Connect with us

പാലക്കാട് നിന്നും ഒരു പെൺകുട്ടി വരുമായിരുന്നു, അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ട്; എലിസബത്ത് പറയുന്നതൊക്കെ സത്യം; സന്തോഷ് വർക്കി

Malayalam

പാലക്കാട് നിന്നും ഒരു പെൺകുട്ടി വരുമായിരുന്നു, അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ട്; എലിസബത്ത് പറയുന്നതൊക്കെ സത്യം; സന്തോഷ് വർക്കി

പാലക്കാട് നിന്നും ഒരു പെൺകുട്ടി വരുമായിരുന്നു, അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ട്; എലിസബത്ത് പറയുന്നതൊക്കെ സത്യം; സന്തോഷ് വർക്കി

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ക്രൂരതകളെ കുറിച്ചും വെളിപ്പെടുത്തിയ എലിസബത്ത, തങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയെന്നും വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നുവെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. മുമ്പ് ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സന്തോഷ് വർക്കി ഇടയ്ക്ക് വെച്ച് ബാലയുമായി തെറ്റിപ്പിരിയുകയും വാർത്തകളിൽ ഇതെല്ലാം ഇടംപിടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുൻഭാര്യ നടനെതിരെ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും അതിന് സാക്ഷിയായ വ്യക്തിയാണ് താനെന്നും പറഞ്ഞാണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്.

ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യമാണ്. അതിന് സാക്ഷിയാണ് ഞാൻ. ബാലയുടെ വീട്ടിൽ പല പെണ്ണുങ്ങളും വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് തവണ എന്നെ വീട്ടിൽ വിളിച്ച് വരുത്തി അടിച്ച ആളാണ്. രണ്ടാമത്തെ തവണ എന്നെ അടിച്ചതിന് ശേഷമാണ് ഒരു കള്ള വീഡിയോ എടുത്തത്. ശേഷം എന്റെ വീടറിയാം, വീട്ടിൽ വന്ന് അടിക്കുമെന്ന് പറഞ്ഞു. ബാലയുടെ കൈയ്യിൽ ഒരു അരിവാളുണ്ട്. അത് ഞാനും കണ്ടിട്ടുള്ളതാണ്. എന്നെയും അത് കാണിച്ചു.

എലിസബത്ത് പറയുന്നതൊക്കെ സത്യമായ കാര്യങ്ങളാണ്. ആദ്യം പറഞ്ഞതൊക്കെ വളച്ചൊടിച്ചു. ഇയാൾ ജീവിതത്തിലും നല്ലോണം അഭിനയിക്കാൻ അറിയുന്ന വ്യക്തിയാണ്. തോക്കിന്റെ കേസിൽ എനിക്ക് ഒരുപാട് നഷ്ടമുണ്ട്. അഡ്വക്കേറ്റ് അത് വാദിക്കുന്നുണ്ട്. എത്രയൊക്കെ നഷ്ടമുണ്ടായാലും എനിക്ക് സത്യം പറയാതിരിക്കാതെ വയ്യ. ഞാൻ ബാലയെ പരിചയപ്പെടുന്ന സമയത്ത് പാലക്കാട് നിന്നും ഒരു പെൺകുട്ടി വരുമായിരുന്നു.

അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ട്. എന്നെ രണ്ട് തവണ വീട്ടിൽ വിളിച്ച് വരുത്തി ശാരീരികമായി ഉപദ്രവിച്ചു. ആശുപത്രിയിൽ കിടന്നപ്പോൾ മുതൽ എലിസബത്താണ് ബാലയെ ശുശ്രൂഷിച്ചത്. പക്ഷേ ഒരു നന്ദിയുമില്ലാത്ത രീതിയിലാണ് എലിസബത്ത് ശരിയില്ലെന്ന് എന്നോട് പറഞ്ഞത്. ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നെയും ആക്രമിച്ചതെന്നും സന്തോഷ് വർക്കി പറയുന്നു.

ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണ്, തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നാണ് സന്തോഷ് വർക്കി നേരത്തെ പറഞ്ഞത്. എന്നാൽ സന്തോഷ് വർക്കി കാരണം തനിക്കും ഭാര്യയ്ക്കും ഇടയിൽ വലിയൊരു പ്രശ്‌നമുണ്ടായെന്നും ബാല പറഞ്ഞിരുന്നു. സന്തോഷ് വർക്കി വീട്ടിൽ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമിൽ പോയി ഡോർ അടച്ചിരിക്കുമായിരുന്നു.

വീട്ടിലേക്ക് വരുമ്പോൾ കോളിങ് ബെൽ അടിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വർക്കിയ്ക്ക് ഇല്ല. വീട്ടിൽ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും സന്തോഷ് വർക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ടെന്നുമാണ് ബാല അന്ന ആരോപിച്ചിരുന്നത്.

ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അതിനായിരുന്നു താൻ സന്തോഷ് വർക്കിയെ തെറിവിളിച്ചത്. ഒരു സ്ത്രീയ്ക്കും അംഗീകരിക്കാൻ പറ്റാത്തതാണ്. എലിസബത്ത് സന്തോഷ് വർക്കിയെ അടിക്കാൻ പോയതാണെന്നും ബാല പറഞ്ഞിരുന്നു.

ദൈവത്തിന് പോലും അങ്ങനെ ചെയ്യാനുള്ള അവകാശമില്ലെന്നും തന്റെ നായയ്ക്ക് പോലും അവിടേക്ക് വരരുതെന്ന ബോധമുണ്ടെന്നും ബാല പറയുന്നു. എലിസബത്തിന് സന്തോഷ് വർക്കിയോട് ദേഷ്യമുണ്ടന്നും താൻ നിർബന്ധിച്ചതു കൊണ്ടാണ് ഓണക്കോടിയൊക്കെ കൊടുത്തതെന്നുമാണ് ബാല പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top