
Actor
ദിയയുടെ വീടും നോക്കണം സിന്ധു കൃഷ്ണകുമാറിന്റെ അവസ്ഥ ; മക്കൾ യാത്രയിൽ, സങ്കടം തോന്നി, ഞെട്ടിച്ച് ആ വീഡിയോ
ദിയയുടെ വീടും നോക്കണം സിന്ധു കൃഷ്ണകുമാറിന്റെ അവസ്ഥ ; മക്കൾ യാത്രയിൽ, സങ്കടം തോന്നി, ഞെട്ടിച്ച് ആ വീഡിയോ

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള കുടുംബമാണ് കൃഷ്ണൻകുമാറിന്റേത്. ദിയ കൃഷ്ണയാണ് ആരാധകരുടെ പ്രിയങ്കരി. അടുത്തിടെയാണ് ദിയയും ഭർത്താവും ഹണിമൂൺ ആഘോഷിക്കാനായി ലണ്ടൻ ട്രിപ്പ് പോയത്. ഇപ്പോഴിതാ യാത്ര കഴിഞ്ഞ് മടങ്ങി എത്തുന്ന മകൾക്കായി അമ്മ സിന്ധു ഒരുക്കിയ സർപ്രൈസിന്റെ വീഡിയോയാണ് വൈറലാകുന്നത്.
മകളും മരുമകനും സിന്ധു ഒരുക്കിയ സർപ്രൈസ് വളരെ വ്യത്യസ്തമായിരുന്നു. ദിയയുടേയും അശ്വിന്റെയും പുതിയ ഫ്ലാറ്റ് സിന്ധു തൂത്ത് തുടച്ച് വൃത്തിയാക്കി താമസ യോഗ്യമാക്കിയ വീഡിയോ ആണ് സിന്ധു പങ്കുവച്ചത്. വീട് വൃത്തിയാക്കിയശേഷം തുണികളും കഴുകിയിട്ടശേഷമാണ് സിന്ധു മടങ്ങിയത്. മാത്രമല്ല സഹായിയായി ഒരാളെയും സിന്ധു ഒപ്പം കൂട്ടിയിരുന്നു.
ഓസി വരുന്നതിന് മുമ്പ് ഫ്ലാറ്റ് ഒന്ന് വൃത്തിയാക്കാമെന്ന് കരുതി. ദിവസങ്ങളോളം പൂട്ടിയിട്ട ഫ്ലാറ്റിൽ യാത്ര കഴിഞ്ഞ് വന്ന് താമസിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മാത്രമല്ല യാത്രയുടെ ക്ഷീണം മൂലം ഉടനെ വൃത്തിയാക്കാനും ശരീരം സമ്മതിക്കുകയുമില്ലെന്നും അമ്മയെന്ന നിലയില്‍ സന്തോഷത്തോടെയാണ് താൻ ഇതൊക്കെ ചെയ്തതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ വീഡിയോ വൈറലായതോടെ ദിയയ്ക്ക് വിമർശനം ഉയരുകയാണ്. സ്വന്തം മകളെ ഇതിന് പ്രാപ്തയാക്കിക്കൂടെയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ‘വൃത്തിയാക്കാൻ ഒരു വീട് കൂടി… സങ്കടം തോന്നുന്നു. മകളെ ഇതിന് പ്രാപ്തയാക്കിക്കൂടെ? എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്. , എപ്പോഴും അമ്മയുണ്ടാവുമോ , മക്കൾ യാത്രയിൽ, ദിയയുടെ വീടും നോക്കണം സിന്ധു കൃഷ്ണകുമാറിന്റെ അവസ്ഥ എന്നിങ്ങനെയാണ് കമന്റുകൾ.
കൂടാതെ അനുകൂലിച്ചും കമന്റുകളുണ്ട് അമ്മയുടെ സ്നേഹമാണ് സിന്ധു ദിയയുടെ വീട് വൃത്തിയാക്കിയതിലൂടെ കാണിച്ചതെന്നാണ് ചിലർ കുറിച്ചത്. ലണ്ടനില്‍ നിന്നും മക്കള്‍ തിരിച്ചെത്തുമ്പോള്‍ വീട് വൃത്തിയായി തന്നെ കാണട്ടെയെന്ന് അമ്മ കരുതിയതിലെന്താണ് തെറ്റെന്നായിരുന്നു ഒരാള്‍ ചോദിക്കുന്നു.
വീഡിയോയ്ക്ക് താഴെ ദിയയും കമന്റുമായെത്തി. ഇതൊക്കെ എപ്പോൾ? ഒരുപാട് നന്ദി. കുറച്ച് കാത്തിരുന്നിരുന്നെങ്കിൽ ഞങ്ങൾ വരുമായിരുന്നെന്നും നമുക്ക് ഒരുമിച്ച് വൃത്തിയാക്കാമായിരുന്നെന്നുമാണ് ദിയ കുറിച്ചത്. എന്നാൽ നീ ലണ്ടനില്‍ നിന്നും വരുമ്പോള്‍ തനിക്ക് നിന്നെ സര്‍പ്രൈസ് ചെയ്യിക്കണമായിരുന്നുവെന്ന മറുപടിയാണ് ദിയയ്ക്ക് സിന്ധു കൃഷ്ണ നല്‍കിയത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...