
Malayalam
ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ
ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിൽ ങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.
എന്നാൽ ആസിഫ് അലിയിൽ നിന്ന് രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും രമേശ് നാരായണനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പിന്നാലെ രമേഷ് നാരായണൻ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.
ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തിൽ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി അന്ന് ഈ വിഷയത്തോട് പ്രതികരിച്ചത്.
ഇപ്പോഴിതാ ഇരുവരും പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ‘ഞാൻ എന്താ പറയുക നിങ്ങളോട്’ എന്ന് ആസിഫ് സ്നേഹപൂർവ്വം രമേശ് നാരായണനോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയിലെ ചർച്ചാവിഷയമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്...
മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ...