
Social Media
ഗുരുവായൂരിൽ വെച്ച് വിവാഹിതരായി റോബിനും ആരതിയും; ബിഗ് ബോസിൽ നിന്ന് ലക്ഷ്മി ചേച്ചി മാത്രമാണ് വന്നതെന്ന് താരം
ഗുരുവായൂരിൽ വെച്ച് വിവാഹിതരായി റോബിനും ആരതിയും; ബിഗ് ബോസിൽ നിന്ന് ലക്ഷ്മി ചേച്ചി മാത്രമാണ് വന്നതെന്ന് താരം

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരിക്കുകയാണ് രണ്ടാളും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് ഇന്ന് സാധിച്ചു. അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു.
നിങ്ങൾ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ബിഗ് ബോസിൽ നിന്ന് ലക്ഷ്മി ചേച്ചി മാത്രമാണ് വന്നത്. വളരെ പ്രൈവറ്റ് ഫങ്ക്ഷൻ ആയിരുന്നു, അതുകൊണ്ട് അധികം പേരെ ക്ഷണിച്ചിട്ടില്ലെന്നും വിവാഹ ശേഷം റോബിൻ പറഞ്ഞു. സന്തോഷമാണ്. 2022 ലാണ് ഞങ്ങൽ പരിചയപ്പെടുന്നത്.
ഇത്രയും ഒരു സമയം കിട്ടിയത് കൊണ്ട് പരസ്പരം മനസിലാക്കാനും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇഷ്ടം തിരിച്ചറിയാനുമൊക്കെ സാധിച്ചു. അത്രയും സമയമെടുത്ത് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം എന്ന് ആരതിയും പറഞ്ഞു. മാത്രമല്ല, നേരത്തെ ആരതി പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാകുന്നുണ്ട്.
നേരത്തേ എൻഗേജ്മെന്റിനുള്ള ആരതിയുടെ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തത് ആരതി തന്നെയായിരുന്നു. നാല് ദിവസം കൊണ്ടാണ് തന്റെ വസ്ത്രം ഡിസൈൻ ചെയ്തതെന്നും 2 ലക്ഷം രൂപയായിരുന്നു വസ്ത്രത്തിനെന്നും ആരതി പറഞ്ഞിരുന്നു. അതേസമയം വിവാഹത്തിനും താൻ തന്നെയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് ആരതി പറഞ്ഞു.
എന്റെ വിവാഹ വസ്ത്രങ്ങളെല്ലാം ഞാൻ തന്നെയാണ് ഡിസൈൻ ചെയ്തത്. രണ്ട് വെഡ്ഡിങ് സാരി മാത്രം പുറത്തുന്ന് എടുത്തു. അതിന്റെ ബ്ലൗസന്റെ ഹാൻവർക്കെല്ലാം ഞാൻ ഡിസൈൻ ചെയ്തു’, ആരതി പറഞ്ഞു. എത്ര ചെലവായെന്ന ചോദ്യത്തിന് അത് പറയാനാകില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഗുരുവായൂരിൽ വെച്ച് വിവാഹം, രാധാകൃഷ്ണ സ്റ്റോറിയാണ് ബ്ലൗസിന് ചെയ്തിരിക്കുന്നത് എന്നുമാണ് ആരതി പറഞ്ഞത്.
അതേസമയം, വിവാഹത്തിന് മുന്നോടിയായി അടുത്തിടെ ഇവർ പങ്കുവച്ച ഹാൽദിയുടെയും മറ്റും ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് ശൈലിയിൽ വസ്ത്രമണിഞ്ഞ ഇവരുടെ ചിത്രം ഫാൻസ് ഏറ്റെടുത്തിരുന്നു. രണ്ട് വർഷം മുമ്പ് ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നത്. അന്ന് എല്ലാവരും കരുതിയത് വൈകാതെ വിവാഹവുമുണ്ടാകുമെന്നാണ്. എന്നാൽ വിവാഹം നീളുകയായിരുന്നു. പിന്നാലെ ഇരവരും വിവാഹനിശ്ചയത്തോടെ വേർപിരിഞ്ഞെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
വധുവിന്റെ വീട്ടുകാർ റോബിന് ആഡംബര കാറും ആഭരണങ്ങളുമെല്ലാം സ്ത്രീധനമായി നൽകുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും സത്യമില്ലെന്നും സ്ത്രീധനം വാങ്ങാതെയാണ് റോബിന്റെ വിവാഹമെന്നുമാണ് താരം തന്നെ പറഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടും ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേക്ക് യാത്ര നടത്തും. അതിനുള്ള ഒരുക്കങ്ങൾ ഇരുവരും നടത്തി കഴിഞ്ഞു. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. ഫ്രീ ട്രിപ്പാണ് എന്നും റോബിൻ പറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...