
Actor
എല്ലാത്തിനും കാരണക്കാർ പാർവതി തിരുവോത്ത്; നടി പറയുന്നത് പച്ചക്കള്ളം വെളിപ്പെടുത്തലുമായി അയാൾ!
എല്ലാത്തിനും കാരണക്കാർ പാർവതി തിരുവോത്ത്; നടി പറയുന്നത് പച്ചക്കള്ളം വെളിപ്പെടുത്തലുമായി അയാൾ!

മലയാളികൾക്ക് സുപരിചിതനായാ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ ശാന്തിവിള ദിനേഷിൻറെ സ്വന്തം യൂട്യൂബ് ചാനലിലൂടെയുള്ള വെളിപ്പെടുത്തലുകളെല്ലാം വൈറലാകാറുണ്ട്.
ചിലപ്പോഴൊക്കെ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനകൾ വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ പാർവതി തിരുവോത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ.
കഴിഞ്ഞ ദിവസം ഒരുപരിപാടിയിൽ താരസംഘടനയായ അമ്മയ്ക്കെതിരെ അതിരൂക്ഷമായി നടി പാർവതി തിരുവോത്ത് പ്രതികരിച്ചിരുന്നു. സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ചും അവർ തുറന്നടിച്ചു.
ഇതിന് എതിരെയാണ് താരത്തിന്റെ പ്രതികരണം. ‘പുതിയ തലമുറയിൽ കഴിവുള്ള നടി ആരാണെന്ന് ചോദിച്ചാൽ നിസംശം പാർവതി തിരുവോത്ത് ആണെന്ന് താൻ പറയുമെന്നും എന്നാൽ നടി എന്ന നിലയിൽ മാത്രമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഒരു അഭിമുഖത്തിൽ അമ്മ എന്ന സംഘടനയെ എ എം എം എ എന്നാണ് അവർ പറയുന്നത്. താൻ സംഘടനയിൽ പ്രതീക്ഷയോടെയാണ് അംഗമായതെന്നും അടിസ്ഥാന പ്രശ്നം പോലും പരിഹരിക്കാൻ ഇടപെടാറില്ലെന്നും പരാതി പറയാൻ ചെല്ലുമ്പോൾ കുടുംബം പോലെ ആണെന്നും ഓണമൊക്കെ ആഘോഷിച്ച് പോകാമെന്ന് പറഞ്ഞുവെന്നൊക്കെയാണ് പാർവതി പറയുന്നതായി കേട്ടത്. എന്നാൽ പാർവതി പറയുന്നതെല്ലാം നൂറ് ശതമാനം കള്ളമാണിതെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സൗകര്യം വേണമെന്ന് പാർവതി ആവശ്യപ്പെട്ടിട്ട് ഇടപെട്ടില്ലെന്നതും സത്യമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമയിലെ മുഴുവൻ സ്ത്രീകളുടേയും ചുമതല ഏറ്റെടുക്കാൻ പാർവതി ആരാണെന്നും പാർവതി ഓരോ കാര്യങ്ങൾ ചുമ്മാ അടിച്ചുവിടുകയാണെന്നും ശാന്തിവിള തുറന്നടിച്ചു.
അതേസമയം അമ്മയിൽ പുരുഷന്മാർക്കുകൂടി ബാത്ത്റൂം സൗകര്യം വേണ്ട ഘട്ടം വന്നപ്പോഴാണ് സൗകര്യം ഏർപ്പെടുത്തി തന്നതെന്നൊക്കെ പാർവതി പറഞ്ഞത് നട്ടാൽക്കുരുക്കാത്ത നുണയാണെന്നും ശാന്തിവിള വ്യക്തമാക്കി. പാർവതിയെ ബാത്ത്റൂം സ്റ്റാർ എന്ന് വിളിക്കുമെന്നു പറയുന്നത് കേട്ടു, എന്നാൽ ആര് വിളിച്ചെന്നാണ് പറയുന്നതെന്നും താനൊന്നും കേട്ടിട്ടില്ലെന്നും ഇതൊക്കെ തന്നത്താൻ വിളിക്കുന്നതാണ്, വെറും പൊങ്ങച്ചം പറച്ചിലാണെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ്...