Connect with us

ആ നടനൊപ്പം അഭിനയിക്കണമെന്നത് ആണ് തന്റെ ആഗ്രഹം. എന്നാൽ അത് മാത്രം സഫലമായിയില്ല; നടി മീന

Actress

ആ നടനൊപ്പം അഭിനയിക്കണമെന്നത് ആണ് തന്റെ ആഗ്രഹം. എന്നാൽ അത് മാത്രം സഫലമായിയില്ല; നടി മീന

ആ നടനൊപ്പം അഭിനയിക്കണമെന്നത് ആണ് തന്റെ ആഗ്രഹം. എന്നാൽ അത് മാത്രം സഫലമായിയില്ല; നടി മീന

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒരു മാ​ഗസീനിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടന്മാർ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മീന.

തമിഴിൽ കമൽ ഹാസൻ, രജനികാന്ത്, വിജയകാന്ത്, ശരത്‌കുമാർ, അർജുൻ, കാർത്തിക്, പ്രഭു, ഭാഗ്യരാജ്, സത്യരാജ്, പാർത്ഥിപൻ, അജിത്ത്, വിജയ് എന്നിവർക്കൊപ്പം അഭിനയിച്ചെങ്കിലും അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണമെന്നത് ആണ് തന്റെ ആഗ്രഹം. എന്നാൽ അത് മാത്രം സഫലമായില്ലെന്നാണ് മീന പറയുന്നത്.

‘രാജ് കിരൺ സാറിന്റെ ജോഡിയായി എൻ.രാസവിന് മനസിലെ എന്ന സിനിമയിലൂടെയാണ് ഞാൻ നായികയാവുന്നത്. അതിലെ കഥാപാത്രം ഇന്നും മനസ്സിൽ അതേപടി കിടക്കുന്നുണ്ട്. ആ കഥാപാത്രത്തിലൂടെ സ്ത്രീകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു.

അന്ന് തമിഴിലെ മുൻനിരക്കാരായ രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, അർജുൻ, കാർത്തിക്, പ്രഭു, ഭാഗ്യരാജ്, പാർ അജിത്തിനൊപ്പം ഒരു സിനിമയിലും വിജയ്ക്കൊപ്പം ഒരു സിനിമയിൽ നൃത്തരംഗത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണം എന്ന എന്റെ ആഗ്രഹം മാത്രം സഫലമായില്ല.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, തെലുങ്കിൽ ചിരഞ്ജീവി എന്നിങ്ങനെ നാലു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും സൂപ്പർസ്റ്റാർ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. എന്നിങ്ങനെയാണ് താരത്തിന്റെ വാക്കുകൾ.

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത.

More in Actress

Trending

Recent

To Top