Connect with us

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക?; ശാന്തിവിള ദിനേശ്

Malayalam

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക?; ശാന്തിവിള ദിനേശ്

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക?; ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് ശാന്തിവിള ദിനേശ്.

ദിലീപിനെ പിന്തുണച്ച് ചാനൽ ചർച്ചകളിൽ സംസാരിക്കുമ്പോൾ അദ്ദേഹവുമായി യാതൊരു പരിചയവും ഉണ്ടായിരുന്നില്ലെന്ന് ആണ് ശാന്തിവിള ദിനേശ് പറയുന്നത്. 118 മണിക്കൂറോളമാണ് ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. എനിക്ക് അദ്ദേഹത്തെ പരിചയമേ ഇല്ല. എന്നാൽ എന്റെ സിനിമയിൽ നായികയായ പെൺകുട്ടിയായിരുന്നു ആ കേസിലെ ഇര. ആ നടിക്കെതിരെയാണ് ഞാൻ സംസാരിക്കുന്നത്. ഒരു ദിവസം മൂന്ന് ചാനൽ ചർച്ചകളിലൊക്കെ ആ സമയത്ത് പങ്കെടുത്തിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇപ്പോഴിതാ സിനമയിലോ സീരിയലിലോ തനിക്ക് മനസ് തുറന്ന് സംസാരിക്കാൻ കഴിയുന്ന ബന്ധങ്ങളില്ലെന്നും പറയുകയാണ് ശാന്തിവിള ദിനേശ്. ബന്ധങ്ങൾ ഉണ്ടായിരുന്നു, അവരോട് അവർക്ക് പക്ഷേവിമർശനങ്ങൾ ഇഷ്ടമല്ല. അതുകൊണ്ട് മനസിൽ തോന്നിയത് പറഞ്ഞതിന് പണി കിട്ടിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞു.

സിനിമക്കാർ നമ്മളെ രണ്ട് രീതിയിലാണ് ഒഴിവാക്കാറുള്ളത്. ഒന്ന് ഈ കഥ പോലൊന്ന് പണ്ട് ഞാൺ ചെയ്തിട്ടുണ്ടെന്ന് പറയും. മുൻപ് ശ്രീനിവാസൻ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. മണി ബാക്ക് പോളിസി എന്ന സിനിമ കണ്ടപ്പോൾ ആ സിനിമയുടെ 5 കിമി അകലം പോലുമില്ല ഞാൻ പറഞ്ഞ കഥ. എന്നെ ഒഴിവാക്കാൻ പറഞ്ഞതാണ്. ശ്രീനിച്ചേട്ടന് എന്നോട് അത് നേരിട്ട് പറയാൻ സാധിച്ചിരുന്നില്ല.

ഡേറ്റ് ചോദിക്കുമ്പോൾ വർഷങ്ങൾ കഴിഞ്ഞ് തരാമെന്ന് പറയും. ജയറാം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. മൂന്ന് വർഷം വരെ ഡേറ്റ് ഇല്ല, അതുകഴിഞ്ഞ് മതിയോ എന്ന് എന്നോട് ജയറാം ചോദിച്ചു. ഞാൻ തിരിച്ച് ചോദിച്ചു മൂന്ന് വർഷം വരെ നീ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പെന്ന്. അതയാൾക്ക് ഫീൽ ചെയ്തു. ശാന്തി സൂക്ഷിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. സോറി പറഞ്ഞ് ഞാൻ ജീവിച്ചിരിക്കുമെന്നതിന് എന്താണ് ഉറപ്പെന്ന് ചോദിച്ചു. ജയറാമേ ഇതൊക്കെ കൈയ്യിൽ വെച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ, കുറേ കണ്ടതാണ് ഇതൊക്കെ, അന്ന് തന്നെ ജയറാമുമായുള്ള ബന്ധം അവസാനിപ്പിച്ചു ഞാൻ.

ബംഗ്ലാവിൽ ഔദ എന്ന എന്റെ ചിത്രത്തിൽ നായകനായിരുന്ന ലാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഞാൻ ഒരു വീഡിയോ ചെയ്തപ്പോൾ അത് കണ്ട് എന്നെ വിളിച്ചു. ദിനേശാ ഞാൻ ഒരു തെറ്റേ നിന്നോട് ചെയ്തുള്ളൂ, നിന്റെ പടത്തിൽ അഭിനയിച്ചതെന്ന് പറഞ്ഞു, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ വാ തുറക്കണം, നിങ്ങളുടെ വീട്ടിൽ അല്ലേ ആ നടി വന്നതെന്ന്.

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക? നടിയോട് അവര് ചോദിച്ചു എവിടെ എറക്കണമെന്ന്, അപ്പോ അവർ പറഞ്ഞത് ലാലിന്റെ വീട്ടിൽ ഇറക്കിവിടണമെന്നാണ്. ആശിഖ് അബുവും പട്ടണം റഷീദുമൊക്കെ താമസിക്കുന്നത് അതേ റോഡിലാണ്. ലാലിന്റെ വീട്ടിൽ ഇറക്കിവിട്ട സ്ഥിതിക്ക് ആ സംഭവത്തിൽ നിങ്ങൾക്ക് അറിയുന്ന സത്യാവസ്ഥ പറയണമെന്ന് ഞാൻ ലാലിനോട് ആവശ്യപ്പെട്ടു. എന്തായാലും ആ സംഭവത്തോടെ ലാലുമായുള്ള ബന്ധം അവസാനിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.

പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.

ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് ‘ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാൻ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്’ എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോൾ ഒരു പെൺ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോൾ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാൻ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.

എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.

അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താൻ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താൻ വനിത ജഡ്ജിയേയും വെയ്ക്കുന്നതെന്നാണ് വാർത്ത. എന്നാൽ ഇപ്പോൾ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കിൽ ഈ നാട്ടിൽ നിയമം നടത്താൻ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

More in Malayalam

Trending

Recent

To Top