
Movies
മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും; ഡബ്ബിംഗ് ആരംഭിച്ച് കത്തനാർ
മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും; ഡബ്ബിംഗ് ആരംഭിച്ച് കത്തനാർ

ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ളതാണ്. ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു.
മികച്ച വിജയം നേടിയ ഫിലിപ്സ് ആൻ്റ് മങ്കിപ്പെൻ, ദേശീയ പുരസ്ക്കാരത്തിനർഹമായ ഹോം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ റോജിൻ ഫിലിപ്പാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യയാണ് കടമകത്തു കത്തനാർ എന്ന മാന്ത്രിക വൈദികനെ അനശ്വരമാക്കുന്നത്. മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും പ്രാഥമിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി കൊണ്ട് ഈ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചിരിക്കുന്നു.
മറ്റെല്ലാ ചിത്രങ്ങളും മാറ്റി വച്ച്, മനസ്സും ശരീരവും കഴിഞ്ഞ മൂന്നു വർഷക്കാലമായി കത്തനാറെ കൈയ്യാളാനായി അർപ്പിച്ച ജയസൂര്യ ഡബ്ബിംഗ് തീയേറ്ററിൽ വച്ച് ഫെയ്സ് ബുക്കിൽ കൂടി ഈ അസുലഭ സന്തോഷം പങ്കുവച്ചത് നവമാധ്യങ്ങളും ആരാധകരും ആഘോഷിക്കപ്പെടുക
യാണ്.
വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ മുടക്കു മുതൽ പ്രതീക്ഷിച്ചതിലും തിന്നും വലിയ തോതിലാണു കൂടിയതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി. ലോകനിലവാരത്തിലുള്ള ഒരു ചിത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രം ലോകത്തിൽ ഏതുഭാഷക്കാർക്കും ആസ്വദിക്കാവുന്ന നിലയിലുള്ള ഒരു യുണിവേഴ്സൽ ചിത്രമായിരിക്കുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു.
ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജയസൂര്യയ്ക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത ബോളിവുഡ് താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻ്റി മാസ്റ്റർ,കുൽപീത് യാദവ് ഹരീഷ് ഉത്തമൻ, എന്നിവരും മലയാളത്തിൽ നിന്നും കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം . ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.
ഛായാഗ്രഹണം – നീൽ – ഡി കുഞ്ഞ. എഡിറ്റിംഗ് -റോജിൻ തോമസ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ.
വി.എഫ്. എക്സ്-സൂപ്പർവൈസർ – വിഷ്ണു രാജ്. വി.എഫ്. എക്സ്. പ്രൊഡ്യൂസർ – സെന്തിൽ നാഥൻ. ഡി.ഐ.കളറിസ്റ്റ് – എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, ഫോട്ടോ – ഹരി തിരുമല.
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ്...
മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി...
ആരെയും വളരെ വേഗം ആകർഷിക്കുകയും, കൗതുകമുണർത്തുന്ന ചെയ്യുന്ന പേരോടെ നിവിൻ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു, ഡോൾബി ദിനേശൻ. താമർ തിരക്കഥ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മ്മമൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്. മമ്മൂട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ...
രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു....