
Malayalam
ഞങ്ങളുടെ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല; ഗുരുവായൂരിൽ വെച്ച് വിവാഹിതരായി കാളിദാസും തരിണിയും!
ഞങ്ങളുടെ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല; ഗുരുവായൂരിൽ വെച്ച് വിവാഹിതരായി കാളിദാസും തരിണിയും!

മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ഇക്കഴിഞ്ഞ മെയിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഇപ്പോൾ കാളിദാസിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെയും തരിണി കലിംഗരായാരിന്റെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താല്കെട്ട്. രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്ന് നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുന്നത്. മന്ത്രി മുഹമ്മദ് റിയാസ്, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തർ വിവാഹത്തിൽ പങ്കെടുത്തു.
ഇക്കഴിഞ്ഞ മെയ്യിലായിരുന്നു കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹം ഗുരുവായൂരിൽ വെച്ച് നടന്നത്. അന്നേ മകന്റെ വിവാഹവും ഗുരുവായൂരിലായിരിക്കുമെന്ന് ജയറാമും പാർവതിയും അറിയിച്ചിരുന്നു. ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ട് പരമ്പരാഗത ബ്രാഹ്മിൺ രീതിയിൽ ഉടുത്ത് ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മേൽമുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തിൽ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്.
പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. വധു താരിണിയുടെ പേസ്റ്റൽ ഡീപ്പ് ഓറഞ്ച് സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ഹെവി ചോക്കറും ലോങ് ചെയിനും കമ്മലകളും വളയും ഹിപ് ബെൽറ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്.
വിവാഹത്തിന് തലേ ദിവസം തന്നെ വധുവിനും കൂട്ടർക്കുമൊപ്പം കാളിദാസും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ആരാധകരും പ്രേക്ഷകരുമെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. തരിണിയ്ക്കൊപ്പം ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുന്നു. ഞങ്ങളെ അനുഗ്രഹിക്കാനും ആശംസകൾ നേരാനു എല്ലാവരും നേരിട്ട് എത്തിയതിൽ ഒരുപാട് സന്തോഷം.
ക്ഷേത്രത്തിലേയ്ക്ക് എത്തുവരെ എനിക്കൊരു പരിഭ്രമം ഉണ്ടായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം അത് മാറി. ഞങ്ങൾ തമ്മിൽ മൂന്ന് വർഷത്തെ പരിചയമുണ്ട്. ഞങ്ങൾ അതുകൊണ്ട് പരസ്പരം നന്നായി അറിയാം എന്നാണ് കാളിദാസ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. എനിക്കൊരു ഇമോഷണൽ മൊമന്റാണ്. വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്നായിരുന്നു തരിണിയുടെ പ്രതികരണം.
മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് 1992 സെപ്തംബർ ഏഴിന് ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് താലി ചാർത്താൻ എനിക്കൊരു ഭാഗ്യമുണ്ടായി. പിന്നീട് ഞങ്ങൾ രണ്ടുപേരും മാത്രമുള്ള കുടുംബത്തിലേക്ക് പുതിയ അതിഥിയായി കണ്ണനും പിന്നീട് ഞങ്ങളുടെ മകൾ മാളവികയും വന്നു. ഇവർക്കൊപ്പം രണ്ട് അതിഥികൾ കൂടി ഞങ്ങൾക്കൊപ്പമുണ്ട്. അവർ ഞങ്ങൾക്ക് മരുമോനും മരുമകളും അല്ല. മോനും മോളും തന്നെയാണ്.
കണ്ണനും ഗുരുവായൂരിൽ വെച്ച് തന്നെ തരിണിയുടെ കഴുത്തിൽ താലി ചാർത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്നാണ് കാളിദാസിന്റെ വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ജയറാം പറഞ്ഞത്. ജയറാം കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായത്. ഷൂട്ടിങുകൾക്കും പരിപാടികൾക്കും മറ്റും മാത്രമാണ് ജയറാമും കുടുംബവും കേരളത്തിലേക്ക് എത്തുന്നത്. ചെന്നൈയിലും ചെറിയ രീതിയിൽ ചടങ്ങുകൾ വരും ദിവസങ്ങളിൽ നടക്കും.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കലിംഗയാർ കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ വധു. 2022ൽ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...