
featured
റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി
റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി.
തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.
മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടാണ് റിമിക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് ഹിറ്റ് ഗാനങ്ങള്‍ റിമിയെ തേടി വന്നു. സിനിമകളിലെ പാട്ടിനൊപ്പം സ്റ്റേജ് ഷോകളും റിമി ടോമിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു.
അതേസമയം കരിയറിൽ വളർച്ചയുണ്ടായെങ്കിലും ജീവിതത്തിൽ വിഷമഘട്ടങ്ങൾ റിമിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. പണ്ട് ഒരു ഷോയിൽ അതിഥിയായി വന്ന ഷാരൂഖ് ഖാൻ തന്റെ കെെക്കുമ്പിളിൽ കോരിയെടുത്തത് റിമി ടോമിയെയായിരുന്നു. ഈ സമയത്ത് റിമിയ്ക്ക് ഉടൻ വന്നു സ്വതസിദ്ധമായ തമാശ നിറഞ്ഞ ഡയലോഗ്. റോയിസേ പൊയ്ക്കോ ഞാൻ വരുന്നില്ലെന്ന്.
അന്ന് ആർപ്പുവിളികളോടെയാണ് ആ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചതെന്നും എന്നാൽ ഈ ഡയലോഗ് അറം പറ്റുമെന്ന് അന്ന് റിമി ഓർത്ത് കാണില്ലെന്നും റോയിസും റിമിയും ഇണപിരിയാത്ത സൂപ്പർ ജോഡികളായാണ് എല്ലാവരും കണ്ടതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. നേരത്തെ സ്റ്റീഫൻ ദേവസ്യയുമായുള്ള ഒരു അഭിമുഖത്തിൽ ദേഷ്യം വന്നാൽ വിളിക്കുന്ന പേര് എന്താണെന്ന ചോദ്യത്തിന് തെറിയെന്നും സ്നേഹം പ്രകടിപ്പിക്കാൻ റോയിസിന് അറിയില്ലെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല കരിയറിൽ റിമി നേരിട്ട നിരവധി പ്രതിസന്ധികളെ കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. ഒരു ഗായകൻ അവരുടെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ഇനി പാടാൻ കഴിയില്ലെന്ന് വിധിയെഴുതി അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളുമായി റിമി വർഷങ്ങളോളം സഹകരിക്കാതിരുന്നെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. മലയാളത്തിലെ പുതുതലമുറ നടിമാരിലെ എണ്ണം പറഞ്ഞ പേരാണിപ്പോൾ ജിമി ജോർജ്...
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും...