
Bollywood
30കാരിയായ മറാത്തി നടിയുമായി അടുപ്പം; 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യയും വേർപിരിയുന്നുവെന്ന് വിവരം
30കാരിയായ മറാത്തി നടിയുമായി അടുപ്പം; 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യയും വേർപിരിയുന്നുവെന്ന് വിവരം

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ. ഇപ്പോഴിതാ നീണ്ട 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. മാസങ്ങൾക്ക് മുമ്പേ സുനിത ഗോവിന്ദയ്ക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വളറെക്കാലമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പമാണ് പിരിയാനുള്ള കാരണമായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം നൽകിയ ഒരു അഭിമുഖത്തിൽ ഗോവിന്ദ വേർപിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച് സുനിത സംസാരിച്ചിരുന്നു.
മുമ്പ് വിവാഹബന്ധം സുരക്ഷിതമാരായി തുടരാൻ താൻ മുമ്പ് ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല എന്നാണ് സുനിത പറയുന്നത്. കുട്ടികൾക്കൊപ്പം താൻ ഫ്ളാറ്റിൽ താമസിക്കുമ്പോൾ ഗോവിന്ദ അതിന് എതിർവശത്തുള്ള ബംഗ്ലാവിലാണ് താമസിക്കാറുള്ളതെന്ന് സുനിത പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ മീറ്റിംഗുകൾ കഴിയാൻ വൈകും. ഞാനും മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. ഞാനും ഗോവിന്ദയും അങ്ങനെ സംസാരിക്കാറേയില്ല എന്നുമാണ് സുനിത അന്ന് പറഞ്ഞിരുന്നത്. എന്നാൽ വേർപിരിയുന്നുവെന്ന വാർത്തകളോട് ഗോവിന്ദയോ സുനിതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....