Connect with us

ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്, മൂന്ന് കാര്യം ചെയ്താലെ പുള്ളിയ്ക്ക് ഇനി രക്ഷയുള്ളൂ; മോഹൻലാലിന്റെ അച്ഛന്റെ സഹോദരന്റെ മകൻ

Malayalam

ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്, മൂന്ന് കാര്യം ചെയ്താലെ പുള്ളിയ്ക്ക് ഇനി രക്ഷയുള്ളൂ; മോഹൻലാലിന്റെ അച്ഛന്റെ സഹോദരന്റെ മകൻ

ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്, മൂന്ന് കാര്യം ചെയ്താലെ പുള്ളിയ്ക്ക് ഇനി രക്ഷയുള്ളൂ; മോഹൻലാലിന്റെ അച്ഛന്റെ സഹോദരന്റെ മകൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

എന്നാൽ അടുത്തിടെയായി അദ്ദേഹത്തിന് കരിയറിൽ മുന്നേറാൻ സാധിച്ചിട്ടില്ല. അടുത്തെങ്ങും അദ്ദേഹത്തിന്റേതായി വലിയൊരു സൂപ്പർഹിറ്റ് ചിത്രം എത്തിയിട്ടില്ല. നേര് മാത്രമാണ് തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ചത്. വൻ പ്രതീക്ഷിയോടെ എത്തിയ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനും തിയേറ്ററിൽ ഓളം സൃഷ്ടിക്കാനായില്ല. നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ഉയർന്ന് വന്നത്.

മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയിൽ അടക്കം മേക്കോവർ നടത്തിയിരുന്നു മോഹൻലാൽ. സിനിമയ്ക്ക് എതിരെ വിമർശനം ഉള്ളതിനാൽ മോഹൻലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതിൽ മുങ്ങിപ്പോകുകയായിരുന്നു. ഇപ്പോഴിതാ മോഹലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

അദ്ദേഹം ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ടെന്നും അത് ചെയ്താലെ മോഹൻലാലിന് തിരിച്ച് വരവുണ്ടാകുവെന്നുമാണ് ബിജു പറയുന്നത്. മലൈക്കോട്ടൈ വാലിബനിൽ ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലായിരുന്നു. ലാലുച്ചേട്ടന്റെ അനിയൻ എന്ന സ്ഥാനത്ത് നിന്ന് ശത്രുതയോടെ അല്ല ഒരിക്കലും ഞാൻ മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് പറഞ്ഞത്.

ന്യൂമറോളജിയൊക്കെ വെച്ച് പല സിനിമകളുടെയും ഭാവി പറയാൻ പറ്റും. അങ്ങനെ നോക്കിയപ്പോഴാണ് മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് എനിക്ക് തോന്നിയത്. മലൈക്കോട്ടൈ വാലിബൻ വിജയിച്ചാൽ സാറിന് ഞങ്ങൾ ഇടി തരും കളിയാക്കും എന്നൊക്കെ അന്ന് ഫാൻസുകാർ പറഞ്ഞിരുന്നു. മുമ്പ് ഞാൻ ക്യാപ്റ്റൻ രാജുവിന്റെ പവനായി ശവമായി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോയിരുന്നു.

അവിടെ വെച്ച് ക്യാപ്റ്റൻ രാജു സാറിനോട് ഞാൻ പറഞ്ഞിരുന്നു ആ പേര് മാറ്റി മറ്റെന്തെങ്കിലും പേരിടാൻ. പക്ഷെ അവർ കേട്ടില്ല. സിനിമ ഇറങ്ങും മുമ്പ് ക്യാപ്റ്റൻ രാജു സാർ മരിച്ചു. നിർമാതാവും മരിച്ചു. പേര് വെച്ച് തന്നെ ചില സിനിമകൾക്ക് പ്രശ്നങ്ങളുണ്ടാകും. അതിന് ബെസ്റ്റ് എക്സാബിളാണ് ഒടിയൻ‌. ഒടിയൻ എന്ന പേര് തന്നെ അർത്ഥമാക്കുന്നത് ക്ഷു​ദ്രം എന്നാണ്. ആ സിനിമ നടക്കുന്ന സമയത്ത് ഞാൻ ദുബായിൽ പോയിരുന്നു.

അല്ലെങ്കിൽ അതിൽ അഭിനയിക്കരുതെന്ന് പുള്ളിയെ കണ്ട് നേരിട്ട് പറഞ്ഞേനെ. ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്. തീർച്ചയായും അദ്ദേഹം തിരികെ വരും. ഇക്കഴിഞ്ഞ നവംബർ ഒന്ന് മുതൽ ലാലുച്ചേട്ടന്റെ ടൈം ബെറ്ററായിട്ടുണ്ട്. പുള്ളിക്കാരൻ രേവതി നക്ഷത്രക്കാരനാണ്. മമ്മൂട്ടി സാറിന്റെയും ബെറ്ററായിട്ടുണ്ട്. അദ്ദേഹം വിശാഖമാണ്.

തീർച്ചയായും ലാലുച്ചേട്ടന് ഒരു വലിയ തിരിച്ചുവരവ് തന്നെയുണ്ടാകും അതിൽ മാറ്റമൊന്നുമില്ല. അടുത്തിടെ ചേട്ടനെ കാണാൻ പോയിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹം ഷൂട്ടിങ് സെറ്റിലായിരുന്നു. കാണാൻ പോയതിന്റെ പ്രധാന കാരണം ഞാൻ‌ മുമ്പ് വീഡിയോകളിൽ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ പുള്ളിയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ പറയാനും പിന്നെ പുള്ളിയ്ക്ക് വരാൻ പോകുന്ന പ്രശ്നങ്ങൾ മുൻകൂട്ടി ഞാൻ മനസിലാക്കിയത് പറയാനുമാണ്.

ഒരു മൂന്ന് കാര്യം ചെയ്താലെ പുള്ളിയ്ക്ക് ഇനി അവസരമുള്ളു. പുള്ളി ആന്ധ്രയടക്കം പല സ്ഥലങ്ങളിൽ പോകുന്നുണ്ട്. അതുകൊണ്ടൊന്നും പുള്ളിയുടെ പ്രശ്നം തീരാൻ പോകുന്നില്ല. എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയാലും തീരില്ല. ഒരു ചെറിയ സംഭവമാണ്. അത് ചെയ്താൽ മാത്രമെ പുള്ളിക്ക് തിരിച്ച് വരവുണ്ടാകൂ എന്നാണ് ബിജു ​ഗോപിനാഥൻ നായർ പറഞ്ഞത്.

More in Malayalam

Trending