Connect with us

സീറോ സ്റ്റേജിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ; സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ

Actress

സീറോ സ്റ്റേജിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ; സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ

സീറോ സ്റ്റേജിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ; സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് മുൻ ബോളിവുഡ് താരം ഷർമിള ടാഗോർ. 2023-ൽ താൻ ക്യാൻസറിനോട് നിശബ്ദമായി പോരാടിയെന്ന് നടി വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഷർമിള ടാഗോറിന്റെ മകൾ സോഹ അലി ഖാൻ.

നയൻദീപ് രക്ഷിതിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലായിരുന്നു സോഹയുടെ വെളിപ്പെടുത്തൽ. സീറോ സ്റ്റേജിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ. കീമോതെറാപ്പിയോ മറ്റോ ഇല്ലായിരുന്നു.

ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സോഹ പറഞ്ഞു. 2023ലെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ആണ് ശർമിളയുടെ ആരോഗ്യപ്രശ്‌നങ്ങൾ പൊതുജനങ്ങളിൽ ആദ്യം എത്തിയത്. അവർ മകൻ സെയ്ഫ് അലി ഖാനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.

റോക്കി ഔർ റാണി കീ പ്രേം കഹാനിയിൽ ഷബാന ആസ്മി അവതരിപ്പിച്ച വേഷത്തിലേക്ക് താൻ ആദ്യം തെരഞ്ഞെടുത്തത് ഷർമിള ടാഗോറിനെയാണെന്ന് അവതാരകൻ കരൺ ജോഹർ വെളിപ്പെടുത്തിയിരുന്നു.

‘ഇതി ശ്രീകാന്ത’യെന്ന ചിത്രത്തിലൂടെ ബംഗാളിയിലായിരുന്നു സോഹ അലി ഖാന്റെ തുടക്കം. ‘ദിൽ മാംഗെ മോറി’ലൂടെ ഹിന്ദിയിലുമെത്തി. ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്‍സ് അടക്കമുള്ള പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1968-ലാണ് ശർമിളാ ടാഗോറും ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയും വിവാഹിതരാകുന്നത്. 1970-ലാണ് സെയ്ഫ് അലി ഖാൻ ജനിച്ചത്. ആറ് വർഷങ്ങൾക്കുശേഷം സബ അലി ഖാനും ഇരുവരുടേയും ജീവിതത്തിലേക്ക് വന്നു. 1978-ലാണ് ശർമിള, സോഹ അലി ഖാന് ജന്മം നൽകുന്നത്.

More in Actress

Trending

Recent

To Top