Connect with us

ജേക്കബ് എന്തിന് കരൾ തന്നു? അവിടെ എന്തോ സംഭവിച്ചില്ലേ? കേരളം ഞെട്ടുന്ന ആ സത്യം; ആ ഒറ്റകാര്യത്തിൽ എല്ലാം തലത്തിരിയും ; എന്നോട് അവർ ചെയ്‌തത്‌? മുൻഭാര്യമാരെ നെഞ്ചടിപ്പിച്ച് ബാല

Actor

ജേക്കബ് എന്തിന് കരൾ തന്നു? അവിടെ എന്തോ സംഭവിച്ചില്ലേ? കേരളം ഞെട്ടുന്ന ആ സത്യം; ആ ഒറ്റകാര്യത്തിൽ എല്ലാം തലത്തിരിയും ; എന്നോട് അവർ ചെയ്‌തത്‌? മുൻഭാര്യമാരെ നെഞ്ചടിപ്പിച്ച് ബാല

ജേക്കബ് എന്തിന് കരൾ തന്നു? അവിടെ എന്തോ സംഭവിച്ചില്ലേ? കേരളം ഞെട്ടുന്ന ആ സത്യം; ആ ഒറ്റകാര്യത്തിൽ എല്ലാം തലത്തിരിയും ; എന്നോട് അവർ ചെയ്‌തത്‌? മുൻഭാര്യമാരെ നെഞ്ചടിപ്പിച്ച് ബാല

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്.

അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു.

കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്. അടുത്തിടെയാണ് ഇരുവരും പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇതുവഴി തങ്ങളുടെ വിശേഷങ്ങളും പാചക കുറിപ്പുകളുമെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

എന്നാൽ ഇതിനിടെ കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് കരുതിയയെങ്കിലും മിണ്ടാതിരുന്നാൽ കള്ളങ്ങള്‍ വന്നുകൊണ്ടേയിരിക്കും എന്നതിലാണ് ഇപ്പോൾ വീഡിയോ പങ്കുവെക്കുന്നതെന്ന് ബാല പറയുന്നു.

തനിക്ക് ഇക്കാര്യങ്ങൾ തെളിയിക്കാനുള്ളത് കോടതിയിലാണ്. റേപ്പിസ്റ്റ്, തട്ടിപ്പ്, ഗ്രൂപ്പ് സെക്‌സ്, ഡൊമസ്റ്റിക് വയലന്‍സ്, ചാരിറ്റി ഫ്രോഡ് അങ്ങനെ കുറേയേറെ വിശേഷണങ്ങളാണ് തനിക്ക് ചാര്‍ത്തി തന്നിട്ടുള്ളതെന്നും ഇത് ഒരാളല്ല നാലഞ്ച് പേരുടെ പ്ലാന്‍ഡ് അറ്റാക്കാണെന്നും പറഞ്ഞ ബാല ഇതിന്റെ ഗ്രൂപ്പ് ലീഡര്‍ ആരാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമെന്നും വെളിപ്പെടുത്തി.

നിയമപരമായിട്ട് എന്റെ വായ അടപ്പിച്ചു എന്നിട്ട് അവര്‍ക്ക് എന്തും പറയാം. ബാല തന്നെ റേപ്പ് ചെയ്തു, മുഖത്തടിച്ചു, അങ്ങനെ എന്തും വിളിച്ച് പറയാമെന്നും തനിക്ക് മാത്രം ഒന്നും പറയാന്‍ പറ്റില്ലെന്നും ബാല പറയുന്നു.

അതേസമയം നിങ്ങള്‍ ഞെട്ടിപ്പോവുന്ന തരത്തില്‍ ചില സത്യങ്ങളുണ്ടെന്നും തന്റെ ഒരു നല്ല മനസ് കൊണ്ട് പുറത്ത് പറയാത്തതാണെന്നും ബാല തുറന്നടിച്ചു. താനും കോകിലയും ജീവിക്കുകയാണ്. എനിക്കും കുട്ടി വേണം, ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ ഞാനും മിസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 42 വയസായി, ഇപ്പോഴാണ് ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത്. എനിക്കും ഒരു കുടുംബം വേണം. അവർക്ക് താൻ കേസും കോടതിയുമായി കയറി ഇറങ്ങി നടക്കുന്നത് കാണണം. അതാണ് പ്ലാനെന്നും ബാല പറഞ്ഞു.

എന്തായാലും തെളിവുകള്‍ വരും. താൻ മിണ്ടാത്തതെന്താണെന്ന് താനെ സ്നേഹിക്കുന്നവർ ചോദിക്കുന്നു. എന്നാൽ നിങ്ങളെന്താണ് മിണ്ടാത്തത്, കുറച്ച് ബോധമുണ്ടെങ്കില്‍ ചോദ്യം ചോദിക്കാമല്ലോ. ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നവര്‍ ഒപ്പിടാനാണോ, ലിവര്‍ കൊടുക്കാനാണോ വരേണ്ടതെന്നും ജേക്കബ് എന്തിന് എനിക്ക് ലിവര്‍ തരണമെന്നും ബാല ചോദിക്കുന്നു. അപ്പോള്‍ അവിടെ എന്താണ് സംഭവിച്ചത്, ഒരുകാര്യം കൂടി പറഞ്ഞാല്‍ എല്ലാം തലതിരിഞ്ഞ് പോവുമെന്നും നല്ല മനസ് കൊണ്ട് താൻ മിണ്ടുന്നില്ലെന്നും ബാല തുറന്നടിച്ചു.

Continue Reading
You may also like...

More in Actor

Trending

Recent

To Top