
Actor
ദിലീപിന്റെ വാക്ക് കേട്ട് മീരയോട് ചെയ്തത് തെറ്റാണ്; നെഞ്ചുപൊട്ടി മീര ജാസ്മിൻ; ലാൽജോസിനെ ഞെട്ടിച്ച് അയാൾ
ദിലീപിന്റെ വാക്ക് കേട്ട് മീരയോട് ചെയ്തത് തെറ്റാണ്; നെഞ്ചുപൊട്ടി മീര ജാസ്മിൻ; ലാൽജോസിനെ ഞെട്ടിച്ച് അയാൾ
Published on

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികയാണ് മീര ജാസ്‌മിൻ. നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടി ഇന്നും മലയാള സിനിമയിൽ തിളങ്ങുകയാണ്. നിരവധി സംവിധായകർക്കൊപ്പം നടി സിനിമകൾ ചെയ്തിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ മീര ജാസ്മിനെ നായികയാക്കാത്തതിനെക്കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയായത്. മുല്ലയിൽ അഭിനയിക്കേണ്ടിയിരുന്നത് മീര ജാസ്മിനായിരുന്നെന്നും കഥ പറയാൻ കൽക്കത്ത ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയിരുന്നെന്നും അദ്ദേഹം പറയുന്നു.
എന്നാൽ കഥകേട്ട് തിരിച്ച് വന്ന ശേഷം മീര ജാസ്മിൻ ദിലീപിനോട് ലാൽ ജോസ് വന്ന് കഥ പറഞ്ഞെന്നും എങ്കിലും തനിക്കൊന്നും മനസിലായില്ലെന്നും നടി പറയുകയുണ്ടായി. ഇതോടെ മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് പുതിയൊരാളെ നോക്കി. അങ്ങനെയാണ് മീര നന്ദനെ കിട്ടുന്നതെന്നും ലാൽ ജോസ് വെളിപ്പെടുത്തി.
ഈ അഭിമുഖത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ആ സംഭവത്തോടെ മീര ജാസ്മിനോട് ലാൽ ജോസിന് നീരസം തോന്നിയെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും മീര പറഞ്ഞത് ശരിയാണെന്നുമാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങൾ. മുല്ലയുടെ കഥ സിനിമ കണ്ടവർക്ക് പോലും മനസിലായിട്ടില്ലെന്ന് കമന്റുകൾ വരുന്നുണ്ട്.
അതേസമയം മുല്ലയുടെ കഥ എന്താണ്? ദിലീപിന്റെ വാക്ക് കേട്ട് മീരയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സിനിമ കണ്ടിട്ട് എനിക്കും മനസിലായില്ലെന്നും ചിലർ കുറിച്ച്. മുല്ല പത്ത് വട്ടം കണ്ടാലും കഥ മനസിലാകില്ല. മീരയ്ക്ക് ചെയ്യാൻ മാത്രം ഒന്നും മുല്ലയിൽ ഇല്ലായിരുന്നെന്നും മീരയെ മാറ്റുന്നതിന് പകരം ലാൽ ജോസിന് കഥ മാറ്റാമായിരുന്നെന്നും അഭിപ്രായങ്ങൾ ഉണ്ട്. മാത്രമല്ല ‘മുല്ലയ്ക്ക് പകരം എൽസമ്മ എന്ന ആൺകുട്ടിയിലേക്ക് വിളിച്ചിരുന്നെങ്കിൽ മീര തീർച്ചയായും വന്നേനെ. അത് പോലുള്ള കഥാപാത്രങ്ങളാണ് മീരയ്ക്ക് ഇഷ്ടമെന്നും മുല്ല സിനിമയിൽഭാവനയുടെ ആ ഡാൻസ് മാത്രമാണ് മനസിലായതെന്നും ചിലർ പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...