
Malayalam
ചിരിയും ചിന്തയും നൽകി പടക്കളത്തിൻ്റെ ഗെയിം പ്ലേ പ്രൊമോഷൻ വീഡിയോ; സോഷ്യൽ മീഡിയയിൽ വൈറൽ
ചിരിയും ചിന്തയും നൽകി പടക്കളത്തിൻ്റെ ഗെയിം പ്ലേ പ്രൊമോഷൻ വീഡിയോ; സോഷ്യൽ മീഡിയയിൽ വൈറൽ
Published on

സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു കാണാം. മുഖപരിചയമുള്ളവരാണ് വീഡിയോയിലുള്ളവർ.
ഫാലിമിലൂടെ ശ്രദ്ധേയനായ സന്ധിപ് പ്രദീപ് വാഴ ഫെയിം സാഫ്,നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജന, അരുൺ അജികുമാർ
യൂട്യൂബറായ അരുൺപ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
പ്രൊമോഷൻ എങ്ങനെയൊക്കെ ചെയ്യാം എന്ന് ഈ താരങ്ങളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയിൽ. വലിയ ആസ്വാദകരുള്ള ഒരു യൂട്യൂബറിൻ്റെ അഭിപ്രായങ്ങളാണ് ബുക്ക് മൈ ഷോ ഹൈറേറ്റ്, ഐ.എം.ഡി.പി, വേഷം കെട്ട്, കോൺട്രവസ്സി, പിന്നെ ഹെലിക്കോപ്റ്ററും- ഇത്തരം നിരവധി കൗതുകങ്ങളും, ചില മണ്ടത്തരങ്ങളുമൊക്കെയായി ഇന്നു പുറത്തുവിട്ട പടക്കളത്തിൻ്റെ ഗെയിം പ്ലേ പ്രൊമോഷൻ വീഡിയോ ചിരിയും ചിന്തയും നൽകി ഏറെ വൈറലായിരിക്കുന്നു.
ഈ രസങ്ങളുടെ ആകെത്തുക പടക്കളം എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻ കഴിയുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഉറപ്പുതരുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, മാർക്കോ ഫെയിം ഇഷാൻഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...