മലയാളികളുടെ ഇഷ്ടതാരം മല്ലിക സുകുമാരൻ. നടിയുടെ എഴുപതാം പിറന്നാൾ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് മകൻ പൃഥ്വിരാജ് എത്തിയിരുന്നു.
ഇത്തവണ പിറന്നാളിന് എങ്ങും പോകരുതെന്നും പിറന്നാൾ ഗംഭീരമാക്കണമെന്നും മല്ലികയോട് മക്കൾ പറഞ്ഞിരുന്നു. മാത്രമല്ല ദുബായ് ട്രിപ്പ് വരെ കാൻസൽ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയിൽ എത്തി.
അത് പ്രകാരം കുടുംബസമേതം നല്ലൊരു പിറന്നാളാണ് മല്ലികയ്ക്ക് ലഭിച്ചത്. പിന്നാലെ അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അതേസമയം മല്ലികയ്ക്ക് പൃഥ്വിരാജിന്റെ പിറന്നാൾ ആശംസ പോസ്റ്റ് ഇങ്ങനെയായിരുന്നു. ”കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ, എന്നേക്കും 16 വയസ് ആയിരിക്കട്ടെ അമ്മ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
എന്നാൽ ഇത്ര സന്തോഷത്തിനിടയിലും ഈ ദിനം സുകുമാരന്റെ ഓർമകളിൽ വേദനിക്കുകയാണ് മല്ലിക. കാരണം വർഷങ്ങൾക്ക് മുൻപ് മല്ലികയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും ഒരു പിറന്നാൾ ദിനത്തിലായിരുന്നു.
പ്രണയവിവാഹവും പിന്നാലെയുണ്ടായ പരാജയവും മല്ലികയുടെ ജീവിതം ഇടക്ക് വച്ച് തളർത്തി കളഞ്ഞെങ്കിലും സുകുമാരനാണ് മല്ലികയെ ജീവിതത്തിലേക്ക് കൈപിടിച്ചുയത്തിയത്.
അവളുടെ രാവുകൾ എന്ന സിനിമയുടെ സെറ്റിൽ വെച്ച് സുകുമാരനും മല്ലികയും അടുത്തത്. പിന്നാലെ മല്ലികയുടെ പിറന്നാൾ ദിനത്തിൽ സുകുമാരൻ ഒരു സമ്മാനം കൊടുത്തു.
എന്നാൽ ആ സമ്മാനം വാങ്ങുമ്പോൾ മല്ലികക്ക് അറിയില്ലായിരുന്നു, ആ പൊതിയിൽ വച്ച് നൽകിയത് നഷ്ടപ്പെട്ടുപോയ ഒരു ജീവിതമായിരുന്നു എന്ന്. ഒരു ചെയിനും താലിയും ആയിരുന്നു പൊതിക്കുള്ളിൽ. പിന്നാലെയായിരുന്നു വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരുടെയും ലളിതമായ വിവാഹം നടന്നത്. ഇന്നും ആ ഓർമകളിൽ തേങ്ങുകയാണ് മല്ലിക.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...