Connect with us

ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെ; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

Malayalam

ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെ; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെ; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ യാതൊരുവിധ സൂചനയും നൽകാതെയായിരുന്നു പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്യുന്നത്. ഇവർക്ക് അലംകൃതയെന്നൊരു മകളുമുണ്ട്. ഇവരുടെയെല്ലാം വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോൾ തന്റെ സംവിധാന ചിത്രമായ എമ്പുരാന്റെ വിജയത്തിരക്കുകളിലാണ് അദ്ദേഹം. ഈ വേളയിൽ പൃഥ്വിരാജിന്റേതായി പുറത്തെത്തുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ മലയാള സിനിമാ ലോകത്തെ പ്രബലർ തിരിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അഭിപ്രായങ്ങൾ മും നോക്കാതെ പറയുന്നത് കൊണ്ട് തന്നെ അഹങ്കാരിയാണെന്ന തരത്തിലും സംസാരങ്ങൾ വന്നിരുന്നു.

ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കിടെയും നടൻ ദിലീപ് പഴികേൾക്കുകയാണ്. പൃഥ്വിരാജ് കരിയറിൽ ഉയർന്ന് വരുന്ന സമയത്ത് മലയാള സിനിമയിലെ പ്രബലനാണ് ദിലീപ്. വലിയ സ്വാധീന ശക്തിയുള്ള ദിലീപ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. എന്നാൽ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെ ഒരിക്കൽ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ ദിലീപിന്റെ പേര് ഈയടുത്ത കാലത്തും മുമ്പുമൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്.

ദിലീപ് അവന് നേരെ എന്തെങ്കിലും പരസ്യമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ലെന്നാണ് മല്ലിക സുകുമാരൻ അന്ന് വ്യക്തമാക്കിയത്. ദിലീപോ പൃഥ്വിരാജോ ഒരിക്കൽ പോലും പരസ്പരം പരസ്യ വിമർശനം നടത്തിയിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസിൽ അമ്മ സംഘടനയ്ക്കുള്ളിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു. ട്വന്റി ട്വന്റിയിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു.

പിൽക്കാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിന്റെ താരപ്രഭ മങ്ങി. അപ്പോഴേക്കും പൃഥ്വിരാജിന്റെ താരമൂല്യം കുതിച്ചുയർന്നു. ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയെടുക്കാൻ മലയാള സിനിമയിൽ കെൽപ്പുള്ളത് ദിലീപിനല്ല, മറിച്ച് പൃഥ്വിരാജിനാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

കരിയറിൽ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂയെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ദിലീപിനൊപ്പമായിരുന്നു നിന്നിരുന്നത്. ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. അമ്മ ഉൾപ്പെടെ തിയേറ്റർ സംഘടനകൾ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലാണ്.

സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകൻ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും സമ്മർദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ദിലീപിന്റെ സമ്മർദത്തിലുണ്ടായിട്ടുണ്ട്.

വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതും ദിലീപാണ്. ഇടവേളയ്ക്ക് ശേഷം അതിജീവിതയുടെ സിനിമയ്ക്ക് തിയേറ്റർ നൽകാതിരുന്നതും ഒടിടി റൈറ്റ്സ് കിട്ടാതിരുന്നതുമെല്ലാം വാർത്തയായിരുന്നു.

ദിലീപ് മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് അതിജീവിത നേരിട്ട് പരാതി നൽകിയെന്ന് ഇടവേള ബാബു പൊലീസിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അമ്മ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങിയവരെ പൂർണമായി മാറ്റിനിർത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിർത്തിതിന് പിന്നിൽ ദിലീപാണ് എന്നുമാണ് പറയപ്പെടുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ എമ്പുരാന്റെ പ്രീ ബുക്കിംങ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനായത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയായിരുന്നു. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. എന്നാൽ കഴിഞ്ഞ ദവിസം ഇറങ്ങിയ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ വിവിധ വെബ്സൈറ്റുകളിലും ടെലിഗ്രാമിലും ഇറങ്ങിയിരുന്നു.

ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജ പതിപ്പ് ഇറങ്ങിയതായാണ് വിവരം. കഴിഞ്ഞ ദിവസം വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം എന്ന പോസ്റ്റർ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ലൂസിഫറിനേക്കാൾ ഗംഭീരമായ മേക്കിംഗാണ് എമ്പുരാനിൽ ഉള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം.

രാവിലെ മുതൽ തിയേറ്ററുകളിൽ വലിയ തിരക്ക് ആയിരുന്നു. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാര്യർ, ഇന്ദ്രജിത്, ടൊവിനോ തോമസ് എന്നിവർ എമ്പുരാൻ കാണാൻ തിയേറ്ററിലെത്തിയിരുന്നു. എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നുമാണ് മോഹൻലാൽ പറഞ്ഞിരുന്നത്. സിനിമയെ കുറിച്ച്‌ കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ.

എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച്‌ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും.

കേരളം ഒരു ചെറിയ ഇന്റസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എമ്പുരാനായി കാത്തിക്കുകയാണ്. ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ, എന്നാണ് മോഹൻലാൽ പറഞ്ഞിരുന്നത്.

ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.

ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.

2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.

മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top