Connect with us

ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്, മുരളി ഗോപിയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്; രാഹുൽ ഈശ്വർ

Malayalam

ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്, മുരളി ഗോപിയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്; രാഹുൽ ഈശ്വർ

ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്, മുരളി ഗോപിയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്; രാഹുൽ ഈശ്വർ

കഴിഞ്‍ ദിവസമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രകീർത്തിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. സിനിമ ഗംഭീരമായിട്ടുണ്ടെന്ന് ആണ് രാഹുൽ ഈശ്വറിന്റെ അഭിപ്രായം. സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസ്റ്റീവുകളും ചിലയിടങ്ങളിൽ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.

വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായി തീവ്രവലതുപക്ഷം അടക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. പൃഥ്വിരാജ് തന്റെ രാഷ്ട്രീയം മറച്ചുവെക്കാതെ, ലൂസിഫറിൽ കോൺഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ബാലൻസ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കിൽ ഇത് കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്നക്രമിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.

35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് പിന്നീട് ഇന്ത്യ ഭരിക്കുന്നതെന്നും പറയുകയും ബജ്‌റംഗി എന്ന പേര് തന്നെ പ്രധാനവില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയനിലപാട് വളരെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ എന്ന രീതിയിൽ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഹോളിവുഡ് സ്‌റ്റൈൽ മൂവി എന്ന് പറയാൻ കഴിയുന്ന രീതിയുണ്ട്. മുംബൈയിലും തീയേറ്റർ ഹൗസ്ഫുൾ ആയിരുന്നു. എല്ലാവരും ഉറപ്പായും സിനിമ കാണണം. ബാലസ്ഡ് ആയി നരേറ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ ഡ്രസ് ഹോളിവുഡ് സ്‌റ്റൈൽ ആണ്. എല്ലാവരുടേയും പെർഫോമൻസ് രസകരമായിട്ടുണ്ട്. ഒന്നുരണ്ട് നല്ല പാട്ടുകൾ കൂടെ ഉണ്ടാവാമായിരുന്നു എന്ന തോന്നലുണ്ട്.

മലയാളികളിൽ വലിയൊരു വിഭാഗത്തിന് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, രാഷ്ട്രീയമായ എതിരഭിപ്രായങ്ങൾ ഉണ്ടാവാം. മോഹൻലാലും പൃഥ്വിരാജും ഭരത് ഗോപിയുടെ മകൻ മുരളീ ഗോപിയും ഒക്കെ എഴുതുന്നതാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര തീ വ്രവാദ ഇ സ്ലാമിസ്റ്റ് അജൻഡകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർഥവുമില്ല.

സിനിമയോട് വിയോജിപ്പുള്ള സംഘപരിവാറിലെ സഹോദരങ്ങൾ കാണും. കാരണം, ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്. വലിയ ധൈര്യമാണ്, മുരളി ഗോപിയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്. ഇത്രയും തുറന്ന്, ദേശീയ അന്വേഷണ ഏജൻസികൾ ദുരുപയോഗംചെയ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്നതിനുള്ള ധൈര്യം ഭയങ്കരമാണ്. എമ്പുരാൻ കാണുക. അത് ഒരു സ്റ്റേറ്റ്‌മെന്റാണ്, സിനിമയാണ്, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

More in Malayalam

Trending

Recent

To Top