
Malayalam
ഇനി റീ റിലീസ് ചെയ്യേണ്ടത് കപ്പല്‍ മുതലാളി; ധ്യാൻ ശ്രീനിവാസൻ
ഇനി റീ റിലീസ് ചെയ്യേണ്ടത് കപ്പല്‍ മുതലാളി; ധ്യാൻ ശ്രീനിവാസൻ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് രമേശ് പിഷാരടി. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2009ൽ രമേഷ് പിഷാരടി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. ഇപ്പോഴിതാ ഇത് വൈറലാകാൻ കാരണം ധ്യാൻ ശ്രീനിവാസൻ ആണ്.
ധ്യാനിന്റെ ‘ആപ് കൈസേ ഹോ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആയിരുന്നു എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടുള്ള ധ്യാനിന്റെ പ്രതികരണം. ഏത് സിനിമയാണ് ഇനി റീ റിലീസ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
കപ്പല്‍ മുതലാളി എന്നാണ് ധ്യാൻ മറുപടി പറഞ്ഞത്. ഇത് കേട്ടതും പിഷാരടി അടക്കം കൂട്ടച്ചിരിയായിരുന്നു. ഇതോടെ വീണ്ടും കപ്പല്‍ മുതലാളി ചർച്ചകർക്ക് വഴിതെളിക്കുകയായിരുന്നു. സിനിമ ട്രെൻഡിങ്ങായതോടെ ഈ ചിത്രത്തിലെ പാട്ടുകൾ മലയാളി കാസ്സറ്റ്സ് എന്ന യുട്യൂബ് ചാനലിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടു. വിനീത് ശ്രീനിവാസനും അനുപമ വിജയ്യും ആലപിച്ച ‘ഇതുവരെ’ എന്ന ഗാനമൊക്കെ വന്നതോടെ ഇതിനു താഴെ കമന്റുകളുടെ പ്രവാഹമാണ്.
ഒറ്റ ഇന്റർവ്യു കൊണ്ട് തലവര മാറിയ പടം എന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം, രമേഷ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച ഈ സിനിമ 2009 നവംബറിലാണ് പുറത്തിറങ്ങിയത്. ‘ഈ പറക്കും തളിക’ എന്ന ഹിറ്റിന് ശേഷം താഹ ഒരുക്കിയ ചിത്രമാണിത്. താഹയും സജി ദാമോദരനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മി സെഞ്ചറിയും റമീസ് രാജയുമാണ് നിർമ്മാതാക്കൾ.
ഭൂമിനാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പിഷാരടി അവതരിപ്പിച്ചത്. മുകേഷ്, ജഗദീഷ്, ജഗതി, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, തിലകൻ, കവിയൂർ പൊന്നമ്മ, ബിന്ദു പണിക്കർ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. സരയു ആയിരുന്നു നായികയായി എത്തിയിരുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....