കാവ്യ മാധവന് എന്തൊരു സുന്ദരി; ഞെട്ടലോടെ ആരാധകർ

മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന നടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ലക്ഷ്യക്കായി താരം നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ ഇന്‍സ്റ്റഗ്രാമിലെ സ്വന്തം പ്രൊഫൈലിലൂടെ താരം പങ്കുവെക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നു.
മാത്രമല്ല ഒടുവില്‍ പങ്കുവെച്ച ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബ്ലാക്കില്‍ ചെറിയ വർക്കുകളോട് കൂടിയ അനാർക്കലി ടോപ് അണിഞ്ഞുള്ള ചിത്രമാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിയായാണ് കാവ്യാ എത്തിയത്.
കാവ്യയുടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. ദിലീപ് നായകനായി എത്തുന്ന വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ കാവ്യ വീണ്ടും ഒരു തിരിച്ചുവരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് കാവ്യയുടെ ഓരോ ചിത്രങ്ങളും വൈറലാവുകയാണ്.
അതേസമയം ഇപ്പോഴത്തെ ചിത്രങ്ങളിൽ പ്രസവശേഷം കൂടിയ ശരീരഭാരം എല്ലാം കുറച്ച് ഇപ്പോൾ പഴയതിലും ലുക്കായി കാവ്യ. പക്ഷെ വര്‍ഷങ്ങളുടെ പ്രയത്നത്തിലൂടെയാണ് വെയിറ്റ് ലോസിലേക്ക് കാവ്യാ എത്തിയത്. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യ.
എന്നാൽ വെറും വീട്ടമ്മയായല്ല. മറ്റെന്തെങ്കിലും വരുമാന മാര്‍ഗം കൂടെ തനിക്ക് വേണം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്. ഇപ്പോള്‍ അത് ഓഫ് ലൈനായും ഉണ്ട്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങൾ കഴിഞ്ഞാൽ ബാക്കി സമയം ബിസിനസിലാണ് കാവ്യാ.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത്...