
Movies
ഭൂതകാലം ഒരിക്കലും നിശബ്ദമല്ല; ദൃശ്യം 3 വരുന്നു; പോസ്റ്റുമായി മോഹൻലാൽ
ഭൂതകാലം ഒരിക്കലും നിശബ്ദമല്ല; ദൃശ്യം 3 വരുന്നു; പോസ്റ്റുമായി മോഹൻലാൽ

മലയാള സിനിമയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു ദൃശ്യം. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുപോലെ വിജയമായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗം വരുന്നുവെന്നാണ് വിവരം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചത്.
ആറു വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവർ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തിൽ ചിത്രീകരണം നടക്കുമ്പോൾ അവിടത്തുകാരായ നിരവധിപേർ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു.
ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതൽ മലയാളം സിനിമകൾ കാണാൻ തുടങ്ങി. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ എന്നാണ് മോഹൻലാൽ നേരത്തെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നത്.
2013ലാണ് ദൃശ്യം തിയേറ്ററുകളിലേയ്ക്ക് എത്തിയത്. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് 2021 ലാണ് ദൃശ്യം 2 വരുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...