
Hollywood
നടി പമേല ബാക്കിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
നടി പമേല ബാക്കിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Published on

പ്രശസ്ത നടി പമേല ബാക്കിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു പ്രായം. വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മ ഹത്യയെന്നാണ് പ്രഥമിക നിഗമനം. നടിയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടത്.
എന്നാൽ ആ ത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പാരമെഡിക്കലുകളെത്തിയാണ് മരണം സ്ഥരീകരിച്ചത്. ഹോളിവുഡ് നടൻ ഡേവിഡ് ഹാസൽ ഹോഫിന്റെ മുൻ ഭാര്യയാണ് പമേല. പമേല ഹാസൽഹോഫിന്റെ വിയോഗത്തിൽ ഞങ്ങളുടെ കുടുംബം വളരെയധികം ദുഃഖിതരാണ്. ഈ വേദന നിറഞ്ഞ സമയത്ത് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.
എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ഞങ്ങൾ കടന്നുപോകുമ്പോൾ സ്വകാര്യതയ്ക്കായി അഭ്യർത്ഥിക്കുന്നു എന്ന് ഡേവിഡ് പ്രസ്താവനയിലൂടെ പറഞ്ഞു. ബേവാച്ച്, നൈറ്റ് റൈഡർ, ദി ഫാൾ ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് നടി ജയശ്രദ്ധ നേടുന്നത്. പമേലയ്ക്കും ഡേവിഡിനും ടെയ്ലർ, ഹെയ്ലി എന്നീ രണ്ട് പെൺമക്കളുണ്ട്.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....