുപാട് കരഞ്ഞിരുന്നു. ഞാൻ പറഞ്ഞു വിഷമിക്കരുത്. ആ കഥാപാത്രവുമായി യോജിക്കാത്ത കൊണ്ടാവും.
വിഷമിക്കരുത്, ഒന്ന് കൂടി വർക്ക് ചെയ്യുക. സിനിമയാണ്, നാളെ ഇന്ത്യൻ സിനിമ തന്നെ പുറകെ വരുന്ന കാലമുണ്ടാകും എന്ന് പറഞ്ഞു. അത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ ഞാൻ പറഞ്ഞിട്ടുള്ള രണ്ടു നായികമാർ ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ടോപ്പിൽ നിൽക്കുന്ന ആളാണ്’ എന്നായിരുന്നു ദിലീപ് ഒരിക്കൽ ഒരു പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്.
പിന്നീട് ചിത്രത്തിന്റെ സംവിധായകൻ ദീപു കരണാകരൻ ആണ് അതിലൊരാൾ സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ദിലീപ് അയാൾ എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോൾ നല്ല പ്രകടനമാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുക്ക് അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീൻ സ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ന് തന്റെ പ്രൊമോഷനായി കേരളത്തിൽ എത്തിനിൽക്കുന്നു. പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു എന്നായിരുന്നു സാമന്തയോട് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. അതിന് സാമന്ത നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.
ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തിൽ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഓർക്കുന്നുണ്ട്,’ എന്നാണ് താരം പറഞ്ഞത്. തന്റെ ഇതുവരെയുള്ള സിനിമ യാത്രയെ കുറിച്ചും സാമന്ത സംസാരിച്ചിരുന്നു. ഇതുവരെയുള്ള യാത്രയിൽ എനിക്ക് ഫുൾ ക്രെഡിറ്റ് എടുക്കാനാവില്ല.
ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വർക്ക് ചെയ്യാൻ സാധിച്ചു. എന്റെ വിജയം അവർക്കൊപ്പം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിലെ പല സമയത്ത് ഒരു സ്‌റ്റെപ്പ് കൂടുതൽ മുന്നോട്ട് വെക്കാൻ സഹായിച്ചത് അവരാണെന്നായിരുന്നു സാമന്ത പറഞ്ഞത്. മലയാളി താരങ്ങൾക്കൊപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്‌കൂളിൽ പോകുന്നത് പോലെയാണെന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞു.
സാധാരണ ഗതിയിൽ ആക്ടേഴ്‌സിന് ഒരു റിഥമുണ്ട്. ഈ സീനിൽ സാമന്ത ഇതായിരിക്കും ചെയ്യാൻ പോവുക എന്ന് പറയാൻ പറ്റും. എന്നാൽ മലയാളി ആക്ടേഴ്‌സിന്റെ കാര്യത്തിൽ സർപ്രൈസുകൾ സംഭവിക്കാറുണ്ട്. അവർ എപ്പോഴും സർപ്രൈസ് ചെയ്യും. ഫഹദ് ഫാസിൽ ഇതായിരിക്കും ചെയ്യുക എന്ന് വിചാരിക്കും. എന്നാൽ അദ്ദേഹം അതായിരിക്കില്ല ചെയ്യുക. മിക്ക മലയാളി അഭിനേതാക്കൾക്കും അഭിനയത്തിൽ ആ ഒരു എഡ്ജ് ഉണ്ട്. അത് വളരെ പ്രചോദനം നൽകുന്നതാണെന്നും സാമന്ത പറഞ്ഞു.
