
Malayalam
ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി
ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി
Published on

ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരവും കൂടി വന്നിരിക്കുകയാണ്.
സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം പ്രേക്ഷകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് സംസ്ഥാന പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ പത്തോളം പ്രധാന കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ഉർവശിയ്ക്കും പാർവതിയ്ക്കും പുറമേ അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മകന്റെ മൃതദേഹം സംസ്കരിക്കാൻ വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കുന്ന അമ്മയുടെയും ഭാര്യയുടെയും കഥയാണ് ഉള്ളൊഴുക്കിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ്.വി.പി യുടെയും മക്ഗഫിൻ പിക്ചേഴ്സും ചേർന്നാണ് നിർമാണം. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.
ലോസ് ആഞ്ചലെസിൽ വച്ചു നടന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തിയേറ്ററിൽ വച്ച് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയർ നടന്നിരുന്നു.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...