Connect with us

വയസ്സായിക്കഴിഞ്ഞാൽ‌ ഒരുമിച്ച് ജീവിക്കാൻ നമുക്ക് നമ്മുടേതായ ​ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാനൊരുങ്ങി ‘അമ്മ’

Malayalam

വയസ്സായിക്കഴിഞ്ഞാൽ‌ ഒരുമിച്ച് ജീവിക്കാൻ നമുക്ക് നമ്മുടേതായ ​ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാനൊരുങ്ങി ‘അമ്മ’

വയസ്സായിക്കഴിഞ്ഞാൽ‌ ഒരുമിച്ച് ജീവിക്കാൻ നമുക്ക് നമ്മുടേതായ ​ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാനൊരുങ്ങി ‘അമ്മ’

മലയാള താര സംഘനയായ അമ്മയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വയസ്സായാൽ സിനിമാ താരങ്ങൾക്ക് ഒന്നിച്ചുകൂടി താമസിക്കാൻ ​ഗ്രാമമുണ്ടാക്കാൻ അമ്മ ശ്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് നടൻ ബാബുരാജ്. റിപ്പബ്ലിക് ദിനത്തിൽ സംഘടന നടപ്പാക്കുന്ന സഞ്ജീവിനി ജീവൻരക്ഷാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാബുരാജ്.

നമുക്ക് നമ്മുടേതായ ​ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാൽ‌ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ​ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കിൽ നമ്മൾ ​ഗ്രാമമല്ല ഒരു പ്രദേശം മുഴുവൻ വാങ്ങും അതിനുള്ള ധൈര്യം നമുക്കുണ്ടെന്ന് വേദിയിലിരുന്ന മമ്മൂട്ടിയേയും മോഹൻലാലിനെയിം സുരേഷ് ​ഗോപിയേയും ചൂണ്ടി ബാബുരാജ് പറഞ്ഞു.

​ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സർക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ച് പേർക്ക് താമസിക്കാനുള്ള സൗകര്യം. പണ്ട് തമിഴ്നാട് സർക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല എന്നും മോഹൻലാൽ പറഞ്ഞു. ഞായറാഴ്ച നടന്ന പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി മഞ്ജു വാര്യർ എന്നിവർ ചടങ്ങിലെ പ്രധാന അതിഥികളായിരുന്നു.

കൊച്ചിയിലെ ഓഫീസർ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. നടൻ ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി. സംഘടനയിലെ 82 അം​ഗങ്ങൾക്ക് സ്ഥിരമായി ജീവൻ രക്ഷാ ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവിനി. ഒരം​ഗത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപയുടെ മരുന്നാണ് സംഘടന എത്തിച്ചുനൽകുക.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

എന്നാൽ ഇപ്പോഴിതാ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണ സമിതി പിരിച്ചുവിട്ട് രണ്ട് മാസമാകാറായിട്ടും ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ല.

ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്പോൾ രണ്ട് മാസം തികയും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പല താരങ്ങൾക്കെതിരേയും ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരേയും ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തതോടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്.

പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്നത് വരെ നിലവിലുള്ള ഭരണ സമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അമ്മ നൽകി വരുന്ന മുതിർന്ന അംഗങ്ങൾക്കും അവശ കലാകാരൻമാർക്കുമുള്ള പെൻഷൻ തുക അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്. എന്നാൽ ഒരു മാസത്തിനുള്ളിൽ സംഘടന പിരിച്ചുവിടുകയായിരുന്നു. അതേസമയം അടുത്ത ജൂൺ വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാം എന്നാണ് ബൈലോയിൽ പറഞ്ഞിട്ടുള്ളത് എന്നാണ് സംഘടനയിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.

ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്കോ മറ്റേതെങ്കിലും ഭാരവാഹിത്വത്തിലേക്കോ താനില്ല എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും മോഹൻലാൽ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മൂന്ന് വർഷം കൂടുമ്പോഴാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

More in Malayalam

Trending

Recent

To Top