Connect with us

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് രജനികാന്ത്; വൈറലായി വീഡിയോ

Actor

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് രജനികാന്ത്; വൈറലായി വീഡിയോ

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് രജനികാന്ത്; വൈറലായി വീഡിയോ

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു.

ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ. അതിനാൽ തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്.

ഇപ്പോഴിതാ ജയിലർ 2 വിന്റെ ഷൂട്ടിങ് കഴിഞ്ഞ് ദിവസം കേരളത്തിൽ‌ നിന്ന് മടങ്ങുന്ന രജനികാന്തിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. ഇൻഡിഗോ വിമാനത്തിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന രജനികാന്തിന്റെ വിഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. വിമാനത്തിൽവെച്ച് രജനി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം.

ഇതാദ്യമായല്ല രജനികാന്ത് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ വിമാനത്താവളത്തിൽ നിന്ന് വിമാനം കയറിയ താരത്തിന്റെ വിഡിയോ കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. 12 ദിവസത്തെ ഷൂട്ടിങ്ങിനായി അട്ടപ്പാടിയിലെത്തിയ രജനികാന്തിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്.

More in Actor

Trending

Recent

To Top