കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. ഇപ്പോഴിതാ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സുരക്ഷ എന്ന തോന്നലുണ്ടാക്കുന്ന ഒരു തടങ്കലിൽ ആണ് മഞ്ജു വാര്യർ എന്ന് ഈ വീഡിയോയിൽ നിന്ന് മനസിലാവും. തന്റെ ജീവൻ അപകടത്തിലാണ് എന്ന അവരുടെ വെളിപ്പെടുത്തൽ അവരുടെ ശബ്ദത്തിൽ തന്നെ ഞാൻ പൊതുമൂഹത്തിൽ പുറത്തുവിട്ടിട്ട് ഇന്നേക്ക് 39 ദിവസങ്ങൾ കഴിഞ്ഞുപോയി.
ഇതുവരെ അത് തന്റെയല്ല എന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. അതായത് അവരുടെ ജീവൻ അപകടത്തിലാണ് എന്നതല്ലേ ആ മൗനം സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്നത്. അത് ചോദിക്കാൻ ഒരു പത്രക്കാരെയും അവർക്കടുത്തേക്ക് അടുപ്പിച്ചിട്ടില്ല. പകരം അവർ “ഹാപ്പി” ആണ് എന്ന് പൊതുജനത്തെ പറ്റിക്കാനുള്ള വീഡിയോകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
പറഞ്ഞൊപ്പിച്ച കുറച്ച് ഇൻസ്റ്റാഗ്രാം വ്ലോഗ്സ്ഴ്‌സ് അല്ലാതെ ഒരൊറ്റ മധ്യമ പ്രവർത്തകനും അടുത്തെങ്ങുമില്ല. മഞ്ജു വാര്യരുടെ ആരോഗ്യത്തിൽ ആശങ്കയുളവാക്കുന്ന നിലയിലാണ് വീഡിയോകളിൽ അവർ. മഞ്ജു വാര്യരെ ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ് എന്നും അവർ കൊല്ലപ്പെട്ടേക്കാം എന്നും ഞാൻ പോലീസിൽ പരാതികൊടുത്തിട്ടും 4-5 ദിവസമായി. ഒരു നടപടിയും അതിൽ ഉണ്ടായിട്ടുമില്ല.
വളരെ വലിയ ഒരു ക്രൈം പച്ചയായി കണ്മുന്നിൽ നടക്കുമ്പോഴും അതിൽ ഇരകളാവുന്നത് രണ്ട് കലാകാരന്മാരായിരിക്കുമ്പോഴും കേരളത്തിലെ സാസ്‌കാരികമണ്ഡലം ഉറങ്ങുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. അതിലെ ഒരു ഇര ഞാനാണ് എന്നതുകൊണ്ടാണോ നിങ്ങളുടെ മൗനം?
ഒരുപക്ഷെ ഇതിൽ മഞ്ജു വാര്യർ മാത്രമായിരുന്നു ഇരയായിരുന്നതെങ്കിൽ ആരെങ്കിലുമൊക്കെ മിണ്ടിയേനെ. അപ്പോൾ പ്രണയത്തിനോടുള്ള വിമുഖതയാണോ തടസം? ആയിരിക്കില്ല. ഒരുപക്ഷെ ഇതിലെ കാമുകൻ കുറച്ചുകൂടി പണമൊക്കെയുള്ള നിങ്ങൾക്ക് തൊടാൻ പറ്റാത്ത ഒരാളായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മിണ്ടിയേനെ. അതെ പ്രണയത്തിലുമുണ്ട് നിങ്ങൾക്ക് വലുപ്പച്ചെറുപ്പങ്ങൾ. അങ്ങനെയാണോ? – സനൽ കുമാർ കുറിച്ചു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ. കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്ക് ഇഷ്ട്ട നായികയായി. സിനിമയിലെത്തി കുറച്ചു വർഷങ്ങൾ ആയിട്ടുള്ളു എങ്കിലും...
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും....
നിരവധി ആരാധകരുള്ള ജനപ്രിയ നായകനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ...
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...