Connect with us

പടക്കളത്തിന്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി

Malayalam

പടക്കളത്തിന്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി

പടക്കളത്തിന്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി. കഴിഞ്ഞ നാല് എപ്പിസോഡിൻ്റേയും തുടർച്ചയാണ് അഞ്ചാമത്തേതും.
ഈ ചിത്രത്തിലെ അഭിനേതാക്കളുടെ കൂട്ടായ്മയിലാണ് മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉരിത്തിരിയുന്നത്.

നിരഞ്ജനാ അനൂപ്, ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ധീപ് പ്രദീപ്, വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, പ്രശസ്ത യൂട്യൂബർ അരുൺ പ്രദീപ് എന്നിവരാണ് ഈ മാർക്കറ്റിംഗിനായി ഒത്തുകൂടിയിരിക്കുന്നത്. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും.

ഇവരുടെ കൂട്ടായ ആലോചന ചെന്നെത്തിയിരിക്കുന്നത് അഞ്ചുകോടി രൂപ മുതൽമുടക്കു വരുന്ന മാർക്കറ്റിംഗ് പദ്ധതികളാണ്. ഇത് നിർമ്മാതാവ് വിജയ് ബാബുവിനെ ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മറുപടിയായിരുന്നു ഏറെ കൗതുകം. അഞ്ചു കോടി രൂപയോ
ഒരു കാര്യം ചെയ്യാം…അതു ഞാൻ അടുത്ത പടത്തിനു വേണ്ടി ഇൻവസ്റ്റുചെയ്തോ…

ഞാൻ കൊള്ളാവുന്ന ആരെയെങ്കിലും വിട്ട് …ഇങ്ങനെയൊക്കെ അങ്ങു ചെയ്തു പൊക്കോളാം.. ഈ മാർക്കറ്റിംഗിലെ തന്ത്രങ്ങൾ പോലെ തന്നെ സിനിമയും ജനങ്ങളെ ആകർഷകമാക്കും എന്നതിൽ തെല്ലും സംശയമില്ല. കാംബസ്സാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഒരു കാംബസ്സിൻ്റെ അകത്തളങ്ങളിൽ ഇത്തരം ധാരാളം രസാകരമായ മുഹൂർത്തങ്ങൾ ഏറെയുണ്ടാകും.

പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജാമോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നുണ്ട്. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ്. അറിയിച്ചു.

തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ്മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

More in Malayalam

Trending

Recent

To Top