കണ്ണപ്പ റിലീസ് അൽപം വൈകും; കാരണം വ്യക്തമാക്കി നടൻ വിഷ്ണു മഞ്ചു
Published on

വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ് ചിത്രം നേരത്തെ, റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിഎഫ്എക്സ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് നടൻ വിഷ്ണു മഞ്ചു ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിഷ്ണു മഞ്ചു അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഉയർന്ന നിലവാരമുള്ള ഒരു സിനിമാറ്റിക് ദൃശ്യവിരുന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഗംഭീരമായ വിഎഫ്എക്സ് വർക്ക് ആവശ്യമായ ഭാഗങ്ങൾ പൂർത്തിയാക്കാൻ ഇനിയും ഞങ്ങൾക്ക് സമയം ആവശ്യമാണ്.
ഇത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. പരമശിവന്റെ ഭക്തനായുള്ള ട്രിബ്യൂട്ടാണിത്. അത് അതിഗംഭീരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനായി ഞങ്ങളുടെ അണിയറപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും കാത്തിരിക്കുക. റിലീസിംഗ് അൽപം വൈകും എന്നും നടൻ കുറിച്ചു.
മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിൻറെ ഏഴുവർഷത്തെ മുന്നൊരുക്കങ്ങൾക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന...
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ...
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...