അദ്ദേഹം അഗ്നിശുദ്ധിവരുത്തി തിരിച്ച് വരും, വിധി വരുമ്പോൾ ‘ദിലീപേട്ടാ’ ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയാനുള്ള മാന്യത അവർ കാണിക്കണം; രാഹുൽ ഈശ്വർ
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്ന വ്യക്തയാണ രാഹുൽ ഈശ്വർ. ഇപ്പോൾ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്.
ഇപ്പോഴിതാ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. എന്ത് തന്നെയായാലും കേസിൽ വിധി വരുമ്പോൾ മാധ്യമങ്ങൾ ദിലീപിനോട് മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഈശ്വർ പറയുന്നു.
കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ശരിയായ തീരുമാനമാണ്. എനിക്ക് മനസ്സിലാകുന്നത് ഇതിൽ കൂടുതൽ താൽപര്യം പ്രോസിക്യൂഷനാണെന്നാണ്. വിധിക്ക് ശേഷമാണ് സി ബി ഐ അന്വേഷണം വരുന്നതെങ്കിൽ പൊലീസുകാരിൽ ചിലർ ചെയ്ത കള്ളത്തരങ്ങൾ വെളിയിൽ വരുമായിരുന്നു. അത്തരം കാര്യങ്ങൾ തടയുന്നതിന് വേണ്ടിയായിരിക്കും പ്രോസിക്യൂഷൻ സി ബി ഐ അന്വേഷണത്തെ എതിർത്തതെന്നും രാഹുൽ ഈശ്വർ പറയുന്നു.
പൾസർ സുനി എനിക്കെതിരേയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതുപോലുള്ള ക്രിമിനലുകൾക്ക് നമ്മുടെ നാട്ടിൽ സ്വതന്ത്രവിഹാരം നടത്താൻ സാധിക്കുന്നുവെന്നത് വേദനാജനകമായ കാര്യമാണ്. ദിലീപ് കൊടുത്ത ഹർജിയിൽ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഇന്നുണ്ടായത്. എന്ത് തന്നെയായാലും ഉടൻ തന്നെ കേസിലെ വിധി ഉടൻ വരുമെന്നാണ് പ്രതീക്ഷ.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണ്. അദ്ദഹം അഗ്നിശുദ്ധിവരുത്തി തിരിച്ച് വരും എന്ന കാര്യത്തിൽ സംശയമില്ല. ഈ കേസിലൂടെ ദിലീപിനെ കുടുക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ട്. ഒടുവിൽ വിധി വരുമ്പോൾ ‘ദിലീപേട്ടാ’ ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയാനുള്ള മാന്യത അവർ കാണിക്കണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും രാഹുൽ ഈശ്വർ പറയുന്നു.
ഒരു മനുഷ്യനെ ഒരു കാര്യവും ഇല്ലാതെ 80 ദിവസം ജയിലിൽ പിടിച്ചിട്ടു, വർഷങ്ങളോളം വേട്ടയാടി. ആ സാഹചര്യത്തിൽ അദ്ദേഹത്തിന് അനുകൂലമായ വിധി വരുമ്പോൾ ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയാനുള്ള മാന്യത മാധ്യമങ്ങൾ കാണിക്കണം. നമ്മളൊക്കെ ഇവിടെ തന്നെ ജീവിക്കാൻ പോകുന്ന ആളുകൾ ആണല്ലോ. അതുകൊണ്ട് തന്നെ ഒന്ന് രണ്ട് ദിവസത്തിനിടെ എല്ലാം നമുക്ക് കാണാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ദിലീപ് ഉയർത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്.
എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ വെളിപ്പെടുത്തിയത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
ഇതേ കുറിച്ചും രാഹുൽ ഈശ്വർ സംസാരിച്ചിരുന്നു. പൾസർ സുനിക്ക് ദേഷ്യം ദിലീപ് അനുകൂലിയായ എന്നോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്നവരോട് ദേഷ്യമില്ല. അതിനർത്ഥം പൾസർ സുനി ഇതിൽ തെറ്റുകാരനും കുറ്റക്കാരനും ആണെന്നും ദിലീപ് ഇതിൽ നിരപരാധിയാണെന്നുമുള്ള സത്യം ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ ഇതൊക്കെ കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഈ ഏപ്രിൽ 11 ന് കേസിന്റെ വിചാരണ പൂർത്തിയാകുകയാണ്. പിന്നീട് കേസ് വിധി പറയാൻ മാറ്റും. പൾസർ സുനി എന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഞാൻ കേസിൽ നിന്നും പിൻമാറാൻ പോകുന്നില്ല.
ഈ കേസിലെ സത്യം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. അതിജീവിതയെ ഉപദ്രവിച്ച വ്യക്തി ദിലീപ് ചെയ്യിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടി കുടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും രീതിയിൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ദിലീപ് നാല് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് എടുത്ത കേസ് എന്തായി? ഇനിയും കേസ് വരുന്നുണ്ട്.
കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിന് പിന്നിൽ കേരള പോലീസിലെ ചില പുഴുക്കുത്തുകളാണ്. അതിനെ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്തായാലും ഹർജി പിന്നീട് ഉപകാരപ്പെടും. കേസിൽ ദിലീപിനെ കൂട്ടിക്കെട്ടിയാൽ എങ്ങനെയെങ്കിലും ദിലീപ് കേസ് വാദിച്ച് കേസിനെ ഡയല്യൂട്ട് ചെയ്യുമെന്നും കേസിൽ നിന്ന് ഊരിപ്പോരാമെന്നും പൾസർ സുനി കരുതുന്നുണ്ട് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വിധി വരാനിരിക്കെ ദിലീപിനെ കുടുക്കാനുള്ള പൾസർ സുനിയിടെ നാടകമാണ് ഇതെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നത്. 2014-15 വർഷമാണ് മഞ്ജു വാര്യരും ദിലീപും വേർപിരിയുന്നത്. അതിൽ പ്രതികാരം ചെയ്യുന്നത് അഞ്ച് വർഷത്തിന് ശേഷമാണോ? 2014 ൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു, 2018 ൽ മഹാലക്ഷ്മിയുണ്ടായി. ഇതൊക്ക കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ദിലീപ് അതിജീവിതയോട് പ്രതികാരം ചെയ്തത് എന്നാണോ മനസിലാക്കേണ്ടത്.
80 ലക്ഷം രൂപ ദിലീപ് തനിക്ക് നൽകിയെന്നാണ് പൾസർ സുനി പറയുന്നത്. അത് കണ്ടെടുക്കാതെയോ അതിനെകുറിച്ച് അന്വേഷിക്കാതെയോ എങ്ങനെയാണ് ഇതൊക്കെ പറയുന്നത്. ഒരുരൂപയെങ്കിലും കൊടുത്തുവെന്ന് തെളിയിക്കട്ടെ. ഈ കേസ് തീരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിതയോടുള്ള സോഫ്റ്റ് വികാരം മുതലെടുത്ത് ദിലീപിനെ കരിവാരിതേക്കുന്നത് മറ്റുള്ളവരാണ്. റോഷിപാലിനെ പോലും പൾസർ സുനി തെറ്റിധരിപ്പിച്ചതാകാം.
താൻ എന്തായാലും ഈ കേസിൽ അകത്ത് പോകുമെന്ന് പൾസർ സുനിക്ക് അറിയാം, അപ്പോൾ ദിലീപിനേയും കൂടി എങ്ങനെയെങ്കിലും അകത്താക്കാൻ കേസ് ഡയല്യൂട്ട് ചെയ്യുകയാണ് എന്ന് ധരിച്ചൂടെ. 2017 ഫെബ്രുവരി 17 ന് തന്നെ താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മഞ്ജു വാര്യർ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പറയുന്നത്. എന്നാൽ അടുത്ത ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്.
ഇതെല്ലാം കഴിഞ്ഞ് ജൂലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അപ്പോൾ ആദ്യം തന്നെ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ? ഇനി ദിലീപിന് വേണ്ടിയാണോ ചെയ്യുന്നതെന്ന് പറഞ്ഞില്ലെയോ എന്ന് അറിയില്ല. ഇനി ഒറ്റകാര്യം അറിയേണ്ടത് 70 ലക്ഷം രൂപ എങ്ങനെ കൊടുത്തുവെന്നതാണ്. എവിടെ വെച്ച് ആര് കൊടുത്തു, എങ്ങനെ കൊടുത്തു എന്നൊക്കെ അറിയണം. ഒരു രൂപയെങ്കിലും കൊടുത്തൂവെന്ന് തെളിയിക്കാനായാൽ കേസ് മാറി എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
