
Malayalam Breaking News
“സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്” – അമല പോൾ
“സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്” – അമല പോൾ
Published on

By
“സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്” – അമല പോൾ
തമിഴിൽ താരമായി മലയാളത്തിലേക്ക് തിരിച്ചെത്തി ഇപ്പോൾ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോൾ. തെന്നിന്ത്യയിലെ സൂപ്പർ നായികയായി പേരെടുത്ത അമല പോളിന് മലയാളത്തിലും നല്ല ഹിറ്റ് ചിത്രങ്ങൾ അഭിമാനിക്കാനുണ്ട്.എന്നാൽ അവസാനം ചെയ്ത ഷാജഹാനും പരീക്കുട്ടിയും , അച്ചായൻസും കരിയറിൽ വലിയൊരു പരാജയമായി പോയി എന്ന് അമല പോൾ പറയുന്നു. ഇപ്പോൾ ശക്തമായൊരു കഥാപാത്രത്തിലൂടെ തിരികെയെത്താൻ ഒരുങ്ങുകയാണ് അമല പോൾ .
പ്രിത്വിരാജ് – ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിലൂടെയാണ് അമല പോൾ തിരിച്ചു വരവിനൊരുങ്ങന്നത്.
‘ആടുജീവിതത്തിന് മുമ്പ് മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യണം. ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കാൻ കഴിയുന്ന സിനിമയായിരിക്കും. പൃഥ്രിരാജ്, ബ്ലെസി സാർ, എ.ആർ റഹ്മാൻ,റസൂൽ പൂക്കുട്ടി, മോഹനൻ സാർ അങ്ങനെ പ്രഗൽഭരുടെ കൂട്ടായ്മയാണ് ഈ സിനിമ’.
‘എനിക്ക് ഇതൊരു ബൈബിൾ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനിൽക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം’.
‘സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയായി. വലിയ സിനിമയാണ്. രണ്ട് വർഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവർ കൂടി സിനിമയിലൂടെ കാണാം. അതിലൊന്ന് ഞാൻ കണ്ട് കഴിഞ്ഞു. പൃഥ്വി എന്ന നടന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്’. –അമല പോൾ പറഞ്ഞു.
amala paul about prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...