
Bollywood
വീട്ടിൽ കയറി നടനെ കൊ ല്ലും, കാർ ബോംബ് വെച്ച് തകർക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി
വീട്ടിൽ കയറി നടനെ കൊ ല്ലും, കാർ ബോംബ് വെച്ച് തകർക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി
Published on

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീക്ഷണി എത്തിയിരിക്കുന്നതെന്നാണ് വിവരം. മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്കാണ് വാട്ട്സ്ആപ്പ് സന്ദേശം എത്തിയത്.
വീട്ടിൽ കയറി നടനെ കൊ ല്ലുമെന്നും കാർ ബോം ബ് വെച്ച് തകർക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. സംഭവത്തിൽ മുംബൈ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 14നാണ് സൽമാൻറെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഈ സംഭവം നടന്ന് കൃത്യം ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് നടന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ബിഷ്ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.
2024-ൽ, കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ഒരു ക്ഷേത്രം സന്ദർശിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ബിഷ്ണോയി സംഘത്തിൽ നിന്ന് ഖാന് പുതിയൊരു ഭീഷണി ലഭിച്ചു. ഒക്ടോബർ 30-ന്, രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത വ്യക്തി വീണ്ടും നടനെ ഭീഷണിപ്പെടുത്തി .
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....