Connect with us

ഒന്നിച്ചെത്തി മീനാക്ഷിയും മഞ്ജുവും ദിലീപും! കാത്തിരുന്ന ആ നിമിഷം..അച്ഛനും അമ്മക്കുമൊപ്പം മീനുട്ടി ; കണ്ണുനിറഞ്ഞ് കുടുംബം

Actor

ഒന്നിച്ചെത്തി മീനാക്ഷിയും മഞ്ജുവും ദിലീപും! കാത്തിരുന്ന ആ നിമിഷം..അച്ഛനും അമ്മക്കുമൊപ്പം മീനുട്ടി ; കണ്ണുനിറഞ്ഞ് കുടുംബം

ഒന്നിച്ചെത്തി മീനാക്ഷിയും മഞ്ജുവും ദിലീപും! കാത്തിരുന്ന ആ നിമിഷം..അച്ഛനും അമ്മക്കുമൊപ്പം മീനുട്ടി ; കണ്ണുനിറഞ്ഞ് കുടുംബം

മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി.

സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലായിരുന്ന മീനാക്ഷി ഇപ്പോൾ സ്ഥിരമായി പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എത്താറുണ്ട്. ദിലീപും മഞ്ജു വാര്യയും പിരിഞ്ഞെങ്കിലും ഇവർ മൂന്നുപേരെയും ഒരുമിച്ചു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും തന്റെ മകളുടെ വളർച്ച മ‍ഞ്ജു ആസ്വദിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.

മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് ശേഷമാണ് അമ്മ മഞ്ജുവും മീനാക്ഷിയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

മലയാള സിനിമയിൽ നിരവധി താരവിവാഹങ്ങൾ ഇപ്പോൾ കഴിഞ്ഞിരുന്നു. മാളവികയുടെയും കാളിദാസിന്റെയും ഭാഗ്യ സുരേഷിന്റെയും ഒക്കെ വിവാഹം കൂടാൻ വേണ്ടി മീനാക്ഷി അച്ഛന് ഒപ്പം എത്തുമ്പോൾ ആ വേദിയിൽ മഞ്ജുവും ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.

എങ്കിലും കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. എന്നാൽ ഇവർ മൂന്നുപേരും ഒരുമിച്ച് പങ്കെടുത്ത ഒരു വിവാഹം ആയിരുന്നു നടൻ പൃഥ്വിരാജിന്റെ വിവാഹം. എങ്കിലും പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയതേയില്ലയിരുന്നു.

അടുത്തിടെയായിരുന്നു മലയാളത്തിന്റെ യുവനടൻ പൃഥ്വിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ ഇതിന്റെ ഇടയിലാണ് ഈ പ്രിയപ്പെട്ട കുടുംബത്തിന്റെ ചിത്രവും ആരാധകർ ഏറ്റെടുത്തത്. ആ പഴയ വിവാഹ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ സൽക്കാരത്തിനാണ് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി ദിലീപ് പങ്കെടുത്ത ചിത്രങ്ങൾ വൈറലാകുകയാണ്. മാത്രമല്ല മീനാക്ഷി കുട്ടി ഉടുപ്പിൽ സുന്ദരി ആയി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. ഈ ചിത്രം കണ്ടതോടെ വീണ്ടും എന്ന് ഇവരെ ഒന്നിച്ചു കാണുമെന്ന് ആലോചിച്ച് കാത്തിരിക്കുകയാണ് ആരാധകർ.

Continue Reading
You may also like...

More in Actor

Trending

Recent

To Top