
Malayalam
കൈകൂപ്പി പ്രാർഥനയോടെ കെഎസ് ചിത്ര; വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ച് ഗായിക
കൈകൂപ്പി പ്രാർഥനയോടെ കെഎസ് ചിത്ര; വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ച് ഗായിക

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെ.എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വര മാധുരിയിൽ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. ഇപ്പോഴിതാ പതിവ് തെറ്റാതെ ആറ്റുകാൽ പൊങ്കാല അർപ്പിക്കാനെത്തിയിരിക്കുകയാണ് പ്രിയ ഗായിക.
വീട്ടുമുറ്റത്താണ് ചിത്ര പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ചിത്രയുടെ ഫോട്ടോകൾ വൈറലാണ്. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ എന്ന നേർന്നു കൊണ്ടായിരുന്നു പ്രിയ ഗായിക ചിത്രങ്ങൾ പങ്കുവെച്ചത്.
ആറ്റുകാൽ അമ്മയുടെ നിറഞ്ഞ ഭക്തയാണ് ചിത്ര. മുമ്പൊക്കെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നതിനായി പോകുമായിരുന്നെങ്കിലും ഇപ്പോൾ ആ പതിവുകളില്ല. ഏതാനും വർഷങ്ങളായി വീട്ടിൽ തന്നെയാണ് പൊങ്കാല അർപ്പിക്കുന്നത്. ഇത്തവണയും നിരവധി സെലിബ്രിറ്റികളാണ് പൊങ്കാല അർപ്പിക്കുവാനായി എത്തിയത്.
ചിപ്പി, പാർവതി ജയറാം,തരിണി കലിംഗയാർ, ആനി എന്നിവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അതേസമയം, ഉച്ചയ്ക്ക് 1.15ന് ആണ് പൊങ്കാല നിവേദ്യം നടന്നത്. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്.
അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയിലെ ചർച്ചാവിഷയമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്...
മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ...