Connect with us

ഷൂട്ടിംഗിനിടെ ബുദ്ധിമുട്ടുണ്ടായി.. മമ്മൂട്ടി ടെസ്റ്റ് ചെയ്തു, സംഭവിച്ചത്? അമേരിക്കയിൽ എല്ലാം സജ്ജം ഓടിനടന്ന് മോഹൻലാൽ…

Actor

ഷൂട്ടിംഗിനിടെ ബുദ്ധിമുട്ടുണ്ടായി.. മമ്മൂട്ടി ടെസ്റ്റ് ചെയ്തു, സംഭവിച്ചത്? അമേരിക്കയിൽ എല്ലാം സജ്ജം ഓടിനടന്ന് മോഹൻലാൽ…

ഷൂട്ടിംഗിനിടെ ബുദ്ധിമുട്ടുണ്ടായി.. മമ്മൂട്ടി ടെസ്റ്റ് ചെയ്തു, സംഭവിച്ചത്? അമേരിക്കയിൽ എല്ലാം സജ്ജം ഓടിനടന്ന് മോഹൻലാൽ…

മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മുട്ടി. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ചർച്ചയായി മാറുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

മമ്മുട്ടിക്ക് അസുഖമാണെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ മമ്മുക്കക്ക് ഏതൊരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ദുഷ് പ്രചാരണത്തിനെതിരെ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ.

അഖിലിന്റെ വാക്കുകൾ

”മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ….
മറുനാടൻ മലയാളിയിൽ ആണ് ആദ്യം ഇത്തരം വാർത്ത വരുന്നത് ആ വാർത്തയ്ക്കു പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ട് ഒന്ന് മമൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് ഷാജൻ സ്‌കറിയക്കുള്ള ശത്രുത….

വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്…


മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു..

73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി.. അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്തു.. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.. അത് ടെസ്റ്റ്‌ ചെയ്തു.. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി ലാലേട്ടനും നയൻ താര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം…
എപ്പോൾ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു…

ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്… ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാർത്ഥനകൾ – അഖിൽ കുറിച്ചു.

അതേസമയം ഇതിനിടയിൽ ഇന്നലെ ശബരിമല ദർശനത്തിനെത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയിരിക്കുകയാണ്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് മോഹൻലാൽ ശബരമലയിൽ എത്തിയത്.

പമ്പയിൽ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങും. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രം എമ്പുരാൻ റിലീസിനടുത്തിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. മമ്മൂട്ടിക്കുള്ള വഴിപാടിന്റെ രസീത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top