
News
30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി ‘അനോറ’; ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുറത്തായി
30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി ‘അനോറ’; ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുറത്തായി

30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് പ്രഖ്യാപിച്ചു. സീൻ ബക്കർ സംവിധാനം ചെയ്ത ‘അനോറ’ ആണ് മികച്ച ചിത്രം. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിൽ പാം ഡി ഓർ പുരസ്കാരവും ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണവും നേടിയിരുന്നു. അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മൈക്കി മാഡിസൺ ആയിരുന്നു.
ഒരു ഹൈ റൊമാൻറിക് ഡ്രാമയിലുള്ളതാണ് ചിത്രം. ബ്രൂക്കിനിൽ ലൈം ഗിക തൊഴിലാളിയായ അനോറയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമ. 139 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം.
അതേസമയം ഇന്ത്യയിൽ നിന്ന് മികച്ച വിദേശ ഭാഷാ ചിത്രത്തിനായി മത്സരിച്ച പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. മികച്ച വിദേശ ഭാഷാ സീരിസിനുള്ള നോമിനേഷനിൽ ഇന്ത്യയിൽ നിന്ന് സിറ്റാഡൽ: ഹണി ബണ്ണി സീരിസിനും അവാർഡ് നേടാനായില്ല. സ്ക്വിഡ് ഗെയിമിനോടാണ് സിറ്റാഡൽ: ഹണി ബണ്ണി മത്സരിച്ചത്.
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ് 2025 വിജയികളുടെ പട്ടിക:
മികച്ച ചിത്രം: അനോറ
മികച്ച വിദേശ ഭാഷാ പരമ്പര: സ്ക്വിഡ് ഗെയിം
മികച്ച കോമഡി സ്പെഷ്യൽ: അലി വോങ്: സിംഗിൾ ലേഡി
മികച്ച ടോക്ക് ഷോ: ജോൺ മുലാനി പ്രെസന്റ്സ്: എവരിബഡിസ് ഇൻ എൽഎ
മികച്ച ആനിമേറ്റഡ് സീരീസ്: എക്സ്-മെൻ 97
മികച്ച കോമഡി: ഡെഡ്പൂൾ & വോൾവറിൻ, എ റിയൽ പെയിൻ (ടൈഡ്)
മികച്ച വിഷ്വൽ ഇഫക്ട്സ്: പോൾ ലാംബർട്ട്, സ്റ്റീഫൻ ജെയിംസ്, റൈസ് സാൽകോംബ്, ഗെർഡ് നെഫ്സർ (ഡ്യൂൺ: പാർട്ട് 2)
മികച്ച നടൻ: അഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്)
മികച്ച ഛായാഗ്രഹണം: ജാരിൻ ബ്ലാഷ്കെ (നോസ്ഫെറാതു)
മികച്ച എഡിറ്റിങ്: മാർക്കോ കോസ്റ്റ (ചലഞ്ചേഴ്സ്)
മികച്ച നടി: ഡെമി മൂർ (ദ് സബ്സ്റ്റൻസ്)
മികച്ച സംഗീതം: ട്രെന്റ് റെസ്നോർ, ആറ്റിക്കസ് റോസ് (ചലഞ്ചേഴ്സ്)
മികച്ച സംവിധായകൻ: ജോം എം ചു (വിക്കഡ്)
മികച്ച ഗാനം: എൽ മാൽ (എമിലിയ പെരസ്)
മികച്ച വിദേശ ഭാഷാ ചിത്രം: എമിലിയ പെരസ്
മികച്ച കോമഡി പരമ്പര: ഹാക്സ്
മികച്ച ആനിമേറ്റഡ് ഫീച്ചർ: ദ് വൈൽഡ് റോബോട്ട്
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....