
Malayalam Breaking News
ഐ എഫ് എഫ് കെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയർത്തി
ഐ എഫ് എഫ് കെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയർത്തി
Published on

By
ഐ എഫ് എഫ് കെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയർത്തി
പ്രളയത്തെ തുടർന്ന് മാറ്റി വയ്ക്കാൻ തീരുമാനിച്ച ഐ എഫ് എഫ് കെ ചെലവ് ചുരുക്കി നടത്താനാണ് ഒടുവിൽ തീരുമാനമായത്. ഇതവണ ഡെലിഗേറ്റ് ഫീസ് ഉയർത്തി പരിപാടി നടത്തുകയാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു . പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്കാരം നല്‍കിയിരുന്നത്.
പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
i f f k delegate fee
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...