
Social Media
ശരീരം പ്രദർശിപ്പിച്ചുകൊണ്ടല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടത്; ഗ്ലാമറസ് ലുക്കിലെത്തിയ രേണുവിന് വിമർശനം
ശരീരം പ്രദർശിപ്പിച്ചുകൊണ്ടല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടത്; ഗ്ലാമറസ് ലുക്കിലെത്തിയ രേണുവിന് വിമർശനം

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വളരെ ഗ്ലാമറസ് ലുക്കിലാണ് രേണു എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ എഡ്ഡി ജോൺ ആണ് ഈ വിഷു സ്പെഷൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണ് എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് രേണുവിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്റെ പൊന്നുചേച്ചി നെഗറ്റീവ് ആണെന്ന് വിചാരിക്കരുത്, ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ താഴ്ത്തുകയുമല്ല. കൊല്ലം സുധിയെ ഒരുപാട് ആളുകൾക്ക് ഇഷ്ടമാണ് ആ ഒരു ഇഷ്ടം ചേച്ചിയോടുമുണ്ട് പക്ഷെ പക്വത കുറവുകൊണ്ട് അത് ഇല്ലാതാക്കരുത്.
രണ്ട് മക്കളുടെ അമ്മ ആയതുകൊണ്ട് പക്വത ഉണ്ടാവണമെന്നില്ല അനുഭവങ്ങളിൽ നിന്നും ഉണ്ടാവേണ്ടതാണ് അത്. ഒന്നുമില്ലേലും രണ്ട് ആൺമക്കൾ അല്ലെ വളർന്നു വരുന്നത് നാളെ അവർ തള്ളി പറയുന്ന ഒരു അവസ്ഥ ഉണ്ടാവരുത് .!പിന്നെ ചെയ്തതും ചെയ്യുന്നതും ഒകെ വെറുതെ ആകും എന്നാണ് ഒരു കമന്റ്.
ഇതിപ്പോ ഉടുക്കാൻ മറന്നുപോയതാണോ, അതോ ഉടുത്തത് അഴിഞ്ഞു പോയത് ആണോ, ഇനീപ്പോ ഉടുക്കാൻ ഇഷ്ടം ഇല്യാഞ്ഞിട്ടാണോ.. ഒന്നും അങ്ങട് മനസ്സിലാകുന്നില്യ. ഒന്നുറപ്പാണ് കൊല്ലം സുധിയോട് ആളുകൾക്ക് ഒരിഷ്ടം ഉണ്ടായിരുന്നു. അത് കൂടി ഇല്യാണ്ടാകും. ഇവർ എപ്പോഴും പറയുന്നുണ്ടല്ലോ പ്രായപൂർത്തി ആയൊരു മകൻ ഉണ്ടെന്ന്.
അഭിമാനം ഉള്ള ഒരു മക്കളും അമ്മയെ ഉത്തരം വേഷത്തിലും ഭാവത്തിലും കാണാൻ ഇഷ്ടപ്പെടുന്നില്ല. അവന് പരിമിതികൾ ഉള്ളത് കൊണ്ട് മാത്രം ആ പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ആകാം. രേണു നീ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒരു പ്രതിഫലം തീർച്ചയായും നിന്നെ കാത്തിരിക്കുന്നുണ്ട്. അന്ന് നിന്നെ തലയിൽ വച്ചവരൊക്കെ തറയിൽ അടിക്കും. നോക്കിക്കോ എന്നാണ് മറ്റൊരാളുടെ കമന്റ്. സ്വന്തം ശരീരം പ്രദർശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടതെന്നും ചിലർ പറയുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...